
65 വയസ്സുള്ള ആ മനുഷ്യൻ 18 കിലോമീറ്റർ നടന്നത് കൂപ്പറുകളുടെയോ കാരവന്റെയോ വിശ്രമ ഇടവേളകളോ ശീതളിമയോ ഇല്ലാതെ ! കുറിപ്പുമായി അഞ്ജു പാർവതി !
കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിനെതിരെ സുരേഷ് ഗോപി നടത്തിയ സാമ്പത്തിക തട്ടിപ്പിനെതിരെ സുരേഷ് ഗോപി നടത്തിയ പദയാത്ര വളരെ ശ്രദ്ധ നേടിയിരുന്നു, എന്നാൽ അതുപോലെ തന്നെ ഇതിനെ തുടർന്ന് അദ്ദേഹത്തിന് വിമർശനവും ട്രോളുകളും വന്നിരുന്നു. 18 മണിക്കൂർ നടന്ന് ക്ഷീണിച്ച സുരേഷ് ഗോപിയാണ് ട്രോളുകളിൽ നിറഞ്ഞത്. പദയാത്ര പത്ത് കിലോമീറ്റർ ദൂരം താണ്ടുമ്പോഴേക്കും സുരേഷ് ഗോപി അടക്കമുള്ളവർ കിതച്ചു തളർന്നെന്നും സുരേഷ് ഗോപി നടക്കാൻ ബുദ്ധിമുട്ടുന്ന വീഡിയോയുമാണ് ട്രോളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. 2017 ൽ നടന്ന ജനജാഗ്രത യാത്രയെയും 2023 ൽ നടന്ന പദയാത്രയെയും താരതമ്യപ്പെടുത്തി വിമർശകർക്ക് മറുപടി നൽകുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്.anju
അഞ്ജു പാർവതി സമൂഹ മാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, രണ്ട് യാത്രകൾ, ആദ്യത്തേത്… 2017 ൽ നടന്ന ജനജാഗ്രത യാത്ര എന്ന് പേരിട്ട ആദ്യത്തെ യാത്ര നടന്നത് വടകരയിൽ. ആ യാത്രയെ നയിച്ചത് തൊഴിലാളിവർഗ്ഗത്തിന്റെ പാർട്ടിയെന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന ശതകോടീശ്വരന്മാർ വാഴുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്നത്തെ പാർട്ടി സെക്രട്ടറി യശ : സഖാവ് കോടിയേരി ബാലകൃഷ്ണൻ.
ആ യാത്രയുടെ പേരിൽ ജനവും ജാഗ്രതയും ഉണ്ടായിരുന്നെങ്കിലും ആര് ജാഗ്രത പുലർത്തണം എന്ന് ജനങ്ങൾക്ക് മനസ്സിലായത് തൊഴിലാളിവർഗ്ഗത്തിന്റെ നേതാവ് കോടികൾ വില വരുന്ന മിനി കൂപ്പറിൽ യാത്ര ചെയ്തത് കൊണ്ട് മാത്രം ആയിരുന്നില്ല, മറിച്ച് അതിന്റെ ഉടമസ്ഥൻ കാരാട്ട് ഫൈസൽ ആരായിരുന്നുവെന്ന് അറിഞ്ഞത് കൊണ്ടും കൂടിയായിരുന്നു. അണികൾ കാൽനടയായി നടന്നപ്പോൾ ജാഥാക്യാപ്റ്റൻ ആഡംബരവാഹനത്തിലേറി ജനങ്ങളോട് ജാഗ്രത വേണം എന്നുര ചെയ്തു.
ഇത്രയും സുഖിച്ച് യാത്ര ചെയ്യുന്ന നേതാവ് എങ്ങനെ കിതയ്ക്കും.. എങ്ങനെ തളരും, ജനങ്ങളുടെ നികുതിപ്പണം അപ്പാടെ അടിച്ചെടുത്തും സ്വർണ്ണക്കടത്തു ബൂർഷ്വാ മുതലാളിമാരുടെ കൂടെ ഉണ്ടും ഉറങ്ങിയും നടന്നു ശീലിച്ച നാട്ടരചന്മാർക്ക് പതിനെട്ടു കിലോമീറ്റർ പോയിട്ട് അര കിലോമീറ്റർ നടന്നാൽ കിതയ്ക്കും, വായിൽ കൂടി പതയും നുരയും വരും..

അതുപക്ഷേ രോഗവും പ്രായവും തളർത്തിയ ഒരു ജനനേതാവ് അന്ന് വാഹനത്തിൽ കയറി ഒരു ജാഥയെ നയിച്ചത് ആയിരുന്നില്ല വിമർശനങ്ങൾക്ക് കാരണം, മറിച്ച് അദ്ദേഹം ഉപയോഗിച്ച വാഹനം ആരുടേത് എന്നത് ആയിരുന്നു വിമർശനങ്ങൾക്ക് കാരണം, ഇവിടെ ആ പതിവ് തെറ്റിച്ചു എന്നതാണ് സുരേഷ് ഗോപി എന്ന സെലിബ്രിറ്റി രാഷ്ട്രീയക്കാരൻ ചെയ്ത ആദ്യ പാതകം.. പതിനെട്ടു കിലോമീറ്റർ അറുപത്തഞ്ച് വയസ്സുള്ള ആ മനുഷ്യൻ നടന്നത് കൂപ്പറുകളുടെയോ കാരവന്റെയോ വിശ്രമ ഇടവേളകളോ ശീതളിമയോ ഇല്ലാതെ തന്നെയാണ്.
ഈ കാൽനട യാത്രതിക്കിടയിൽ അദ്ദേഹത്തിന് കിതപ്പ് വന്നതും ക്ഷീണം വന്നതും മനുഷ്യസഹജം. കീബോർഡ് കുത്തിമറിച്ച് അങ്ങേരെ ട്രോളുന്ന യുവപോരാളികളിൽ എത്ര പേർക്ക് ഇത്രയും കിലോമീറ്റർ കിതയ്ക്കാതെ നടക്കാൻ കഴിയും???എത്ര പേർക്ക് ആഡംബരം ഒഴിവാക്കി നടക്കുന്ന രാഷ്ട്രീയനേതാവിനെ ചൂണ്ടികാണിച്ചു ദേ മാതൃക നേതാവ് എന്ന് പറയാൻ കഴിയും.
പിന്നെ എന്റെ ഈ പോസ്റ്റിനു താഴെ വന്നു സുരേഷ് ഗോപി നികുതി വെട്ടിച്ചു കാർ വാങ്ങിയേ എന്നുള്ള രോദനത്തിന് കൂടി മറുപടി തരാം, അങ്ങേര് കാർ വാങ്ങിയത് പാവങ്ങളുടെ അധ്വാനത്തിന്റെ പങ്ക് അടിച്ചു മാറ്റിയോ കയ്യിട്ട് വാരിയോ അല്ല. അന്തസ്സായി പണിയെടുത്തു ഉണ്ടാക്കിയ കാശ് വച്ച് വാങ്ങിയ കാറിന് നികുതി കുറവുള്ള സ്ഥലത്ത് പോയി രജിസ്ട്രേഷൻ നടത്തുന്നത് കൊടും പാതകം ഒന്നുമല്ല. നിലപാടിന്റെ രാജകുമാരൻ എന്ന് വാഴ്ത്തിപ്പാടുന്ന താരപുത്രൻ തൊട്ട് അപ്പുറത്തെ നാട്ടിലെ ഇളയ ദളപതി വരെ ചെയ്തത് തന്നെയാണ് അങ്ങേരും ചെയ്തത്. പിന്നെ നൂറ് ശതമാനം പെർഫെക്ട് ആയിട്ട് ഒരു മനുഷ്യനും ഇന്നോളം ഈ ഭൂമിയിൽ ഉണ്ടായിട്ടില്ല എന്നും കുറിപ്പിൽ അഞ്ജു പറയുന്നു.
Leave a Reply