
സുരേഷ് ഗോപിയെ ഞാൻ ഒന്ന് പിന്തുണച്ചുകൊണ്ട് വിഡിയോ ചെയ്യണമെന്ന് എല്ലാവരും പറയുന്നു ! പടുകുഴിയിൽ വീഴരുത് ! ഉപദേശവുമായി ശാന്തിവിള ദിനേശ് !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി എന്നും ആരാധകരുടെ പ്രിയങ്കരനാണ്, എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം അദ്ദേഹത്തിന് ഏറെ വിമർശനം നേടികൊടുക്കാറുണ്ട്. മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന കാരണത്താൽ അദ്ദേഹത്തെ കഴിഞ്ഞ കുറച്ച് ദിവസമായി പലരും വിമർശിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ദിനേശ് സുരേഷ് ഗോപി പടുകുഴിയില്‍ പോയി വീഴരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ശാന്തിവിള ദിനേശ് പറയുന്നത്, കേരളത്തില്‍ മറ്റ് ചില പ്രശ്‌നങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സുരേഷ് ഗോപിയുടെ വിഷയം ഒതുങ്ങി പോയത്. അല്ലായിരുന്നെങ്കില്‍ അത് വലിയ രീതിയില്‍ പ്രശ്‌നമായി മാറിയേനെ എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. പലരും ഈ പ്രശ്‌നം ഗതിമാറ്റി എന്റെ അടുത്ത് അയച്ച് തന്നിരുന്നു. മറ്റ് ചിലര്‍ സുരേഷ് ഗോപിയ്ക്ക് പിന്തുണ അറിയിച്ചുള്ള മെസേജുകളുമായിട്ടാണ് എന്റെ അടുത്ത് വന്നത്. സുരേഷ് ഗോപിയെ പിന്തുണച്ച് കൊണ്ട് ഒരു സ്‌റ്റോറി ചെയ്യണമെന്ന് പറഞ്ഞ് പലരും എന്നെ സമീപിച്ചിരുന്നു. തൃശൂരില്‍ മത്സരിക്കുന്ന സമയത്ത് അദ്ദേഹം ഒരു ഗര്‍ഭിണിയുടെ വയറില്‍ തലോടുന്ന ചിത്രം വൈറലായിരുന്നു. ഇതിലൊന്നും ഞാനല്ല പ്രതികരിക്കേണ്ടത്. എന്നാല്‍ സുരേഷ് ഗോപി വേണം ഇതിലൊക്കെ ഒരു അകലം പാലിക്കാന്‍.

തെറ്റ് സുരേഷ് ഗോപിയുടെ ഭാഗത്താണ്. ലോകത്ത് കാണുന്ന പെണ്‍കുട്ടികളെല്ലാം ലക്ഷ്മി മോളെ പോലെയാണെന്ന് പറഞ്ഞിട്ട് കാ,ര്യമില്ല. എല്ലാവരെയും ലക്ഷ്മിയായി കാണുന്നത് തന്നെ തെറ്റാണ്. അതുപോലെ മുപ്പത് വയസ് കഴിഞ്ഞ പെണ്‍,കുട്ടികളെ കാണുമ്പോള്‍ അവരെ കെട്ടിപ്പിടിച്ച് മണം ആവാഹിക്കണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഇതൊന്നും പാടില്ല. നിങ്ങള്‍ക്കും രണ്ട് പെണ്‍കുട്ടികള്‍ ഉള്ളതല്ലേ. ഇതുപോലെ തന്നെ ചിന്തിച്ച് ആരെങ്കിലും നിങ്ങളുടെ പെണ്‍കുട്ടികളെ കെട്ടിപ്പിടിക്കാന്‍ വന്നാല്‍ സമ്മതിക്കുമോ.. എത്ര വിശാലഹൃദയനെന്ന് പറഞ്ഞാലും സുരേഷ് ഗോപി ഇങ്ങനൊന്നും ചെയ്യരുത്. അല്‍പം ഓവറായിട്ടാണ് അദ്ദേഹം പെരുമാറുന്നത്. അടുത്ത കാലത്തായി അതിനൊരു കണ്‍ട്രോള്‍ ഇല്ലാത്ത അവസ്ഥയിലേക്ക് വരികയാണ്.
നിങ്ങൾ പല രാ,ഷ്ട്രീ,,യവും കഴിഞ്ഞിട്ടാണ് നിങ്ങള്‍ ഇപ്പോഴെത്തി നില്‍ക്കുന്നത്. താങ്ങള്‍ക്ക് എന്ത് പറ്റിയെന്നാണ് ഞാന്‍ ആലോചിക്കുന്നത്. താങ്ങള്‍ എന്തൊക്കെയാണ് പറയുന്നതെന്ന് നിങ്ങള്‍ക്ക് തന്നെ മനസിലാ,കുന്നില്ല. സുരേഷ് ഗോപിയെ എനിക്ക് ഇഷ്ടമാണ്. നിങ്ങള്‍ നല്ലത് ചെയ്യുമ്പോള്‍ ഞാനത് പറയും. തെറ്റ് ചെയ്താല്‍ അതും ചൂണ്ടി കാണിക്കും. എന്നാല്‍ അദ്ദേഹം പെണ്ണ് പിടിയനാണെന്ന് ഒക്കെ എഴുതി വിടുന്നത് അംഗീകരി,ക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയം വെച്ച് എന്ത് കാര്യങ്ങള്‍ പറഞ്ഞാലും സുരേഷ് ഗോപി അഥമനാണെന്ന് ഒക്കെ പറയുന്നത് ശരിയല്ലെന്നാണ് ദിനേശ് പറയുന്നത്.
Leave a Reply