ആദിവാസി പെൺകുട്ടി ധന്യക്ക് ഇനി പറക്കാം..! വനവാസി വിഭാഗത്തിലെ ആദ്യ പൈലറ്റാകാം ! ഫീസ് തുക മുഴുവനും അടച്ച് സുരേഷ് ഗോപി ! നന്ദി പറഞ്ഞ് ഗോത്ര സമൂഹം !

സുരേഷ് ഗോപി  മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിലുപരി അദ്ദേഹം  റിയൽ ലൈഫിലും ഒരു സൂപ്പർ ഹീറോയാണ് എന്ന് പ്രവർത്തിയിലൂടെ തെളിയിച്ച ആളുകൂടിയാണ്. താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പേരിൽ അദ്ദേഹം വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട് എങ്കിലും സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ ഇവിടെ മറ്റാരും തന്നെ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ ഒരു വനവാസി പെൺകുട്ടിക്ക് അവളുടെ സ്വപ്നങ്ങൾക്ക് പറക്കാനായില്ല ചിറകുകൾ നൽകിയിരിക്കുകയാണ് സുരേഷ് ഗോപി.

ഒരു ചരിതനേട്ടം കൂടിയാണ് ആ പെൺകുട്ടി നേടാൻ പോകുന്നത്, അതെ  ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ പൈലറ്റ് എന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് ധന്യ.  പലരുടെയും സഹായത്തോടെ  തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷൻ അക്കാദമിയിൽ പഠിക്കുന്ന ധന്യക്ക് പക്ഷെ വലിയ തുക ഫീസ് കുടിശിക ഉള്ളതിനാലും, സാമ്പത്തികമായി മോശം അവസ്ഥയിൽ ആയതിനാലും ഇനി പഠനം മുന്നോട്ട് കൊണ്ടുപോകാൻ ധന്യക്ക് കഴിയില്ല  എന്ന വാർത്ത സമൂഹ മാധ്യമങ്ങൾ വഴി അറിഞ്ഞ സുരേഷ് ഗോപി ഉടൻ തന്നെ ആവിശ്യമായ സഹായങ്ങളും ഒപ്പം ഫീസ് തുക മുഴുവനായും അടച്ച് ധന്യക്ക് തുടർ പഠനത്തിനുള്ള വഴി ഒരുക്കുകയായിരുന്നു.

തന്റെ സ്വപ്നം സഫലമാകാൻ പോകുന്ന സന്തോഷത്തിലാണ് ധന്യ, ഒപ്പം ധന്യയുടെ കുടുംബവും ആ ഗോത്ര സമൂഹവും ഹൃദയത്തിൽ നിന്നും സുരേഷ് ഗോപിയോടുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്, “എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. ഈ സഹായം എന്നും മനസ്സിലും ഉണ്ടാകും”  എന്നും ധന്യ പറഞ്ഞു. മുനിസിപ്പൽ ശുചീകരണ ജീവനക്കാരനായ വാകത്താനം വാലുപറമ്പിൽ മഹേഷിന്റെയും ബിന്ദുവിന്റെയും മകളായ ധന്യ പോളിടെക്‌നിക് പഠനകാലത്ത് ‘ഉയരെ’ എന്ന സിനിമ കണ്ടാണ് ജീവിതത്തിൽ പറക്കാനുള്ള മോഹം വന്നത്. ഗോത്ര വിഭാഗക്കാർക്ക് വേണ്ടി സുരേഷ് ഗോപി സഹായങ്ങൾ ചെയ്യുന്നത് ഇതാദ്യമല്ല. എപ്പോഴും അവരുടെ കാര്യങ്ങൾക്ക് അദ്ദേഹം മുൻഗണന നൽകാറുണ്ട്.

എന്നത്തേയും പോലെ തന്റെ മകൾ ലക്ഷ്മിയുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണ് അദ്ദേഹം സഹായം ചെയ്തത്. സമാനായ രീതിയിൽ അദ്ദേഹം കഴിഞ്ഞ ദിവസവും ഒരു പെൺകുട്ടിയെ സഹായിച്ച വാർത്ത എത്തിയിരുന്നു, അമ്മയെ സഹായിക്കാൻ ഹോട്ടലിൽ പൊറോട്ട അടിച്ച അനശ്വര ഹരി ഒരു അഭിഭാഷകയായി മാറിയിരുന്നു, പഠന ചിലവിനായി അനശ്വരയും കുടുംബവും പണയം വെച്ചിരുന്ന രണ്ടു ലക്ഷം രൂപയുടെ സ്വർണ്ണം നടൻ സുരേഷ് ഗോപി തിരികെ എടുത്ത് കൊടുത്തു എന്ന വാർത്ത നിറഞ്ഞ കൈയടിയോടെയാണ് മലയാളികൾ സ്വീകരിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *