ഇയാൾക്ക് ഒരു നല്ല ഫ്യൂച്ചർ ഉണ്ടെന്ന് അന്നേ അറിയാമായിരുന്നു ! ബച്ചന് വേണ്ടി ശബരിമല കയറിയ മധു, തന്റെ സുഹൃത്തിനെ ബച്ചനും മറന്നില്ല !

മലയാള സിനിമയുടെ ആദ്യകാല സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് നടൻ മധു. മുതിർന്ന നടന്മാരിൽ ഒരാളായ അദ്ദേഹം ഇന്നും അഭിനയ രംഗത്ത് സജീവമാണ്.  തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തമകനായി ജനിച്ചു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര്‌ മാധവൻ നായർ. മലയാള സിനിമയുടെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന ഒരാളുകൂടിയാണ് അദ്ദേഹം. 2013-ൽ ഇദ്ദേഹത്തിനു പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു. അടുത്തിടെയാണ് അദ്ദേഹം തന്റെ 89 മത് ജന്മദിനം ആഘോഷിച്ചത്.

ബോളിവുഡ് സിനിമയിൽ വരെ അഭിനയിച്ച അദ്ദേഹം 1969 ൽ ഇറങ്ങിയ സാത്ത് ഹിന്ദുസ്ഥാനി എന്ന സിനിമയിൽ അമിതാഫ് ബച്ചനൊപ്പമാണ് മധു അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ ആദ്യ സിനിമ ആയിരുന്നു ഇത്. മധുവാകട്ടെ അന്ന് മലയാളത്തിൽ അറിയപ്പെടുന്ന നടനും. കെഎ അബ്ബാസ് സംവിധാനം ചെയ്ത സിനിമ ആയിരുന്നു ഇത്. മധുവിന് അക്കാലത്ത് ബച്ചനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. ബച്ചനെ കുറിച്ച് മധു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു, ഇയാൾക്ക് ഒരു നല്ല ഫ്യൂച്ചർ ഉണ്ടെന്ന്. അഭിനയിക്കുമ്പോൾ സ്വയം മറക്കുന്ന സ്വഭാവം ആയിരുന്നു. പിന്നെ അയാളുടെ ശബ്ദം. അന്ന് അഭിനയിക്കുമ്പോൾ നെർവസ് ആയിരുന്നില്ല. അദ്ദേഹത്തിന് വയ്യാണ്ടായപ്പോൾ ശബരിമലയിൽ പോയെന്നത് സത്യമാണ്. ബച്ചൻ അപകടത്തിൽ പെട്ടപ്പോൾ ശബരിമലയിൽ പോയി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഇതേപറ്റി താനധികം സംസാരിച്ചിട്ടില്ലെന്നും അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ലെന്നും മധു പറയുന്നു.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ നടൻമാരെ തെര‍ഞ്ഞെടുത്തിരുന്നു അബ്ബാസ് ആ സിനിമ എടുത്തത്. സൗത്ത് ഇന്ത്യയിൽ നിന്നും തെരഞ്ഞെടുത്തവരിൽ ഞാനും ഉണ്ടായിരുന്നു. പിന്നെയും എനിക്ക് രണ്ടുമൂന്ന് ഹിന്ദി സിനിമകൾ വന്നിരുന്നു. അതിൽ ഒന്ന് ചെയ്യാമെന്ന് ഏറ്റിരുന്നു. പത്ത് ദിവസം വർക്ക് ചെയ്തു. അത് കഴിഞ്ഞ് 20 ദിവസം കുളുവിൽ ഷൂട്ട് ചെയ്യണം എന്ന് പറഞ്ഞു. ഞാൻ ഡേറ്റ് കൊടുത്തു. പക്ഷെ പിന്നെ അത് കാൻസൽ ചെയ്തു. പിന്നെയും അവസരങ്ങൾ വന്നപ്പോഴേക്കും മലയാളത്തിൽ എനിക്ക് തിരക്കായിരുന്നു. പിന്നെ ഞാൻ സ്റ്റുഡുയോ തുടങ്ങുകയും ചെയ്തിരുന്നു.അതുകൊണ്ട് ഹിന്ദി സിനിമകൾ ഞാൻ മനപ്പൂർവം ഒഴിവാക്കുക ആയിരുന്നു. അപ്പോഴേക്കും ബച്ചൻ അവിടെ സൂപ്പർ സ്റ്റാറായി മാറിയിരുന്നു എന്നും മധു പറയുന്നു.

എന്നാൽ മറ്റൊരു ശ്രദ്ധേയ കാര്യം തന്റെ സുഹൃത്ത് മധുവിനെ ബച്ചൻ ഇപ്പോഴും മറന്നിട്ടില്ല എന്നതാണ്. മുമ്പൊരിക്കൽ സോഷ്യൽ മീഡിയയിൽ സാത്ത് ഹിന്ദുസ്ഥാനി എന്ന സിനിമയുടെ പഴയ കാലം ചിത്രം ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. അതിൽ അദ്ദേഹം മധുവിന്റെ പേര് തെറ്റായി ‘മദൻ’ എന്നാണ് എഴുതിയിരുന്നത്. എന്നാൽ ഇത് ശ്രദ്ധയിൽ പെട്ട ബച്ചൻ ട്വിറ്റർ വഴി ഇത് ചൂണ്ടിക്കാണിക്കുകയും അദ്ദേഹത്തിന്റെ പേര് മദൻ എന്നല്ല. മധു എന്നാണെന്നും മലയാളത്തിലെ പ്രശസ്ത നടൻ ആണെന്നും ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *