
പൊറോട്ട അടിച്ച് ജീവിതമാർഗം കണ്ടെത്തി, വക്കീലായി മാറിയ അനശ്വര പഠന ആവശ്യത്തിനായി പണയം വെച്ച രണ്ടു ലക്ഷം രൂപയുടെ പണയം സുരേഷ് ഗോപി എടുത്തുകൊടുക്കും ! കൈയ്യടിച്ച് ആരാധകർ !
സുരേഷ് ഗോപി എന്നും മലയാളികളുടെ ഇഷ്ട താരമാണ്, ഇന്ന് അദ്ദേഹം ഒരു നടൻ എന്നതിനപ്പുറം ബിജെപി പാർട്ടിയുടെ ശക്തനായ നേതാവ് കൂടിയാണ്. അദ്ദേഹത്തിന്റെ ഓരോ വാർത്തകളും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്, നിരവധി പേരെ അദ്ദേഹം സഹായിക്കുന്ന വർത്താനം ദിനം പ്രതി നമ്മൾ കേൾക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം ചെയ്ത ഒരു പുണ്യ പ്രവർത്തിയുടെ വാർത്തയാണ് സുരേഷ് ഗോപി ഫാൻസ് പേജുകളിൽ നിറയുന്നത്.
ഒരു സമയത്ത് സ്മൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ആളായിരുന്നു അനശ്വര, തന്റെ അമ്മയെ സഹായിക്കാൻ ഹോട്ടലിൽ പൊറോട്ട അടിച്ച അനശ്വര ഹരി നിയമ വിദ്യാർത്ഥിനിയിൽ നിന്നും അഭിഭാഷകയായി മാറിയ വാർത്ത വളരെ സന്തോഷത്തോടെയാണ് നമ്മൾ കേട്ടത്. 14 വർഷമായി പൊറോട്ടയടി തുടരുന്ന ഈ പെൺകുട്ടി ക്രിമിനല്‍ വക്കീലായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നും അനശ്വര പറഞ്ഞിരുന്നു.

സാമ്പത്തികമായി ഏറെ പുതുമുട്ടിയിരുന്ന കുടുംബം കഴിഞ്ഞ 20 വർഷമായി വീടിനോട് ചേർന്ന ഒരു ചെറിയ ഷെഡിൽ ഒരു ഹോട്ടൽ നടത്തിയാണ് കഴിഞ്ഞിരുന്നത്, ഈ ഹോട്ടലിൽ അമ്മയെ സഹായിക്കാൻ ചെറുപ്പം മുതൽ അനശ്വരയും ചേച്ചിയും ഉണ്ടായിരുന്നു. സ്കൂളിൽ പോകുന്ന കാലം മുതൽ അനശ്വര പൊറോട്ടയടിക്കാൻ തുടങ്ങിയതാണ്. തുടർന്ന് കോളേജിൽ പോകുന്ന ദിവസമൊഴിച്ച് അവധി ദിവസങ്ങളിൽ അമ്മയ്ക്കൊപ്പം കൂടാറുണ്ടെന്ന് അനശ്വര പറഞ്ഞിരുന്നു.
ഇപ്പോഴിതാ പഠന ചിലവിനായി അനശ്വരയും കുടുംബവും പണയം വെച്ചിരുന്ന രണ്ടു ലക്ഷം രൂപയുടെ സ്വർണ്ണം നടൻ സുരേഷ് ഗോപി തിരികെ എടുത്ത് കൊടുത്തു എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് എത്തുന്നത്. വേഷങ്ങൾക്ക് മുമ്പ് അനശ്വരയുടെ ഈ വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയ സമയത്ത് നിരവധി പ്രമുഖർ അനശ്വരയെ അഭിനന്ദിക്കാൻ വിളിച്ചിരുന്നു. ആ കൂട്ടത്തിൽ സുരേഷ് ഗോപിയും വിളിച്ചിരുന്നു. എന്ത് സഹായവും ചെയ്യാമെന്ന് അറിയിച്ച നടന്‍ സുരേഷ് ഗോപി അനശ്വരയില്‍ അഭിമാനം തോന്നുന്നുവെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം ആ വാക്കാണ് അദ്ദേഹം പാലിച്ചത്. സഹായം അഭ്യർത്ഥിച്ച് തന്നെ തേടി വരുന്നവരെ കഴിവതും അദ്ദേഹം സഹായിക്കാറുണ്ട്. നിരവധിപേരെയാണ് ഇത്തരത്തിൽ ഇത്തരത്തിൽ അദ്ദേഹത്തിൽ നിന്നും സഹായങ്ങൾ ലഭിച്ചിട്ടുള്ളത്.
Leave a Reply