
ഞാൻ ഹിന്ദു, എനിക്ക് കരള്‍ തന്നത് ക്രിസ്ത്യാനിയാണ്, രക്തം നല്‍കിയത് മുസ്ലീം ! ഈ ഭൂമിയിൽ സ്നേഹം മാത്രമെ വിജയിക്കൂ ! ബാലയുടെ വാക്കുകൾക്ക് കൈയ്യടി !
മലയാളികൾക്ക് വളരെ ഇഷ്ടമുള്ള ഒരു അഭിനേതാവാണ് ബാല. തമിഴ് നടൻ ആണെങ്കിൽ കൂടിയും അദ്ദേഹം ഇപ്പോൾ മലയാളികളുടെ സ്വന്തമാണ്. ഏറെ വിമർശനങ്ങൾ അദ്ദേഹം നേരിടാറുണ്ട് എങ്കിലും ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന ബാല അടുത്തിടെ ഏറെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. കരൾ മാറ്റാൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച അദ്ദേഹം ഇപ്പോൾ വീണ്ടും പഴയ അവസ്ഥയിലേക്ക് തിരികെ എത്തികൊണ്ടിരിക്കുകയാണ്.
ഇപ്പോൾ അടുത്തായി അദ്ദേഹം ഏതു വേദികളിൽ എത്തിയാലും തന്റെ ശസ്ത്രക്രിയയെ കുറിച്ചും ആരോഗ്യസ്ഥിതിയെപറ്റിയും സംസാരിക്കാറുണ്ട്. അത്തരത്തില്‍ ഒരു വേദിയിൽ ബാല പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാക്കുന്നത്. ഇതിനു മുമ്പ് ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോള്‍ തനിക്കു കരൾ ദാനം ചെയ്ത വ്യക്തിയെ ബാല ആളുകൾക്ക് പരിചയപ്പെടുത്തിയിരുന്നു. ജോസഫ് എന്ന വ്യക്തിയാണ് ബാലയ്ക്ക് കരൾ പകുത്ത് നൽകിയത്. താൻ എപ്പഴോ മരിക്കേണ്ട ആളായിരുന്നുവെന്നും ദൈവത്തോട് നന്ദി പറയുന്നുവെന്നും ബാല പറഞ്ഞു.

ശേഷം അദ്ദേഹം വേദിയിൽ പറഞ്ഞു, ഞാന്‍ ഹിന്ദുവായി ജനിച്ചു, എനിക്ക് കരള്‍ തന്നത് ക്രിസ്ത്യാനിയാണ്, രക്തം നല്‍കിയത് മുസ്ലീം വ്യക്തിയാണ്. മതമല്ല. ഈ ഭൂമിയിൽ സ്നേഹം മാത്രമെ വിജയിക്കൂവെന്നും ബാല പറയുന്നു.അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. ഒരു ഘട്ടത്തിൽ ഇനി ഞാൻ മരിച്ചാലും അന്തസ്സായി, രാജാവായിട്ട് മരിക്കുമെന്ന് ഞാൻ തീരുമാനിച്ചു. അപ്പോൾ ദൈവം പറഞ്ഞു ഇല്ല ഇല്ല. എന്നിട്ട് ഡോക്ടറെ എന്നെ ഏൽപിച്ചു. ഡോക്ടർ എന്ന് പറയുമ്പോൾ ട്രീറ്റ്മന്റ് മാത്രമല്ല, നമ്മുടെ മനസിനകത്ത് കയറി വരണം. എപ്പഴോ മരിക്കേണ്ട ആളായിരുന്നു ഞാൻ. അതിന് ദൈവത്തോട് ഞാൻ നന്ദി പറയുകയാണ് എന്നും ബാല പറയുന്നു. എല്ലാവരോടും ഞാൻ ഒരു കാര്യം ചോദിക്കുകയാണ് ഞാൻ ഏത് മതം. ഞാന്‍ ഹിന്ദുവായി ജനിച്ചു, എനിക്ക് കരള്‍ തന്നത്(ജോസഫ്) ക്രിസ്ത്യാനിയാണ്, രക്തം നല്‍കിയത് മുസ്ലീം വ്യക്തിയാണ്.
Leave a Reply