
സാനു മാഷിന്റെ ആ ആഗ്രഹം ഞാൻ നിറവേറ്റിയിരിക്കും ! അതെന്റെ അവകാശമാണ് ! ഈ കാര്യം പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടുണ്ട് ! സുരേഷ് ഗോപിക്ക് കൈയ്യടി !
മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ എന്ന പദവിക്കും അപ്പുറം സാധാരകാർക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ മലയാളികൾക്ക് കഴിയില്ല. ഈ തവണത്തെ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം ലഭിച്ചത് സുരേഷ് ഗോപിക്ക് ആയിരുന്നു. എന്നാൽ ഈ പുരസ്കാര സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍നിന്ന് പ്രൊഫ. എം.കെ. സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കിയിരുന്നു.
ഈ കാരണം കൊണ്ട് തന്നെ അദ്ദേഹം പരിപാടിയില്‍ നിന്ന് പിന്മാറി. ഇതിന് പിന്നിൽ സുരേഷ് ഗോപി ആണെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു, എന്നാൽ താൻ ഇത് അറിഞ്ഞ കാര്യം പോലും ആയിരുന്നില്ല എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു, ഇതിനെ കുറിച്ച് സുരേഷ് ഗോപി വേദിയിൽ സംസാരിച്ചത് ഇങ്ങനെ, പണ്ഡിറ്റ് കറുപ്പന് പുരസ്കാരം പ്രഖ്യാപിച്ചതുമുതല്‍ ഒരു ഗൂഢസംഘം തന്റെ പേരിന് കളങ്കം ചാര്‍ത്താന്‍ ശ്രമിക്കുകയാണ്. തുരന്നെടുക്കല്‍ മാത്രം ലക്ഷ്യമിടുന്ന രാഷ്ട്രീയവൃന്ദത്തിന്റെ കുടില തന്ത്രമാണിത്.
അവരുടെ ചില ദുഷിച്ച പ്രവര്‍ത്തനഫലമായാണ് അവാര്‍ഡ് വിതരണച്ചടങ്ങില്‍ നിന്ന് പ്രൊഫ. എം.കെ സാനുവിന് ഒഴിഞ്ഞുനില്‍ക്കേണ്ടി വന്നത്. അതല്ലാതെ ഞാന്‍ ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ല. അവരുടെ സ്വത്തുക്കള്‍ കവര്‍ന്നിട്ടുമില്ല. ദളിതന്റെ പേരില്‍ വോട്ട് വാങ്ങിയവര്‍ ആകാശവാഹിനികളില്‍ പറക്കുകയും ചിക്കമംഗളുരുവില്‍ തോട്ടം വാങ്ങുകയുമാണ്. പ്രൊഫ. എം.കെ സാനുവിന്റെ കാലില്‍ ശിരസ്സ് തൊട്ടുകൊണ്ട് പുരസ്കാരം സ്വീകരിക്കുന്നു. അമ്മയുടെ ഗുരുനാഥനായിരുന്നു സാനുമാഷ്. അമ്മയ്ക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആ വിലക്കിനെ തടുർന്ന് എം.കെ സാനുവിന്റെ ചിരകാല അഭിലാഷം നിറവേറ്റുകയാണ് സുരേഷ് ഗോപി. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് കാണണമെന്ന പ്രൊഫ. എം.കെ. സാനുവിന്റെ ആഗ്രഹമാണ് മുന്‍ എംപി സഫലമാക്കുന്നത്. ഡിസംബര്‍ ഒന്നിന് അദ്ദേഹത്തെ വിക്രാന്തിലെത്തിക്കുമെന്നാണ് സുരേഷ് ഗോപിയുടെ വാക്ക്. പുരസ്കാര വേദിയില്‍ എനിക്ക് നഷ്ടമായ അവകാശത്തെ ഇതിലൂടെ ഞാന്‍ തിരികെപ്പിടിക്കുമെന്നാണ് താരം ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചത്.
സാനു മാഷിന്റെ ആഗ്രഹം ഇതാണെന്ന് അറിഞ്ഞ സുരേഷ് ഗോപി ഉടൻ തന്നെ താരം പ്രധാനമന്ത്രിയെ കണ്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥരുമായി സംസാരിച്ചു. സന്ദര്‍ശനത്തിനുള്ള അവസരമൊരുക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ്.
Leave a Reply