
ഈ പാവങ്ങളുടെ അവസ്ഥ സിപിഎം കാണുന്നില്ല ! ശശിയുടെ കുടുംബത്തെ സഹായിക്കാന്‍ സുരേഷ് ഗോപി വീട്ടിൽ നേരിട്ടെത്തി !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സാധാരക്കാരായ ജനങ്ങൾക്ക് വേണ്ടി സുരേഷ് ഗോപി ചെയ്യുന്ന സഹായങ്ങൾ ഒന്നും കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നവയല്ല. പാർട്ടിയുടെ പേരിൽ അദ്ദേഹം ഏറെ വിമർശനങ്ങൾ നേരിടാറുണ്ട് എങ്കിലും വ്യക്തിപരമായി അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ഇപ്പോഴിതാ കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകനായ ശശി ചികിത്സക്ക് പണം കിട്ടാതെ മരിച്ചുവെന്ന പരാതിയില്‍ സഹായവാഗ്ദാനവുമായി സുരേഷ് ഗോപി. ഇന്ന് വൈകിട്ടോടെ ശശിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടാണ് സുരേഷ് ഗോപി ആവശ്യമായ സഹായം നല്‍കുമെന്ന് അറിയിച്ചത്.
കരുവന്നൂർ വിഷയത്തിൽ സുരേഷ് ഗോപി നടത്തിയ പദയാത്ര വളരെ അധികം ശ്രദ്ധ നേടിയിരുന്നു. പാവങ്ങൾക്ക് നീതി കിട്ടുംവരെ താൻ അവർക്ക് വേണ്ടി പോരാടുമെന്നു സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ജീവൻ നഷ്‌ടമായ ശശി അംഗപരിമിതനായ നിക്ഷേപകന് ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്ന കുടുംബത്തിന്‍റെ പരാതി സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയെതുടര്‍ന്നാണ് സുരേഷ് ഗോപി ശശിയുടെ വീട്ടിലെത്തിയത്.

ശേഷം ശശിയുടെ അമ്മയുമായും സഹോദരി മിനിയുമായും അദ്ദേഹം സംസാരിച്ചു. ശേഷമാണ് ശശിയുടെ മൂന്നു ലക്ഷത്തിന്‍റെ കടം വീട്ടാമെന്ന് സുരേഷ് ഗോപി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പു നല്‍കിയത്. ശേഷം അദ്ദേഹം സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു, മണ്ണില്‍ പണിയെടുക്കുന്നവരുടെ വികാരം സിപിഎം കാണുന്നില്ലെന്നും കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് തീരുമാനമെടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
കടം വീട്ടുക മാത്രമല്ല സുരേഷ് ഗോപി ചെയ്തത് മറിച്ച് ശശിയുടെ അമ്മക്ക് മരുന്ന് എത്തിക്കാമെന്ന് ഉറപ്പുനല്‍കിയതായും കുടുംബം വ്യക്തമാക്കി. രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30നാണ് മരിച്ചത്. അടിയന്തിര ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം വേണ്ടിടത്ത് ബാങ്ക് പല തവണയായി നല്‍കിയത് 1,90,000 രൂപ മാത്രമായിരുന്നുവെന്നാണ് കുടുബം പറയുന്നത്. പതിനാല് ലക്ഷമാണ് ശശിയുടെയും അമ്മയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപമുള്ളത്. ഈ പണം തിരികെ കിട്ടിയിരുന്നെങ്കിൽ ചികിത്സ നടത്താമായിരുന്നുവെന്ന് കുടുംബം ഏറെ വേദനയോടെ പറയുന്നത്. ഉണ്ടായിരുന്ന സ്ഥലം വിറ്റ് പണം ബാങ്കിൽ നിക്ഷേപിച്ചത്. ബാങ്കിൽ നിന്നും പലിശയിനത്തിൽ ലഭിക്കുന്ന പണം കൊണ്ട് ജിവിക്കാമെന്നായിരുന്നു പ്രതീക്ഷ എന്നും കുടുബം പറയുന്നു.
അടുത്തിടെ അഞ്ജു പാർവതി എന്ന സാമൂഹ്യ പ്രവർത്തക സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു, പാവപ്പെട്ടവർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം നിക്ഷേപങ്ങളായി അവർ സഹകരണ സംഘങ്ങളിൽ കൊണ്ടിടുമ്പോൾ അധികാരത്തിൻ്റെ കസേരകളിലിരുന്ന് അത് അടിച്ചുമാറ്റുന്നവരറിയുന്നുണ്ടോ അവർ കാരണം തെരുവിലായവരുടെ കണ്ണീരൊപ്പാനും ഇവിടെ ഈ മനുഷ്യനെ ഉള്ളുവെന്ന്.
Leave a Reply