
ഒന്നിൽ പിഴച്ചാൽ മൂന്ന് ! വമ്പിച്ച ഭൂരിപക്ഷത്തോടെ ഇത്തവണ സുരേഷ് ഗോപി വിജയിക്കും ! ജനസേവനം എന്നല്ലാതെ മറ്റൊരു ചിന്തയും അദ്ദേഹത്തിനില്ല ! വിജി തമ്പി പറയുന്നു !
ഇപ്പോൾ കേരളമാകെ സംസാരം തൃശൂരും ഒപ്പം സുരേഷ് ഗോപിയുമാണ്, രണ്ടുതവണ തൃശൂര്‍ നിന്ന് വലിയ പരാജയം ഏറ്റുവാങ്ങിയ അദ്ദേഹം ഇത്തവണ മൂന്നാമതായി ഒരു അങ്കത്തിന് കൂടി ഒരുങ്ങുകയാണ്, ഇത്തവണ വലിയ പ്രതീക്ഷയാണ് അദ്ദേഹത്തിനും പാർട്ടിക്കും. ഇപ്പോഴിതാ പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പൻ പുരസ്കാര വേദിയിൽ സംസാരിക്കുകയായിരുന്ന സംവിധായകനും വിശ്വഹിന്ദു പരിഷത് സംസ്ഥാന നേതാവുമായ വിജി തമ്പിയുടെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഈ വർഷത്തെ പണ്ഡിറ്റ് കറുപ്പന് പുരസ്കാരം സുരേഷ് ഗോപിക്ക് ആയിരുന്നു. ഇപ്പോഴിതാ ഈ വേദിയിൽ വിജി തമ്പി സംസാരിച്ചത് ഇങ്ങനെ, തൃശൂരിൽ ഇത്തവണ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിക്കുമെന്നാണ് വിജി തമ്പി പറയുന്നത്. ഒന്നിൽ പിഴച്ചാല്‍ മൂന്ന് എന്നാണെന്നും മൂന്നാം തവണ തൃശൂരിൽനിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെടുമെന്നും വിജി തമ്പി പറഞ്ഞു. രാഷ്ട്രീയം ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്നവരാണ് കേരളത്തിലെ പല രാഷ്ട്രീയക്കാരും. അതിൽനിന്ന് ഏറെ വ്യത്യസ്തനാണ് സുരേഷ് ഗോപി.
സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹി രാഷ്ട്രീയ പ്രവർത്തനം ചെയ്യുന്നത് ജനസേവനത്തിനു വേണ്ടിയാണ്. മറ്റൊരു ചിന്തയും അദ്ദേഹത്തിനില്ല. ഒരുകാര്യം പറഞ്ഞാൽ അതു നടപ്പാക്കണമെന്ന് നിർബന്ധവുമുണ്ട്. തൃശൂരിൽ ശക്തൻ മാർക്കറ്റ് നന്നാക്കുമെന്നു പറഞ്ഞു, അദ്ദേഹം സ്വന്തം കയ്യിൽനിന്നു പൈസ ഇറക്കി മാർക്കറ്റ് നന്നാക്കി. തൃശൂരുകാർ രണ്ടു പ്രാവശ്യം അദ്ദേഹത്തെ കയ്യൊഴിഞ്ഞു, അതിൽ നഷ്ടം അവർക്കു മാത്രമാണ്. അത് തൃശൂരുകാരുടെ നഷ്ടമാണ്. ഒന്നിൽ പിഴച്ചാല്‍ മൂന്ന് എന്നാണ്. ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു. ഈ മൂന്നാം തവണ തൃശൂരിൽനിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി എംപിയായി തിരഞ്ഞെടുക്കപ്പെടും എന്നും അദ്ദേഹം പറഞ്ഞു.

കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് വിചാരവേദിയുടെ പുരസ്കാര സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍നിന്ന് പ്രൊഫ. എം.കെ. സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കി. ഇതേത്തുടര്‍ന്ന് അദ്ദേഹം പരിപാടിയില്‍ നിന്ന് പിന്മാറി. ഇതിന് പിന്നിൽ സുരേഷ് ഗോപി ആണെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു, ഇതിനെ കുറിച്ച് സുരേഷ് ഗോപി വേദിയിൽ സംസാരിച്ചത് ഇങ്ങനെ, പണ്ഡിറ്റ് കറുപ്പന് പുരസ്കാരം പ്രഖ്യാപിച്ചതുമുതല്‍ ഒരു ഗൂഢസംഘം തന്റെ പേരിന് കളങ്കം ചാര്‍ത്താന്‍ ശ്രമിക്കുകയാണ്. തുരന്നെടുക്കല്‍ മാത്രം ലക്ഷ്യമിടുന്ന രാഷ്ട്രീയവൃന്ദത്തിന്റെ കുടില തന്ത്രമാണിത്.
അവരുടെ ദുഷിച്ച പ്രവര്‍ത്തനഫലമായാണ് അവാര്‍ഡ് വിതരണച്ചടങ്ങില്‍ നിന്ന് പ്രൊഫ. എം.കെ സാനുവിന് ഒഴിഞ്ഞുനില്‍ക്കേണ്ടി വന്നത്. അതല്ലാതെ ഞാന്‍ ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ല. അവരുടെ സ്വത്തുക്കള്‍ കവര്‍ന്നിട്ടുമില്ല. ദളിതന്റെ പേരില്‍ വോട്ട് വാങ്ങിയവര്‍ ആകാശവാഹിനികളില്‍ പറക്കുകയും ചിക്കമംഗളുരുവില്‍ തോട്ടം വാങ്ങുകയുമാണ്. പ്രൊഫ. എം.കെ സാനുവിന്റെ കാലില്‍ ശിരസ്സ് തൊട്ടുകൊണ്ട് പുരസ്കാരം സ്വീകരിക്കുന്നു. അമ്മയുടെ ഗുരുനാഥനായിരുന്നു സാനുമാഷ്. അമ്മയ്ക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നും സുരേഷ് ഗോപി പറഞ്ഞു. അല്ലാതെ മറ്റുചിലരെ പോലെ ഉപജീവനമാർഗമായിട്ടല്ല
Leave a Reply