
ജോയ് മാത്യു ഭാര്യക്ക് 50000 രൂപ ശമ്പളം കൊടുക്കുന്ന വാർത്ത കണ്ടപ്പോൾ എനിക്ക് സങ്കടമായി ! രാധികക്ക് ഞാൻ അഞ്ച് ലക്ഷം ശമ്പളം കൊടുക്കും ! സുരേഷ് ഗോപി !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി എന്നതിനപ്പുറം അദ്ദേഹം ഇന്ന് ഒരു സജീവ രാഷ്ടീയ പ്രവർത്തകനും കൂടിയാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡൻ എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ്. കൂടാതെ അദ്ദേഹത്തിന്റെ മൂത്ത മകൾ ഭാഗ്യയുടെ വിവാഹ ഒരുക്കങ്ങളുടെ തിരക്കുകളിൽ കൂടിയാണ് അദ്ദേഹം ഇപ്പോൾ, ആ നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോഴിതാ മകളുടെ വിവാഹ ഒരുക്കങ്ങളെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, മകളുടെ വിവാഹ ഒരുക്കങ്ങൾ എല്ലാം വളരെ ആസ്വദിച്ചാണ് ഞാൻ ചെയ്യുന്നത്. ഒരുപാട് ദിവസത്തെ പരിപാടി ഒന്നുമില്ല, പണ്ടുകാലത്ത് ആർഭാടവിവാഹത്തിനോട് യോജിപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ നമ്മൾ മകന്റെയോ മകളുടെയോ വിവാഹം നടത്തുമ്പോൾ ഒരു മാർക്കറ്റ് കൂടിയാണ് ഉണരുന്നത്. അവർക്കും അതിന്റെ ഗുണങ്ങൾ ലഭിക്കുന്നു. പലർക്കും പല രീതിയിൽ ഒരു വിവാഹം സഹായം ആകുമെന്നും, മകളുടേതും ആർഭാട വിവാഹം ആയിരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി.
പണ്ട് മുതൽ എന്റെ മകളുടെ വിവാഹം എങ്ങനെ ആയിരിക്കണം എന്ന രീതി ഞാൻ തീരുമാനിച്ചിരുന്നതാണ്, പക്ഷെ ഇപ്പോൾ എന്റെ ഭാര്യയുടെയും മക്കളുടെയും ഇഷ്ടം ഞാൻ നോക്കണം. ദൈവം എന്നെ സമ്മതിക്കുന്ന തരത്തിൽ ഞാൻ ആ വിവാഹം നടത്തും. പണ്ടൊക്കെ ആർഭാട കല്യാണത്തിനു ഞാൻ എതിരായിരുന്നു. പക്ഷേ പിന്നീട് മനസ്സിലായി പണം ഉള്ളവൻ മക്കളുടെ വിവാഹം ആർഭാടം ആകുമെന്ന്. ഞാൻ പണം ഉള്ളവനല്ല എന്നെക്കൊണ്ട് ആകുംപോലെ നടത്തും.

ഒരു ഉപദേശവും ഞാൻ എന്റെ മക്കൾക്ക് നൽകിയിട്ടില്ല, മകൾ പിജിക്ക് പോകും മുൻപേ അവളെ പിടിച്ചു വിവാഹം കഴിപ്പിക്കാം എന്ന് വിചാരിച്ചാണ് ഇപ്പോൾ ഇതിനു ഒരുങ്ങിയത്. ആദ്യം അവൾ പോകും. പിന്നാലെ അവനും പോകും. അവൾ പഠിക്കുന്നതിലൂടെ എനിക്ക് ആണ് അതിന്റെ ഗുണം. അവൾ എന്റെ കണ്ടന്റ് മാനേജർ ആണ്. ആദിവാസികളുടെ തന്നെ വിഷയങ്ങൾ എല്ലാം ചൂണ്ടികാണിച്ചുതന്നത് അവളാണ്. ഞാൻ അതിന് ശമ്പളം കൊടുക്കുന്നുണ്ട്.
അടുത്തിടെ നടൻ ജോയ് മാത്യു ഭാര്യക്ക് 50000 രൂപ ശമ്പളം കൊടുക്കുന്ന വാർത്ത ഞാൻ കണ്ടപ്പോൾ എനിക്ക് സങ്കടമായി എന്റെ ഭാര്യ അതിനു സമ്മതിക്കാഞ്ഞതിനു. അടുത്തമാസം മുതൽ അഞ്ചുലക്ഷം വരെ ഞാൻ അവൾക്ക് ശമ്പളം കൊടുക്കും. മക്കളെ വിവാഹം കഴിപ്പിക്കാൻ ഉള്ള അവസ്ഥയിലേക്ക് എത്തിച്ചത് രാധികയാണ്. ഞാൻ നാടുനീളം സിനിമ ചെയ്തു നടന്നപ്പോൾ അവളാണ് കുടുംബം നോക്കിയത്. പലവിധ അസംതുലനാവസ്ഥയെ തരണം ചെയ്താണ് അവൾ കുടുംബം നോക്കിയത്.
ജനങ്ങൾക്ക് എന്നെക്കാളും ഇഷ്ടം അവളോടും ആ വീടിനോടുമായിരുന്നു, ഞാൻ ഇത്രയും കാലം കൊടുക്കാതിരുന്നതെല്ലാം അവൾക്ക് ഇനി ശമ്പളമായി ഞാൻ കൊടുക്കും. എന്റെ സ്വത്തിന്റെ പാതി പാതി അവളുടെ പേരിലാണ്. അങ്ങനെയാണ് ഞാൻ രെജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നും സുരേഷ് ഗോപി പറയുന്നു.
Leave a Reply