കേന്ദ്രത്തെ ബിജെപി ഭരിക്കുന്നത് കൊണ്ട് ഇനിയും ഇതുപോലെ ഗുണങ്ങൾ തൃശൂരിന് ഉണ്ടാകും ! തൃശൂരിന് 100 ഇലക്ട്രിക്ക് ബസുകൾ അനുവദിച്ച നരേന്ദ്രമോദിജിക്ക് ഒരായിരം നന്ദി !

വീണ്ടും ഒരു ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് പാർട്ടി നേതാക്കൾ. തൃശൂരിൽ ഇത്തവണ സുരേഷ് ഗോപിയുടെ പേരാണ് കൂടുതൽ ശക്തമായി മുഴങ്ങി കേൾക്കുന്നത്. സുരേഷ് ഗോപി അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പേരിൽ ഏറെ വിമർശനങ്ങൾ നേരിടാറുണ്ട് എങ്കിലും അദ്ദേഹം തന്റെ നാടിനും സാധാരണക്കാർക്കും വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഇത്തവണ സുരേഷ് ഗോപിക്ക് വലിയ വിജയ സാധ്യതയാണ് കാണുന്നത്.

ഇപ്പോഴിതാ ബിജെപി സുരേഷ് ഗോപി ഫാൻസ്‌ പേജുകളിൽ അഭിനന്ദനം നിറയുകയാണ്.  തൃശൂരിന് 100 ഇലക്ട്രിക്ക് ബസുകൾ അനുവദിച്ച മോദിജിക്ക് ആശംസകൾ എന്ന വാചകമാണ് കൈയ്യടികളോടെ നിറയുന്നത്.  169 നഗരങ്ങളിൽ പിപിപി മാതൃകയിൽ 10,000 ഇ-ബസുകൾ വിന്യസിക്കുന്ന പദ്ധതി നേരത്തെ തന്നെ കേന്ദ്ര സർക്കാർ തുടങ്ങിയിരുന്നു. പ്രധാനമന്ത്രി ഇലക്ട്രിക് ബസ് സേവാ പദ്ധതി (PM-e-Bus-Sewa scheme) എന്നാണ് ഈ പദ്ധതിയുടെ പേര്.

ഈ പദ്ധതിക്കിയുടെ പേരിൽ  ഇപ്പോൾ സുരേഷ് ഗോപിയുടെ ഇടപെടലിൽ തൃശൂരിൽ നൂറോളം ഇലക്ട്രിക്  ബസുകൾ മോദി സർക്കാർ അനുവദിച്ചത് എന്നും  ഫാൻസ്‌ പേജുകൾ അവകാശപ്പെടുന്നു. ഇതിന്റെ  ഔദ്യോഹിക പ്രഖ്യാപനം ആയിട്ടില്ല എങ്കിലും ഈ വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബസുകൾ മെട്രോ ട്രെയിനുകളിൽ യാത്ര നടത്തുന്നത് പോലെയുള്ള സൗകര്യങ്ങൾ ആയിരിക്കും  ബസിൽ  ഉൾപെടുത്തുക എന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ഓട്ടോമാറ്റിക് ഫെയർ സംവിധാനത്തിലൂടെയാണ് ടിക്കറ്റ് ലഭ്യമാകുക.

കഴിഞ്ഞ ഇലക്ഷൻ സമയഥ്  സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട്  പല മുൻനിര താരങ്ങളും രംഗത്ത് വന്നിരുന്നു.  അതുപോലെ നടൻ ബൈജു സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, സുരേഷ് ഗോപി വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന ആളാണ്. അദ്ദേഹം ഒരു എംപിയായിരുന്നു സമയത്ത് എം പി ഫണ്ട് ഉപയോ​ഗിച്ച് ചെയ്യാവുന്ന എല്ലാം അങ്ങേര് ചെയ്തിട്ടുണ്ട്. ഞാൻ പാർട്ടികളെ അല്ല വ്യക്തികളെയാണ് നോക്കുന്നത്. സ്വന്തം അധ്വാനത്തിൽ നിന്നും നിന്ന് കാശ് ചെലവാക്കി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ നല്ല മനസ്സ്’ സുരേഷ് ​ഗോപി ഇത്തവണ മത്സരിക്കുന്നുണ്ടല്ലോ.

ഇത്തവണ നമുക്ക് നോക്കാം അദ്ദേഹം ജയിക്കുമോ ഇല്ലയോയെന്ന്., കേന്ദ്രം ബി ജെ പി ഭരിക്കുന്നത് കൊണ്ട് അദ്ദേഹം തൃശൂരിൽ നിന്ന് ജയിച്ചാൽ ആ ജില്ലയ്ക്ക് എന്തെങ്കിലും ​ഗുണമുണ്ടാലും. പിന്നെ ബാക്കി എല്ലാം തൃശൂർ കാരുടെ കൈലാണ്, അവർ തീരുമാനിക്കട്ടെ എന്നും ബൈജു പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *