വോട്ടിനു വേണ്ടിയല്ല ഞാൻ ജനങ്ങളെ സഹായിക്കുന്നത് ! ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവാണ് എന്ന് പറയുന്നത് ! എന്റെ ഇല്ലായിമയിൽ നിന്നുമാണ് ഞാൻ സഹായങ്ങൾ ചെയ്യുന്നത് ! സുരേഷ് ഗോപി !

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി, ഒരു നടൻ എന്നതിലുപരി അദ്ദേഹം സാധാരണക്കാർക്ക് വേണ്ടി ചെയ്യുന്ന സഹായങ്ങൾ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. പക്ഷെ അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പേരിൽ ഏറെ വിമർശനങ്ങൾ നേരിടുന്ന ആളുകൂടിയാണ്. ഇപ്പോഴിതാ താൻ എന്ത് ചെയ്താലും അതിലെ നന്മ കാണാതെ തന്നെ വിമര്ശിക്കുന്നവരെക്കുറിച്ച് പറയുകയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..

എല്ലാവരെയും സഹായിക്കാനുള്ള സാമ്പത്തികം എനിക്കില്ല, ഒരുപാട് പേര് എന്നെ സമീപിക്കുന്നുണ്ട്, താൻ ഒരുപാട് കാലം സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു, ആ സമയത്ത് ചില മാറ്റി വെച്ച സിനിമകൾ ചെയ്യാം എന്ന് തീരുമാനിച്ചത് തന്നെ തനറെ മക്കളുടെ ഫീസ് അടക്കാൻ പണം ഇല്ലാതിരുന്നത് കൊണ്ടാണ് എന്നും അദ്ദേഹം പറയുന്നു. എല്ലാവരെയും സഹായിക്കണം എന്നെനിക്ക് ആഗ്രഹം ഉണ്ട്. സോഷ്യല്‍ മീഡിയയിലൂടെയോ മറ്റ് ചാനലുകളിലൂടെയോ വരുന്ന വാര്‍ത്തകളിലൂടെ താന്‍ അത്തരക്കാരെ കണ്ടെത്തുകയാണ്. എനിക്ക് നഷ്‌ടമായ എന്റെ മകള്‍ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിലേക്ക് വിളിച്ച് പറയും. അവർ അത് അന്വേഷിച്ച് അവര്‍ക്കത് സത്യസന്ധമാണെന്ന് തോന്നിയാല്‍ ചെയ്യും. അല്ലാതെ വിളിക്കുന്ന എല്ലാവര്‍ക്കും കൊടുക്കാനുള്ള സമ്പാദ്യം തനിക്കില്ല.

ഈ അടുത്ത കാലത്താണ് ഞാൻ സിനിമയിൽ വീണ്ടും എത്തിയത്, വര്ഷങ്ങളോളം ഞാൻ സിനിമയിൽ നിന്നും വിട്ടുനിന്ന ആളാണ്, അതുകൊണ്ട് തന്നെ ആ വരുമാനം പൂജ്യമായിരുന്നു. ആ സമയത്ത് സിനിമ ചെയ്ത് സമ്പാദിച്ചവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വെച്ച് തന്റെ പ്രവൃത്തികളെ താരതമ്യം ചെയ്യരുത്. ഞാൻ ഉള്ളതില്‍ നിന്നല്ല, ഇല്ലാത്തതില്‍ നിന്നുമാണ് സഹായങ്ങള്‍ ചെയ്യുന്നത്. സിനിമയില്‍ നിന്നും വിട്ട് നിന്ന സമയത്ത് എന്റെ മകളുടെ ഫീസ് അടക്കാനുള്ള പണം പോലും ഉണ്ടായിരുന്നില്ല. എനിക്കിത് പറയുന്നതില്‍ ഒരു മാനക്കേടും തോന്നാറില്ല.

സാമ്പത്തികമായി മോശമായ അവസ്ഥയിൽ എത്തിയപ്പോഴാണ് വീണ്ടും സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്, വോട്ട് പ്രതീക്ഷിച്ചല്ല ഞാൻ മറ്റുള്ളവരെ സഹായിക്കുന്നത്, രാഷ്ട്രീയം വേറെ വ്യക്തിപരമായ കാര്യങ്ങൾ വേറെ, ഞാൻ എന്ത് ചെയ്താലും കുറ്റം മാത്രം കണ്ടെത്താനാണ് പലരും ശ്രമിക്കുന്നത്. ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവാണെന്ന് പറയുന്നവരാണ് ചുറ്റും. എന്റെ മനസാക്ഷിക്ക് ശെരി എന്ന് തോന്നുന്ന കാര്യങ്ങൾ ഇനിയും ചെയ്തുതന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *