
ഇനി ഇതുപോലെ ദേവസ്വം ബോഡിൽ എന്താണ് നടക്കുന്നതെന്ന് അറിയണം ! ക്ഷേത്രങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രസംവിധാനം വരും..! സുരേഷ് ഗോപി പറയുന്നു !
കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിനെതിരെ നടൻ സുരേഷ് ഗോപി നടത്തിയ പദയാത്ര വളരെ ശ്രദ്ധ നേടുകയും അതിനോട് അനുബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസംഗവും വളരെ അധികം ചർച്ചയായി മാറിയിരുന്നു, ഇപ്പോഴിതാ ഇതുപോലെ തന്നെ അഴിമതി നടക്കുന്ന ഒരു മേഖലയാണ് ദേവസ്വം ബോർഡ് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ക്ഷേത്രങ്ങളെ നിയന്ത്രിക്കാൻ പുതിയ കേന്ദ്രസംവിധാനം വരുമെന്ന് സുരേഷ് ഗോപി സൂചന നൽകി. സഹകാരിസംരക്ഷണ പദയാത്രയ്ക്കുശേഷം തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഇതു പറഞ്ഞത്.
ഒരു കേന്ദ്ര സംവിധാനം നിലവിൽ വന്നാൽ കേരളത്തിലെ ദേവസ്വംബോർഡുകൾ ഉണ്ടാകുമോയെന്നുതന്നെ സംശയമാണ് എന്നാണ് സുരേഷ് ഗോപി വ്യക്തമാക്കുന്നത്. ശബരിമല പോലുള്ള ക്ഷേത്രങ്ങളിലെ രാഷ്ട്രീയ അധമപ്രവർത്തനങ്ങൾ നിയന്ത്രിക്കാനാണിത് രൂപവത്കരിക്കുന്നത്. സഹകരണമേഖലയിൽ എന്ന പോലെ ക്ഷേത്രഭരണത്തിലും ഒരു ‘മാസ്റ്റർ’ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. കേന്ദ്രം സഹകരണവകുപ്പ് രൂപവത്കരിച്ചതും മന്ത്രിയെ നിയമിച്ചതും സൂചിപ്പിച്ചാണ് ഇദ്ദേഹം ഇതു പറഞ്ഞത്.

സുരേഷ് ഗോപിക്ക് തൃശൂര് മത്സരിക്കാൻ വേണ്ടി ED മനപ്പൂർവം കളമൊരുക്കുകയാണ് എന്ന സി.പി.എം. ആരോപണത്തോട് പ്രതികരിച്ചുകൊണ്ട്, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കരുവന്നൂരിലെ അഴിമതിക്കെതിരേയുള്ള സമരത്തെക്കുറിച്ച് സൂചന നൽകിയിരുന്നുവെന്നും ഇ.ഡി. വരുന്നതിനു മുമ്പാണിതെന്നും അദ്ദേഹം പറഞ്ഞു. സഹകരണമേഖലയിലെ അഴിമതിക്ക് പരിഹാരമുണ്ടായില്ലെങ്കിൽ മറ്റു ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. ദേശസാത്കൃതബാങ്കുകളിലെ വിദ്യാഭ്യാസ വായ്പകളെക്കുറിച്ചും അന്വേഷണം വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply