സുരേഷ് ഗോപി 20% മാത്രമാണ് രാഷ്ട്രീയക്കാരൻ…! 80% സിനിമ നടനാണ് ! അപ്പോൾ പ്രതികരണവും സിനിമ സ്റ്റൈൽ തന്നെ ആയിരിക്കും ! വിമർശനങ്ങളോട് പ്രതികരിച്ച് എം ടി രമേശ് !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയും മാധ്യമ പ്രവർത്തകരും തമ്മിലുള്ള വാക്ക് തർക്കങ്ങൾ വലിയ വാർത്താ പ്രധാന്യം നേടി ഒരു കൂട്ടം ആളുകൾ സുരേഷ് ഗോപിയെ വിമർശിച്ചും മറ്റു ചിലർ ആണികൂലിച്ചും രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപി 20% മാത്രമാണ് രാഷ്ട്രീയക്കാരൻ. 80% സിനിമാ നടൻ ആണ്. അതുകൊണ്ട് സിനിമാ സ്റ്റൈലിൽ ഉള്ള പ്രതികരണങ്ങൾ ഉണ്ടാകും. വനിതാ മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയുടെ അടുത്ത് പോകണോ എന്ന് മാധ്യമങ്ങൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറയുന്നു.

അതേസമയം സുരേഷ് ഗോപിക്ക് എതിരെ രൂക്ഷ വിമർശനവുമായി നെറ്റ്വര്‍ക് ഓഫ് വിമെന്‍ ഇന്‍ മീഡിയ ഇന്ത്യ. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട സംഭവത്തില്‍ അദ്ദേഹവും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ‘പിതൃവാത്സല്യം’ എന്ന ചാതുര്യമാണ് അദ്ദേഹത്തിന്റെ ചെയ്തികളെ ന്യായീകരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. തമിഴ്നാട് മുന്‍ ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ സ്വീകരിച്ച നിലപാട് നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഒരിക്കല്‍കൂടി ആവര്‍ത്തിക്കുന്നു: അതിക്രമിയുടെ ഉദ്ദേശ്യം കണക്കിലെടുക്കലല്ല, ആക്രമിക്കപ്പെട്ട വ്യക്തിയ്ക്ക് അതുണ്ടാക്കിയ ആഘാതത്തെ മാത്രമേ കണക്കിലെടുക്കേണ്ടതുള്ളൂവെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ആദ്യത്തെ വിവാദത്തിന് ശേഷം റിപ്പോട്ടർ ചാനലിന്റെ മാധ്യമ പ്രവർത്തകയായ സൂര്യ സുജിയുമായി സുരേഷ് ഗോപിക്ക് ഉണ്ടായ വിഷയത്തെ കൂടി മുൻനിർത്തിയാണ് നെറ്റ്വര്‍ക് ഓഫ് വിമെന്‍ ഇന്‍ മീഡിയ ഇന്ത്യ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത് തൊഴിലിടത്തില്‍ ഇത്തരം അതിക്രമങ്ങള്‍ നേരിട്ട മറ്റു വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുമൊപ്പം സുദൃഢമായി നില്‍ക്കുന്നു. കൂട്ടത്തിലൊരു സ്ത്രീ, തൊഴിലിടത്തില്‍ അപമാനിതയായാല്‍, കൂടെ നില്‍ക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് ഈ അവസരത്തില്‍ പുരുഷമാധ്യമപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *