രാവിലെ ചായക്ക് പകരം മ,ദ്യം കുടിച്ചുകൊണ്ടാണ് സോമന്റെ ഒരു ദിവസം തുടങ്ങുന്നത് ! ഹോട്ടൽ മുറിയിൽ പോയി വിളിക്കാൻ പേടിയാണ് ! തുറന്ന് പറച്ചിൽ !

സിനിമ എന്ന മായികലോകത്ത് ജീവിതം മെച്ചപ്പെട്ടവരും, അതുപോലെ ജീവിതം നഷ്ടപെടുത്തിയവരും ധാരാളമാണ്. മ,ദ്യ,പാനം മൂലം ജീവിതത്തിലും കരിയറിലും പ്രശ്നങ്ങൾ നേരിട്ടവരും ഏറെയാണ്. ഇപ്പോഴിതാ മ,ദ്യ,പാനം മൂലം ജീവിതം നഷ്ടപ്പെട്ട ചില താരങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹം തന്റെ യുട്യൂബ് ചാനലിൽ കൂടിയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഏറെ രസകരമായി മദ്യപിക്കുന്നത് കണ്ടിട്ടുള്ളത് ജെസി സാറിനെ മാത്രമാണ്. പക്ഷെ അദ്ദേഹത്തിന് മുന്നിലിരുന്ന് എംജി സോമൻ മട മടാ കഴിക്കും. സഹികെടുമ്പോൾ അദ്ദേഹം ചോദിക്കും. സോമൂ നീ ആരോടാ ഈ വാശി തീർക്കുന്നത്, ഇതെന്ത് കഴിപ്പാണ് നീ കഴിക്കുന്നതെന്ന്..

സോമേട്ടൻ മദ്യത്തിന് അടിമയായിരുന്നു. അദ്ദേഹം രാവിലെ കണ്ണ് തുറക്കുന്നത് മുതൽ തുടങ്ങുന്നതാണ്, രാവിലെ ചായക്ക് പകരം ഇതാണ് അദ്ദേഹം കുടുക്കുന്നത്. അദ്ദേഹം എത്ര കഴിച്ചാലും മറ്റൊരാൾക്ക് മനസിലാവില്ല, മണവും വരില്ല, കണ്ണ് എപ്പോഴും ഒരു റെഡ് കളറിൽ ഉള്ളതുകൊണ്ട് അങ്ങനെയും മനസിലാകില്ല. അദ്ദേഹത്തിന്റെ ഇങ്ങനെ നിയന്ത്രണം  ഇല്ലാത്ത മദ്യപാനം കൊണ്ടാണ് വളരെ നേരത്തെ അദ്ദേഹം നമ്മെ വിട്ടുപോയത്. അതുപോലെ മധു സാർ അദ്ദേഹം അന്നത്തെ കാലത്ത് ഒരു പ്രമാണി ആയിരുന്നു.

ആ സമയത്തെ അദ്ദേഹത്തിന്റെ മദ്യപാന കഥകൾ കേട്ടാൽ വിശ്വസിക്കാൻ കഴിയില്ല. സാർ മദ്യപിച്ചാൽ രണ്ടോ മൂന്നോ ദിവസം ഹോട്ടലിലെ റൂം തുറക്കില്ല. അവിടുത്തെ റൂം ബോയ്ക്ക് പോലും ആ റൂമിൽ മുട്ടാൻ ധൈര്യമില്ല. മുട്ടിയാൽ അടിയുറപ്പാണ്. രണ്ട് മൂന്നും ദിവസം ഇങ്ങനെ നല്ല രീതിയിൽ മ,ദ്യ,പിച്ച് അബോധാസ്ഥയിൽ ഹോട്ടൽ മുറിയിൽ കിടക്കുമായിരുന്നെന്ന് അനുഭവസ്ഥർ പറയുന്നു. അതുപോലെ നസീർ സാറും മ,ദ്യ,പിക്കുമായിരുന്നു. അതുപക്ഷേ ഒരു പെ​ഗൊക്കെ ഉള്ളു. അതുകൊണ്ടു തന്നെ 63ം വയസ്സിൽ അദ്ദേഹം പോയത് മദ്യപാനം കൊണ്ടായിരുന്നില്ല.

അതുപോലെ അനുഗ്രഹീത നടൻ കോട്ടക്കര ശ്രീധരൻ നായർ. അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ട് മദ്യത്തിന് വേണ്ടി കാശ് കൈയിലില്ലാതെ കൊട്ടാരക്കര കടന്ന് പോയത് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. അദ്ദേഹം ഒരുപാട് കാലം നമ്മളോടൊപ്പം ഉണ്ടാകേണ്ട ആളായിരുന്നു. അമിതമായ മദ്യപാനം മൂലമാണ് അദ്ദേഹത്തിന്റെ ആ​രോ​ഗ്യം ക്ഷയിച്ചതും അകാലത്തിൽ വിടപറഞ്ഞതും. ഇതുവരെയുള്ള കണക്ക് നോക്കുകയാണെങ്കിൽ സിനിമയിലാണ് കരൾ രോഗം മൂലം നിരവധിപേർ നഷ്ടമായികൊടിരിക്കുന്നത്. സിനിമാക്കാരിൽ‌ ഭൂരിഭാ​ഗം പേരും മദ്യത്തിന് അടിമപ്പെട്ടവരാണ്.

നടൻ ശ്രീനാഥ്‌, അനിൽ പനച്ചൂരാൻ, രാജൻ പി ദേവ്, നരേന്ദ്രപ്രസാദ്, രതീഷ്, കലാഭവൻ മണി, 45ാമത്തെ വയസ്സിൽ മരിച്ചു. എത്ര കാലം മണി ഇവിടെ നിൽക്കേണ്ടതാണ്’ ‘മുരളി നന്നായി യോ​ഗ ചെയ്യും, മദ്യപിക്കും. അദ്ദേഹം കമ്മ്യൂണിസ്റ്റ്കാരനാണ്. ഒപ്പം മൂകാംബികയുടെ ഭക്തനും. എപ്പോഴും ചുവന്ന കുറി തൊടും. യോ​ഗയും മദ്യവും ഒരുമിച്ച് കൊണ്ട്പോയി. മദ്യം തന്നെയാണ് മുരളിചേട്ടനെ അകാലത്തിൽ‌ കൊണ്ട്പോയത് എന്നും ദിനേശ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *