
‘തൃശ്ശൂര്‍ എടുക്കുമെന്നല്ല, തന്നാല്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞത്’ ! പറഞ്ഞ വാക്കിൽ വ്യക്തത വരുത്തി സുരേഷ് ഗോപി ! ഇനി തീരുമാനിക്കേണ്ടത് തൃശൂരുകാരാണ് !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം അദ്ദേഹം ഇന്ന് ഭാരതീയ ജനതാ പാർട്ടിയുടെ സജീവ പ്രവർത്തകൻ കൂടിയാണ്, അദ്ദേഹം തൃശൂർ ഞാനിങ്ങു എടുക്കുകയാണ് എന്ന അദ്ദേഹത്തെ വളരെ പ്രശസ്തമായ വാക്കുകൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ താൻ അങ്ങനെയല്ല പറഞ്ഞത് എന്ന് വ്യക്തത വരുത്തിയിരിക്കുകയാണ് അദ്ദേഹം.
27-ാമത് ടാസ് നാടകോത്സവം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സ്വാഗത പ്രാസംഗികൻ സുരേഷ് ഗോപിയുടെ പഴയ പ്രസംഗത്തെ പറ്റി പരാമര്‍ശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം. ‘തൃശ്ശൂര്‍ ഞാനിങ്ങ് എടുക്കുവാ, തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം’ എന്നായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനായി തൃശ്ശൂരില്‍ എത്തിയപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രസ്താവന.
അതേസമയം, നാ,ടകങ്ങളില്‍ രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിച്ച് അതിന്റെ കാമ്പ് നഷ്ടപ്പെടുത്തുകയാണെന്നും രാഷ്ട്രീയത്തള്ള് ഉത്സവങ്ങളായി നാടകങ്ങള്‍ മാറുമ്പോഴാണ് പ്രേക്ഷകര്‍ നാടകങ്ങളില്‍ നിന്നും അകലുന്നതെന്ന് ചിന്തിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. നാടകങ്ങളില്‍ ദൈവങ്ങളെ വിമര്‍ശിക്കുന്നത് വേദനിപ്പിച്ചിരുന്നില്ല എന്നും എന്നാല്‍, പ്രത്യേക ലക്ഷ്യത്തോടെ ദൈവങ്ങളെ കുറ്റം പറയുന്നത് സഹിക്കാനാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വിശ്വാസികള്‍ തുമ്മിയാല്‍ പിടിച്ചു നില്‍ക്കാനാകില്ലെന്ന് ഓര്‍മ്മയിരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ നടൻ ബൈജു സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില വാക്കുകളും ഇതിനോടകം ഏറെ ശ്രദ്ധ നേടുകയാണ്, സുരേഷ് ഗോപി വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന ആളാണ്. അദ്ദേഹം ഒരു എംപിയായിരുന്നു സമയത്ത് എം പി ഫണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന എല്ലാം അങ്ങേര് ചെയ്തിട്ടുണ്ട്. സ്വന്തം കൈയിൽ നിന്ന് കാശ് ചെലവാക്കി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ നല്ല മനസ്സ്’ സുരേഷ് ഗോപി ഇത്തവണ മത്സരിക്കുന്നുണ്ടല്ലോ. നമുക്ക് വിജയിക്കുമോ ഇല്ലയോ എന്ന് നോക്കാം. കേന്ദ്രം ബി ജെ പി ഭരിക്കുന്നത് കൊണ്ട് അദ്ദേഹം തൃശൂരിൽ നിന്ന് ജയിച്ചാൽ ആ ജില്ലയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാലും. പിന്നെ ബാക്കി എല്ലാം തൃശൂർ കാരുടെ കൈലാണ്, അവർ തീരുമാനിക്കട്ടെ എന്നും ബൈജു പറയുന്നു…
എന്നാൽ ആ ഒരു കാര്യത്തിൽ എനിക്ക് ഉറപ്പാണ്, ഒരുപക്ഷെ അദ്ദേഹം അവിടെ ജയിച്ചാൽ മറ്റാരാവിടെ ചെയ്യുന്നതിലും മികച്ചതായി ആ മനുഷ്യൻ ആ നാടിന് വേണ്ടി ചെയ്യും എന്നതിൽ യാതൊരു സംശയവും വേണ്ടാ. ഇത്തവണയും നിങ്ങൾ ജയിച്ചില്ലെങ്കിൽ ഇനി ഒരിക്കലും മത്സരത്തിന് പോവരുതെന്ന് ഞാൻ സുരേഷ് ഗോപിയോട് പറഞ്ഞിട്ടുണ്ട്. അതിന് അദ്ദേഹത്തിന്റെ മറുപടി, ഇത് അവസാനത്തെ മത്സരമായിരിക്കണമെനന്നായിരിക്കും. എന്നാണ്. ഇനി ഞാൻ മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു എന്നും ബൈജു പറയുന്നു.
Leave a Reply