
അഭിനയം സിനിമയിൽ മാത്രം പോരെ, ജീവിതത്തിൽ അത് വേണ്ട ! വിഗ്ഗ് വെക്കാതെ നടക്കുന്നത് അതാണ് ! ഇപ്പോൾ രൂപമാറ്റം മനപൂർവ്വമാണ് ! സിദ്ദിഖ് പറയുന്നു !
മലയാള സിനിമക്ക് വളരെ പ്രിയങ്കരനായ നടനാണ് സിദ്ദിഖ്. എൻജിനീയറിംഗിൽ ബിരുദം നേടിയ ശേഷം കുറച്ചു കാലം കെ.എസ്.ഇ.ബിയിൽ ജോലി ചെയ്തു. അതിനു ശേഷം അദ്ദേഹം സൗദിയിൽ ജോലിയ്ക്ക് പോയി. സൗദിയിൽ ജോലി ചെയ്തിരുന്ന അവസരത്തിലാണ് സിദ്ദിഖിന് സിനിമയിലേയ്ക്ക് വിളി വരുന്നത്. കോളേജ് പഠനക്കാലത്ത് മിമിക്രി ചെയ്തിരുന്ന സിദ്ദിഖിനെ പറ്റി കേട്ടറിഞ്ഞാണ് സംവിധായകൻ തമ്പി കണ്ണന്താനം ഒരു ചാൻസ് നൽകിയത്. 1985-ലെ ആ നേരം അൽപ്പദൂരം എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമയിലെ അരങ്ങേറ്റം. തുടർന്ന് ചെറിയ വേഷങ്ങൾ ചെയ്തു ശ്രദ്ധ നേടിയെടുത്തു..
ഏത് താരം വേഷങ്ങളും ഇന്ന് അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ ചില മേക്കോവർ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ അങ്ങനെ ഒരു ചേഞ്ച് താൻ മനപ്പൂർവം കൊണ്ടുവന്നതാണ് എന്നാണ് സിദ്ദിഖ് പറയുന്നത്, വനിതക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്. വാക്കുകൾ ഇങ്ങനെ, രൂപമാറ്റത്തിനു ശ്രമിക്കുന്നത് മനപൂർവമാണ്. എന്റെ ലൂക്കിന് ഒരുപാടു പരിമിതികൾ ഉണ്ട് പ്രത്യേകതയുള്ള കണ്ണുകളോ നോട്ടമോ ഒന്നും എനിക്കില്ല.
പ്രേക്ഷകർക്ക് എന്ന മടുക്കുമോ എന്ന പേടികൊണ്ടാണു സിനിമയിലെ ലുക്സ് മാറ്റാറുള്ളത്. സംവിധായകൻ ആവശ്യപ്പെട്ടില്ലെങ്കിൽ കൂടി രൂപം മാറ്റാനുള്ള പരീക്ഷണങ്ങൾ ചെയ്യും. പൊലീസ് കഥാപാത്രങ്ങളൊക്കെ ചെയ്യുമ്പോഴാണു പെട്ടു പോവുക. നടത്തത്തിലും സംഭാഷണത്തിലും മാത്രമല്ലേ വ്യത്യാസം കൊണ്ടു വരാൻ പറ്റൂ. ഇതൊന്നും എന്റെ മാത്രം കഴിവല്ല മേക്കപ്മാന്റെയും കോസ്റ്റുമറുടെയുമൊക്കെ ക്രിയേറ്റിവിറ്റിയ്ക്കാണ് നന്ദി പറയേണ്ടത്’, സിദ്ദിഖ് പറയുന്നു.

അതുപോലെ തന്നെ മറ്റു താരങ്ങളെ അപേക്ഷിച്ച് താൻ എന്താണോ അതെ രൂപത്തിൽ തന്നെയാണ് അദ്ദേഹം പൊതു വേദികളിൽ എത്തുന്നത്. അതിനു കാരണമായി അദ്ദേഹം പറയുന്നത് ഇങ്ങനെ, ക്യാമറയ്ക്കു മുന്നിൽ എന്തു കൃത്രിമത്വവും കൊണ്ടുവരാം. എന്നാൽ പൊതുവേദിയിൽ അതിന്റെ ആവശ്യം ഇല്ല. അതുകൊണ്ടാണ് വിഗൊന്നും വയ്ക്കാതെ വെള്ള മുണ്ടും ഷർട്ടും ഇട്ടു വരാറുള്ളത്. വിഗ് വച്ചും വയ്ക്കാതെയും പ്രേക്ഷകരുടെ മുന്നിലെത്തുന്നതു നടന്റെ ആത്മവിശ്വാസമാണോ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, ആത്മവിശ്വാസത്തെക്കാൾ പൊതുവേദിയിൽ വിഗ് വച്ചു വന്നാൽ മറ്റുള്ളവർ പരിഹസിക്കും എന്ന തോന്നലെനിക്കുണ്ട്. അതില്ലാതാക്കാനാണ് ഇങ്ങനെ നടക്കുന്നതെന്നും സിദ്ദിഖ് പറയുന്നു.
അതുപോലെ സിനിമയിൽ തനിക്ക് ഇന്നുവരെ ഒരു കൃത്യമായ ഒരു തുക പ്രതിഫലമായി ഞാൻ നിശ്ചത്തിയിട്ടില്ല, സിനിമക്ക് ശേഷം അവർ തരുന്നത് വാങ്ങിക്കും. എനിക്ക് ജീവിക്കാൻ അങ്ങനെ ഒരുപാട് പണത്തിന്റെ ഒന്നും ആവിശ്യമില്ല എന്നും അദ്ദേഹം പറയുന്നു.
Leave a Reply