
ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണം ! അതാകണം നമ്മുടെ ലക്ഷ്യം ! ഡെങ്കിപ്പനി, മലേറിയ എന്നിയവയെപോലെ അകറ്റി നിർത്തണം ! പറഞ്ഞത് തിരുത്തില്ലെന്ന് ഉദയനിധി !
തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും, സിനിമ നടനും നിർമ്മാതാവും ഡിഎംക യുവജനവിഭാഗം തലവനായ ഉദയനിധിയുടെ അവസാനം ഇറങ്ങിയ മാമന്നന്‍ ജാതി വിവേചനത്തിനെതിരായ ചിത്രമായിരുന്നു. തമിഴ് നാട്ടിൽ അദ്ദേഹത്തെ മാതൃകയാക്കി വളർന്ന വരുന്ന ഒരു തലമുറ തന്നെയുണ്ട്. ഇതിനോടകം അദ്ദേഹത്തിന്റെ നിരവധി പ്രവർത്തികൾ കൈയ്യടി വാങ്ങിയിരുന്നു. എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ചില വാക്കുകൾ ഇന്ത്യ ഒട്ടാകെ വലിയ വിവാദമായി മാറുകയാണ്.
ഒരു വേദിയിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ, സനാതന ധര്‍മ്മം കൊവിഡും മലേറിയയും പോലെ പകര്‍ച്ച വ്യാഥിയാണെന്നും അതിനെ എതിര്‍ത്താല്‍ മാത്രം പോരാ ഉന്മൂലനം ചെയ്യണം എന്നാണ് ഉദനിധി പറഞ്ഞത്. ഇത് ഇപ്പോൾ ബിജെപി പാർട്ടി നേതാക്കൾ വലിയ വിവാദമാക്കി മാറ്റിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിശദമായ വാക്കുകൾ ഇങ്ങനെ, ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങിനെതന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധർമമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാൻ കഴിയാത്തതെന്നും ചോദ്യം ചെയ്യാൻ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അർഥം എന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ഈ വീഡിയോ എക്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി പ്രചരിപ്പിക്കുകയും ഉദയനിധി ഇന്ത്യയിലെ 80 ശതമാനം ജനങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു. ഈ എക്സ് പോസ്റ്റ് വൈറലായതിന് പിന്നാലെ ഇത് നിരവധി മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഡിഎംകെ എന്നത് പ്രതിപക്ഷത്തെ പ്രധാന കക്ഷിയാണെന്നും അവരുടെ അഭിപ്രായം തന്നെയാണോ കോണ്‍ഗ്രസിന് എന്നും അമിത് മാളവ്യ ചോദിച്ചു.
എന്നാൽ ഇതിനു മറുപടിയുമായി സനാതന ധർമ്മം പിന്തുടരുന്നവരെ വംശഹത്യ ചെയ്യാൻ ഞാൻ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ് സനാതന ധർമ്മം. സനാതന ധർമ്മത്തെ വേരോടെ പിഴുതെറിയുക എന്നതിലൂടെ മാനവികതയും മാനുഷിക സമത്വവും ഉയർത്തിപ്പിടിക്കാണ് ഞാന്‍ പറഞ്ഞത്. ഞാൻ പറഞ്ഞ ഓരോ വാക്കിലും ഞാൻ ഉറച്ചു നിൽക്കുന്നു. സനാതന ധർമ്മം മൂലം ദുരിതമനുഭവിക്കുന്ന അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയാണ് ഞാൻ സംസാരിച്ചത് എന്നും ഉദ്ദായനിധി പറയുന്നു.
Leave a Reply