
എനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല ! പക്ഷെ ചെയ്തത് ശെരിയായില്ല ! കെബി ഗണേഷ് കുമാർ !
ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒരു വിഷയമാണ് സുരേഷ് ഗോപിയും മാധ്യമ പ്രവർത്തകരും തമ്മിലുള്ള തർക്കങ്ങൾ. വനിതാ മാധ്യമ പ്രവർത്തകരുമായി രണ്ടു തവണ സുരേഷ് ഗോപിക്ക് വാക്ക് തർക്കങ്ങൾ ഉണ്ടാകുകയും, അത് വലിയ രീതിയിൽ വാർത്തയായി മാറുകയുമായിരുന്നു. ഈ വിഷയത്തിൽ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് രംഗത്ത് വന്നിരുന്നു.
അതിൽ ഇപ്പോഴിതാ ഈ വിഷയത്തിൽ നടനും എം എൽ എ യുമായ കെബി ഗണേഷ് കുമാർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. എഡിറ്റോറിയൽ ലൈവിനോട് സംസാരിക്കവെയാണ് സുരേഷ് ഗോപി വിവാദത്തിൽ ഗണേഷ് കുമാർ പ്രതികരിച്ചത്. ‘എനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല. [പക്ഷെ സത്യം പറയണമല്ലോ. പക്ഷെ അദ്ദേഹം ചെയ്തത് ശരിയോ തെറ്റോയെന്ന് ചോദിച്ചാൽ വേണ്ടിയിരുന്നില്ലെന്നാണ് എനിക്ക് പറയാനുള്ളത്.

കാരണം ആ പെൺകുട്ടി വളരെ മാന്യമായി അതിനോട് എതിർപ്പ് കാണിച്ചിട്ടും അദ്ദേഹം വീണ്ടും അത് ആവർത്തിച്ചു. എന്നിട്ടും രണ്ടാമതും തൊട്ടു. അപ്പോഴും ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അവിടെ അതിൽ കൂടുതൽ മാന്യമായി പെരുമാറാൻ ആ കുട്ടിക്ക് പറ്റില്ല. മൂന്നാമത്തെ പ്രാവശ്യം ആ കുട്ടി കൈ പിടിച്ച് മാറ്റി. ആ കുട്ടിക്ക് വേണമെങ്കിൽ അവിടെ വെച്ച് ഒരു ഒച്ചയും ബഹളവും ഉണ്ടാക്കാമായിരുന്നു. പക്ഷെ ആ കുട്ടി വളരെ മാന്യമായിട്ടാണ് പെരുമാറിയത്. ആദ്യം കൈ വെച്ചപ്പോൾ ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അപ്പോൾ തന്നെ സുരേഷ് ഗോപി അത് തിരിച്ചറിയണമായിരുന്നു.
ആ പെൺകുട്ടിക്ക് തന്റെ തോളിൽ കൈവെച്ചത് ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി സുരേഷ് ഗോപി പ്രകടിപ്പിച്ചില്ല. പിന്നെ നമ്മൾ തിരിച്ചറിയേണ്ട മറ്റൊരു കാര്യം എല്ലാവരും നമ്മളെക്കാൾ ചെറിയവരും നമ്മുടെ മുമ്പിൽ പിള്ളേരുമൊന്നുമല്ല. ഒരുപാട് യുവതി യുവാക്കളാണ് വരുന്നത്. അവരോട് മക്കളെപ്പോലെയൊക്കെ മനസിന്റെ ഉള്ളിലാകാം. സുരേഷ് ഗോപിയുടെ അത്തരം രീതികളോട് എനിക്ക് യോജിപ്പില്ലെന്നാണ്’, സുരേഷ് ഗോപി വിഷയത്തിൽ പ്രതികരിച്ച് ഗണേഷ് കുമാർ പറഞ്ഞത്. സുരേഷ് ഗോപിയെ പിന്തുണച്ച് ഉള്ള കമന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ കൂടുതലും. ‘നിങ്ങളുടെ രാഷ്ട്രീയം ഏതുംമാകട്ടെ, നന്മയുള്ള സുരേഷ് ഗോപിക്ക് ഒപ്പമാണ് മലയാളികൾ’ എന്ന കമന്റുകളാണ് നിറയുന്നത്.
Leave a Reply