
ചാനലുകളും രാഷ്ട്രീയ പ്രസ്താനങ്ങളും വ്യക്തികളും മത്സരിക്കാനുള്ള ഒരു അവസരമാക്കി കളമശ്ശേരി സംഭവത്തെ മാറ്റരുത് എന്ന് പറഞ്ഞ ഷെയിന് കൈയ്യടി ! നന്ദി പറഞ്ഞ് താരം !
അബിയുടെ മകൻ എന്നതിനപ്പുറം ഇന്ന് സിനിമ ലോകത്ത് സ്വന്തമായൊരു മേൽവിലാസം ഉണ്ടകാക്കി എടുത്ത ആളാണ് നടൻ ഷെയിൻ നിഗം. കരിയറിന്റെ തുടക്കം മുതൽ ഏറെ വിവാദങ്ങളെ നേരിട്ട ആളുകൂടിയാണ് ഷെയിൻ. സാമൂഹ്യപരമായ വിഷയങ്ങളിൽ അങ്ങനെ അതികം പ്രതികരിക്കാത്ത ആളാണ് ഷെയിൻ നിഗം, എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടൻ ഷെയിൻ നിഗം സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.
നിമിഷ നേരം കൊണ്ട് തന്നെ കുറിപ്പ് വൈറലായി മാറുകയും, നടന് ഏറെ പ്രശംസ നേടികൊടുക്കുകയും ചെയ്തിരുന്നു, ഷെയിൻറെ ആ വാക്കുകൾ ഇങ്ങനെ, ‘സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്.ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്. ഈ സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം’ ഷെയിൻ കുറിച്ചിരുന്നു.

ഈ കുറിപ്പ് പങ്കുവെച്ചതിന് ശേഷം തനിക്ക് ഒരുപാട് ആളുകൾ അഭിനന്ദനങ്ങളും ഐക്യദാർഢ്യവും നൽകിയെന്നും തന്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമാണ് കുറിപ്പിലൂടെ പങ്കുവച്ചതെന്നും ഷെയിൻ പറഞ്ഞു. നന്ദി പറഞ്ഞുകൊണ്ട് ഇപ്പോൾ വീണ്ടും ഷെയിൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ഹലോ ഡിയർ ഫ്രണ്ട്സ്, കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തിൽ ഒരുപാട് ആളുകൾ അഭിനന്ദനങ്ങളും ഐക്യദാർഢ്യവും നൽകുന്നുണ്ട്. സന്തോഷം തന്നെ.
ഞാൻ എന്ന വ്യ,ക്തിയുടെ പൗരബോധത്തിനുപരി, സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വ,ർ,ഗ്ഗ, മത, വർണ്ണ വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് എന്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്. സന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനിൽക്കേണ്ട ലോകത്ത്. സ്വാർഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോൾ. ഞാനല്ല. നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകൾ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്. അത് എന്നും തുടർന്ന് കൊണ്ടിരിക്കും എന്നാണ് നടന്റെ കുറിപ്പ്.
Leave a Reply