
അടുത്ത ജന്മം തന്ത്രി കുടുംബത്തിൽ ജനിക്കണം എന്നാണ് ആഗ്രഹം ! ഇതിനെതിരെ ഒരുത്തനും വരാൻ അവകാശമില്ല ! സുരേഷ് ഗോപി പറയുന്നു !
സുരേഷ് ഗോപിയുടെ ഓരോ വാക്കുകളും ഇപ്പോൾ വലിയ വാർത്തയും ഒപ്പം തന്നെ വിവാദവുമായി മരുന്ന കാലഘട്ടമാ അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ്ണ് വലിയ വാർത്തയായി മാറുന്നത്. അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണം എന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ അകത്തു കയറി തഴുകണം. ഇക്കാര്യം പറഞ്ഞതിനാണ് താന്‍ വിവാദത്തില്‍പ്പെട്ടത്. രാഷ്ട്രീയം തൊഴിലാക്കിയവരാണ് തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം നടത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പന് പുരസ്കാരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ വാക്കുകൾ വിശദമായി.. അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണം എന്നാണ് ആഗ്രഹം. കാരണം ശബരിമലയില്‍ അയ്യനെ പുറത്തു നിന്ന് കണ്ടാല്‍ പോര. അകത്തു നിന്ന് തഴുകണം. അതെന്റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാന്‍ അവകാശമില്ല. രാജീവരുടെ അടുത്ത് എത്രയോ തവണ പറഞ്ഞിരിക്കുന്നു, എത്രയും വേഗം മരിച്ച് പുനര്‍ജനിച്ച് നിങ്ങളുടെ താഴമണ്‍ കുടുംബത്തില്‍ ജനിക്കണമെന്ന്… നിങ്ങള്‍ ചെയ്യുന്നത് പോലെ തന്ത്രിമുഖ്യനായി അയ്യനെ ഊട്ടി ഉറക്കണമെന്ന്. ഇക്കാര്യം പറഞ്ഞതിനാണ് 2016ല്‍ വിവാദത്തില്‍പ്പെട്ടത്. എനിക്ക് ബ്രാഹ്മണനാകണം എന്ന രീതിയില്‍ രാഷ്ട്രീയം തൊഴിലാക്കിയവര്‍ ഇത് ദുര്‍വ്യാഖ്യാനം നടത്തി’, ഇത് അങ്ങനെ ചെയ്യാൻ ആർക്കും അവകാശമില്ല എന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Leave a Reply