മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് സുരേഷ് ഗോപി ! രാഷ്ട്രീയത്തിലുപരിയായുള്ള ഭരണപരമായ മികവാണ് പ്രധാനമന്ത്രി മോദിക്കുള്ളത് ! സുരേഷ് ഗോപി !

ഇന്ന് സുരേഷ് ഗോപി ഒരു തികഞ്ഞ ബിജെപി പ്രവർത്തകനാണ്, അദ്ദേഹം അടിയുറച്ച് വിശ്വസിക്കുന്ന ആ പാർട്ടിയുടെ പേരിൽ തന്നെ അദ്ദേഹം ഏറെ വിമർശനങ്ങളും നേരിടാറുണ്ട്. യെന്നിരുന്നാലും അതൊന്നും വകവെക്കാതെ തന്റെ ആദർശങ്ങളെ ,മുറുകെ പിടിച്ച് അദ്ദേഹം ശക്തമായ യാത്ര തുടരുകയാണ്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം അദ്ദേഹം പ്രധാന മന്ത്രിയെ വിവാഹം ക്ഷണിച്ച ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഒരു ചിത്രത്തിൽ സ്വർണനിറമുള്ള താമരയുടെ രൂപം കുടുംബം പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്നത് കാണാം. സുരേഷ് ഗോപി പ്രധാനമന്ത്രിയെ നേരിൽക്കാണും എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

മകളുടെ വിവാഹ ഒരുക്കങ്ങൾ തുടങ്ങിയ കാര്യം അദ്ദേഹം നേരെത്തെ  പങ്കുവെച്ചിരുന്നു, അടുത്ത വർഷം ആദ്യം ഭാഗ്യയുടെ വിവാഹം ഉണ്ടാകും. മകളുടെ വിവാഹക്ഷണക്കത്താണ് സുരേഷ് ഗോപിയും രാധികയും ചേർന്ന് ഈ ചിത്രത്തിൽ പ്രധാനമന്ത്രിക്ക് കൈമാറുന്നത് എന്ന് സൂചന നൽകുന്ന ചിത്രമാണിത്. അരികിലായി ഭാഗ്യയെയും കാണാം. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ഭാഗ്യയുടെ വിവാഹനിശ്ചയം. വീട്ടിൽ വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു നിശ്ചയം നടത്തിയത്. ശ്രേയസ് കുമാർ ആണ് ഭാഗ്യക്ക് വരൻ. മാവേലിക്കര സ്വദേശിയാണ്, യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നും ബിരുദം നേടിയ വ്യക്തിയാണ് ഭാഗ്യ. 2022ലായിരുന്നു പഠനം പൂർത്തിയായത്. കേരളത്തനിമയുള്ള വേഷത്തിൽ ബിരുദം സ്വീകരിച്ച ഭാഗ്യയുടെ ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു.

അതുപോലെ പാർട്ടിക്ക് അതീതമായി സുരേഷ് ഗോപി വ്യക്തിപരമായി ആരാധിക്കുന്ന ആളുകൂടിയാണ് നരേന്ദ്ര മോദി. മോദിയെ കുറിച്ച് ഇതിനു മുമ്പ് സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ, രാഷ്ട്രീയത്തിലുപരിയായുള്ള ഭരണപരമായ മികവാണ് പ്രധാനമന്ത്രി മോദിക്കുള്ളത്. ഇത് തന്നെയാണ് അദ്ദേഹത്തെ ജനങ്ങളുടെ ഹൃദയത്തിൽ കുടിയിരുത്താൻ കാരണം. ആദ്യം ദോഷകരമെന്ന് തോന്നിപ്പിക്കുമെങ്കിലും അദ്ദേഹം വിഭാവനം ചെയ്ത പല പദ്ധതികളും ദീർഘവീക്ഷണത്തോടെയുള്ളതായിരുന്നുവെന്ന് കാലം വ്യക്തമാക്കിയെന്നും സുരേഷ് ഗോപി പറഞ്ഞു.

ജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന ആളാണ് അദ്ദേഹം. ജൻധൻ അക്കൗണ്ട്, സ്വച്ഛ് ഭാരത്, കാർഷിക നിയമം, ഗതാഗത വികസനം തുടങ്ങിയ പല പദ്ധതികളും നടപ്പാക്കിയ പ്രധാനമന്ത്രി ജനങ്ങൾക്കൊപ്പം നിലകൊള്ളുകയാണ്. രാജ്യത്തെ മികച്ച പുരോഗതിയിലേക്ക് അദ്ദേഹം നയിക്കുകയാണെന്നും സുരേഷ് ഗോപി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *