
ഒരു മകളെപോലെയാണ് കണ്ടത് ! മാപ്പ് പറയുന്നു, ഒരു അച്ഛനെ പോലെ മാപ്പ് പറയുന്നു ! എനിക്ക് മൂന്ന് പെണ്മക്കളാണ് ! സുരേഷ് ഗോപി !
സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മാപ്പ് അപമാരാധ്യയി പെരുമാറി എന്ന രീതിയിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ വിമര്‍ശനമായി മാറുകയും, ഇപ്പോഴിതാ ആ വിഷയത്തിൽ അദ്ദേഹം മാപ്പ് പറഞ്ഞുകൊണ്ട് എത്തുകയും ചെയ്തിരിക്കുകയാണ്. രു മകളെപ്പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും സുരേഷ് ഗോപി മനോരമ ന്യൂസിനോട് പ്രതികരിച്ചു. ഞാൻ അങ്ങനെ ഒരു പെണ്‍കുട്ടികളോടും മറ്റൊരു അർത്ഥത്തിലും മോശമായി പെരുമാറുകയില്ല.
മൂന്ന് പെണ്മക്കൾ ഉള്ള അച്ഛനാണ് ഞാൻ, പലതവണ ഫോണില്‍ വിളിച്ച് മാപ്പ് പറയാന്‍ ശ്രമിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. വഴി മുടക്കി നിന്നപ്പോള്‍ വശത്തേക്ക് മാറ്റിപ്പോവാന് ശ്രമിച്ചതെന്നും വിശദീകരണം. ഇങ്ങനെയെങ്കില്‍ ഇനി മാധ്യമങ്ങളുടെ മുന്നിലെത്തില്ലെന്നും സുരേഷ് ഗോപി വ്യകതമാക്കുന്നു. എന്നാൽ അതേസമയം മാധ്യമ പ്രവർത്തക സുരേഷ് ഗോപിക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു എന്നും റിപോർട്ടുകൾ ഉണ്ട്. ഈ വിഷയത്തിൽ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് കേരള പത്രപ്രവര്‍ത്തക യുണിയന്‍ രംഗത്ത് വന്നിരുന്നു.

അതുപോലെ തന്നെ അദ്ദേഹം സമൂഹ മാധ്യമം വഴിയും മാപ്പ് പറഞ്ഞിരുന്നു, മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു SORRY SHIDA… എന്നാണ് അദ്ദേഹം കുറിച്ചത്.
Leave a Reply