ഞാൻ പഴയ എസ്എഫ്ഐക്കാരന്‍; കോടിയേരിക്ക് അറിയാം, ഗോവിന്ദന് അറിയില്ലായിരിക്കും..! കണ്ണൂരിൽ മത്സരിക്കാനും ഞാൻ തയ്യാർ ! സുരേഷ് ഗോപി !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സാധാരണ ജങ്ങൾക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന സൽപ്രവർത്തികൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നവയല്ല, അദ്ദേഹത്തെ തേടി എത്തുന്ന സാധാരണ ജനങ്ങൾക്ക് അദ്ദേഹം തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപി നടത്തിയ പദയാത്ര വളരെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ പദയാത്രയോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളനത്തിൽ സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഞാന്‍ പഴയ എസ്എഫ്ഐക്കാരനാണ്, അത് കോടിയേരി സഖാവിനും നായനാർ സഖാവിനും അറിയാം. ഗോവിന്ദൻ സാറിന് അറിയില്ലായിരിക്കും. എന്‍റെ സഖാവ് ഇ.കെ.നായനാരാണ്. എന്റെ വ്യക്തിപരമായ ഗതി, ഞാൻ വന്ന നാൾവഴി പരിശോധിച്ചാൽ വളരെ സത്യസന്ധമാണ്. അതിൽ ഉടനെ ഞാൻ സംഘിയാണെന്ന് കാണരുത്.

അതുപോലെ ഇപ്പോൾ നമുക്ക് ആവിശ്യം കമ്യൂണിസമല്ല, ലോകത്തിന് എപ്പോഴും ആവശ്യം സോഷ്യലിസമാണെന്നും സുരേഷ് ഗോപി പറയുന്നു. ഇപ്പോഴുള്ളവർക്ക് സോഷ്യലിസമില്ല, കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വേണ്ടിവന്നാൽ കണ്ണൂരിൽ മത്സരിക്കാൻ തയാറാണെന്ന് അതു സംബന്ധിച്ചുള്ള ചോദ്യത്തിനു മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരിൽ പോലും മത്സരിക്കാൻ തയാറാണെന്നാണ് പറഞ്ഞത്. പാർട്ടിക്ക് അങ്ങനെയൊരു ഉദ്ദേശ്യം ഉണ്ടെങ്കിൽ, ഞാൻ ഒപ്പം ഉണ്ട് എന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഇതിനു മുമ്പ് തന്റെ അച്ഛനെ രഹസ്ട്രീയത്തെ കുറിച്ച് ഗോകുൽ പറഞ്ഞത് ഇങ്ങനെ, അച്ഛന്‍ ഒരു പക്കാ എസ്.എഫ്.ഐക്കാരനായിരുന്നു എന്നും ഗോകുല്‍ പറയുന്നു. അതുപോലെ തന്നെ നാട്ടുകാര്‍ എല്ലാം വിചാരിക്കുന്നത് പോലെ അച്ഛന്‍ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല. അച്ഛന്‍ നായനാര്‍ സാറായും കരുണാകരന്‍ സാറായും വളരെ അധികം അടുപ്പമുണ്ടായിരുന്നുവെന്നും ഗോകുല്‍ പറഞ്ഞിരുന്നു.

ഞങ്ങള്‍ക്കിടയിലോ അല്ലങ്കിൽ വീട്ടിലായാലും രാഷ്ട്രീയപരമായ ചിന്താഗതിയില്‍ വ്യത്യാസമുണ്ട്. എനിക്ക് സോഷ്യലിസമാണ് ഇഷ്ടം. അത് അച്ഛന് അറിയുന്ന കാര്യവുമാണ്.   എനിക്ക് വ്യക്തിയപരമായി സോഷ്യലിസമാണ് ഇഷ്ടമെങ്കിലും ഒരു പാര്‍ട്ടിയോടും താത്പര്യമുണ്ടെന്ന് എനിക്ക് പറയാന്‍ തോന്നുന്നില്ലെന്നും താരം പറയുന്നുണ്ട്. കൃത്യമായി സോഷ്യലിസം കൊണ്ട് വരേണ്ട സ്ഥലത്തു നിന്ന് അത് കാണുന്നില്ല. അതുകൊണ്ട് തന്നെ ഒരു പാര്‍ട്ടിയോടും താത്പര്യമുണ്ടെന്ന് പറയാന്‍ എനിക്ക് തോന്നുന്നില്ല എന്നും ഗോകുല്‍ പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *