
സുരേഷ് ഗോപി നി,കു,തി വെ,ട്ടി,ച്ചു കാർ വാങ്ങിയേ എന്നുള്ള രോദനത്തിന് കൂടി മറുപടി തരാം..! പാവങ്ങളുടെ പണം കട്ടെടുത്തല്ല അദ്ദേഹം കാർ വാങ്ങിയത് ! കുറിപ്പ് !
കഴിഞ്ഞ ദിവസം സുരേഷ് ഗോപി നടത്തിയ പദയാത്ര വളരെ അധികം ശ്രദ്ധ നേടിയിരുന്നു. കരുവന്നൂർ സാമ്പത്തിക തട്ടിപ്പിനെതിരെ അദ്ദേഹം നടത്തിയ പദയാത്ര ഇനി മറ്റു സ്ഥലങ്ങളിലെക്ക് കൂടി വ്യാപിപ്പിക്കാനാണ് പാർട്ടി തീരുമാനം. ഇപ്പോഴിതാ പദയാത്രയിൽ സുരേഷ് ഗോപി കിതച്ചു ക്ഷീണിച്ചു എന്നൊക്കെ പറഞ്ഞ് പരിഹസിച്ചവർക്കുള്ള മറുപടിയായി മാധ്യമ പ്രവർത്തക അഞ്ജു പാർവതി നൽകിയ മറുപടി കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
രൂക്ഷമായ ഭാഷയിൽ തന്നെയാണ് അഞ്ജു മറുപടി നൽകിയത് 2017 ൽ നടന്ന ജനജാഗ്രത യാത്രയെയും 2023 ൽ നടന്ന പദയാത്രയെയും താരതമ്യപ്പെടുത്തി വിമർശകർക്ക് കിടിലൻ മറുപടി നൽകുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ് കുറിപ്പ് പങ്കുവെച്ചത്. പതിനെട്ടു കിലോമീറ്റർ അറുപത്തഞ്ച് വയസ്സുള്ള ആ മനുഷ്യൻ നടന്നത് കൂപ്പറുകളുടെയോ കാരവന്റെയോ വിശ്രമ ഇടവേളകളോ ശീതളിമയോ ഇല്ലാതെ തന്നെയാണ്. അതിനിടയിൽ അദ്ദേഹത്തിന് കിതപ്പ് വന്നതും ക്ഷീണം വന്നതും മനുഷ്യസഹജം.
ഇതൊന്നും മനസിലാക്കാതെ കീബോർഡ് കുത്തിമറിച്ച് അങ്ങേരെ ട്രോളുന്ന യുവപോരാളികളിൽ എത്ര പേർക്ക് ഇത്രയും കിലോമീറ്റർ കിതയ്ക്കാതെ നടക്കാൻ കഴിയും, എത്ര പേർക്ക് ആഡംബരം ഒഴിവാക്കി നടക്കുന്ന രാഷ്ട്രീയനേതാവിനെ ചൂണ്ടികാണിച്ചു ദേ മാതൃക നേതാവ് എന്ന് പറയാൻ കഴിയുമെന്ന് അഞ്ജു ചോദിക്കുന്നു.. സഖാക്കളുടെ സ്വന്തം ബാങ്ക് എന്ന് കേളികേട്ട അപഹരണബാങ്കിൽ അരപ്പട്ടിണി കിടന്നും എല്ലുനീരാക്കിയും പണിയെടുത്തവർ ഇട്ട വിയർപ്പിന്റെ വിലയിൽ കയ്യിട്ടുവാരി നേതാക്കന്മാർ കോടീശ്വരന്മാരായി, ചന്തയിൽ അണ്ടികച്ചവടം നടത്തിയവർ കോടികൾ നിക്ഷേപം ഉള്ള ബാങ്കിന്റെ അധികാരിയായി മൊത്തം അടിച്ചു മാറ്റി..

എന്നിട്ടോ.. ആരും ചോദിക്കാൻ വരില്ല ചോദിക്കില്ല എന്നുള്ള ഉറപ്പിന്റെ ധാർഷ്ട്യത്തിന്മേൽ ഇ ഡി ഇടിമഴയായി, രഹസ്യം അങ്ങാടിപ്പാട്ടായി, പാവങ്ങളുടെ പണം തിരികെർ കൊടുക്കണം എന്ന ഒരൊറ്റ ആവശ്യത്തിനായി നടന്നു നീങ്ങിയ ആ മനുഷ്യനെ നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം അങ്ങേരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയാണ്. ഡൈബത്തിന്റെ സ്വന്തം നാട്ടിൽ 140 തെരഞ്ഞെടുക്കപ്പെട്ട പ്രബുദ്ധ ജനപ്രതിനിധികളുണ്ടെങ്കിലും ഒരാവശ്യം വന്നാൽ രക്ഷ തേടി “സാണകം ” സവിട്ടാൻ റെഡിയാവുന്ന ടീംസിനു അന്നേരം ” സാണകം ” പഞ്ചഗവ്യം പോലെ ഔഷധയോഗ്യമാവുന്നുണ്ട്. എത്രയോ ഉദാഹരണങ്ങൾ കൺമുന്നിലുണ്ട് താനും..
പിന്നെ മറ്റൊരു പ്രധാന കാര്യം, എന്റെ ഈ പോസ്റ്റിനു താഴെ വന്നു സുരേഷ് ഗോപി നികുതി വെട്ടിച്ചു കാർ വാങ്ങിയേ എന്നുള്ള രോദനത്തിന് കൂടി മറുപടി തരാം, അങ്ങേര് കാർ വാങ്ങിയത് പാവങ്ങളുടെ അധ്വാനത്തിന്റെ പങ്ക് അടിച്ചു മാറ്റിയോ കയ്യിട്ട് വാരിയോ അല്ല. അന്തസ്സായി പണിയെടുത്തു ഉണ്ടാക്കിയ കാശ് വച്ച് വാങ്ങിയ കാറിന് നികുതി കുറവുള്ള സ്ഥലത്ത് പോയി രജിസ്ട്രേഷൻ നടത്തുന്നത് കൊടും പാതകം ഒന്നുമല്ല. നിലപാടിന്റെ രാജകുമാരൻ എന്ന് വാഴ്ത്തിപ്പാടുന്ന താരപുത്രൻ തൊട്ട് അപ്പുറത്തെ നാട്ടിലെ ഇളയ ദളപതി വരെ ചെയ്തത് തന്നെയാണ് അങ്ങേരും ചെയ്തത്. പിന്നെ നൂറ് ശതമാനം പെർഫെക്ട് ആയിട്ട് ഒരു മനുഷ്യനും ഇന്നോളം ഈ ഭൂമിയിൽ ഉണ്ടായിട്ടില്ല എന്നും കുറിപ്പിൽ അഞ്ജു പറയുന്നു.
Leave a Reply