
ഇന്ത്യ ചന്ദ്രനിൽ എത്തി, ഇനി അടുത്തത് അവർ ടാർപ്പോളിൻ ഉപയോഗിച്ച് ചന്ദ്രനെ മറയ്ക്കും, ഇനി നമ്മൾ എങ്ങനെ ഈദ് ആഘോഷിക്കും ! ജനറൽ മുബീൻ !
ഇന്ത്യയുടെ അഭിമാനമായി മാറിയ ചന്ദ്രയാൻ ഇപ്പോൾ മറ്റു രാജ്യങ്ങളിലും ഒരു സംസാരവിഷമായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. പാക് മാദ്ധ്യമത്തിൽ നടന്ന അന്തി ചർച്ചയിൽ വിചിത്ര പരാമർശവുമായി താലീബാൻ നേതാവ്. താലീബാൻ സാംസ്കാരിക സെൽ മുൻ അംഗവും കാബൂൾ സെക്യൂരിറ്റി വകുപ്പ് വക്താവുമായ ജനറൽ മുബീനാണ്. വിചിത്രവാദവുമായി രംഗത്തെത്തിയത്. ചന്ദ്രനിൽ എത്തിയ ഇന്ത്യ ചന്ദ്രനെ മറച്ചുപിടിക്കുമെന്നും അങ്ങനെ ഈദ് ആഘോഷങ്ങൾ മുടക്കാൻ ശ്രമിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുക്കൾ ഇങ്ങനെ, നോക്കൂ ഇന്ത്യ ഇപ്പോൾ ചന്ദ്രനിൽ എത്തിയിരിക്കുന്നു. അവർ ഇനി ടാർപ്പോളിയൻ ഉപോഗിച്ച് ചന്ദ്രനെ മറയ്ക്കും. അതോടെ നിങ്ങളുടെ (പാകിസ്താനികൾ) ഈദ് ആഘോഷങ്ങൾ മുടങ്ങും. റംസാൻ മാസമടക്കം തിരിച്ചറിയാൻ സാധിക്കാത്ത വിധം അവർ തടസ്സങ്ങൾ സൃഷ്ടിക്കും. പാക് മാദ്ധ്യമത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു താലീബാൻ വക്താവിന്റെയായിരുന്ന മുബീന്റെ ഈ വിചിത്ര പരാമർശം. ഇന്ത്യയെ കുറിച്ചുള്ള ചർച്ചയിൽ പാകിസ്താൻ നിരീക്ഷകന് മറുപടി നൽകുകയായിരുന്നു അദ്ദേഹം, എന്നാൽ ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുകയാണ്..

ഇതിനു മുമ്പും വാർത്തകളിൽ വളരെ അധികം ശ്രദ്ധ നേടിയിട്ടുള്ള ആളാണ് മുബീൻ. താലീബാനെ നിയന്ത്രിക്കുന്ന ഹക്കാനി വിഭാഗത്തിലെ പ്രമുഖനാണ് ജനറൽ മുബീൻ എന്ന് അറിയപ്പെടുന്ന മുബീൻ ഖാൻ മുഹമ്മദ്. താലീബാൻ കാബൂൾ പിടിച്ചടക്കിയതിന്റെ വീഡിയോ ആദ്യമായി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത് അദ്ദേഹമായിരുന്നു. താലീബാന്റെ അഫ്ഗാൻ അധിനിവേശത്തെ സമർദ്ധിച്ചുകൊണ്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നത് മുബീൻ ആയിരുന്നു.
Leave a Reply