
ഇവിടെ ഇപ്പോൾ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്ന പേരിട്ട മഹാനെ ഞാൻ നമിക്കുന്നു ! പരിഹസിച്ച് കൃഷ്ണകുമാർ !
പ്രശസ്ത സിനിമ നടൻ എന്നതിനപ്പുറം കൃഷ്ണകുമാർ ഇന്ന് ബിജെപി പാർട്ടിയുടെ ദേശിയ അംഗം കൂടിയാണ്. ഇതിനോടകം തന്റെ രാഷ്ട്രീയ രംഗത്ത് സജീവ പ്രവർത്തകനായി മാറിയ കൃഷ്ണകുമാർ ഇവിടെ ഇതേ പാർട്ടിയുടെ പേരിൽ തന്നെഏറെ വിമർശനങ്ങളും നേരിടുന്നുണ്ട്. എന്നിരുന്നാലും സമൂഹ മാധ്യമങ്ങൾ വഴി തന്റെ തുറന്ന അഭിപ്രായങ്ങളും വിമർശനങ്ങളും പരിഹാസങ്ങളും എല്ലാം അദ്ദേഹം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.
നമ്മുടെ നാട്ടിൻ പുറങ്ങളിൽ കമ്യൂണിസ്റ്റ് പച്ച എന്ന പേരിൽ അറിയപ്പെടുന്ന ഒരു ചെടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറയുന്നത് ഇങ്ങനെ, “ആദ്യം വരുന്ന ചുവപ്പ് ഇലകൾ പിന്നീട് പച്ചയിലേക്ക് വഴിമാറും, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്ന പേരിട്ട മഹാനെ ഞാൻ നമിക്കുന്നു”. എന്ന പോസ്റ്ററും ഒപ്പം. കുറച്ചു നാളുകൾക്കു മുൻപേ പറഞ്ഞു കേട്ടതാണെങ്കിലും, ഇന്ന് ഈ പ്രപഞ്ച സത്യത്തിനു പ്രസക്തി ഏറി വരുന്നു.. വളരെ കഷ്ടപ്പെട്ട്, ശ്വാസമടക്കി പിടിച്ചു ന്യായീകരണ ക്യാപ്സ്യൂളുകളുമായി എന്തുചെയ്യണമെന്നറിയാതെ നടക്കുന്ന ഭാരതീയ വിശ്വാസത്തിൽ ജനിച്ചു ഇടക്കെവിടെയോ വഴി തെറ്റിപ്പോയ സഹോദരങ്ങൾക്കു സമർപ്പിക്കുന്നു.. എന്നും കൃഷ്ണകുമാർ കുറിച്ചു..

എന്നത്തേയും പോലെ കൃഷ്ണകുമാറിനെ പരിഹസിച്ചുള്ള കമന്റുകളാണ് അധികവും ലഭിക്കുന്നത്. കേരളത്തിൽ കമ്യൂണിസം വംശ നാശം വരും എന്ന് പറയുന്നത് കേരളത്തിൽ ബിജെപി ഭരിക്കും എന്ന് പറയും പോലെ തന്നെ ഒരിക്കലും നടക്കാത്ത കാര്യം ആണ്.. കൃഷ്ണേട്ടൻ, നിങ്ങളുടെ ജീവിതകാലത്തു, നിങ്ങടെ കൊച്ചു മക്കളുടെ കാലത്ത് പോലും ഇവിടൊരു താമര വിരിയിക്കാൻ ആഗ്രഹിക്കണ്ട, താമര ചെളിക്കുണ്ടിൽ ആണ് വിരിയുക, കേരളം അതല്ല, പിന്നൊരു രഹസ്യം പറയാം… കേരളത്തിലെ പൂജ്യ ബിജെപി ക്കു നിങ്ങളെ വേണ്ട.. എന്നിങ്ങനെ ഉള്ള കമന്റുകളാണ് ലഭിക്കുന്നത്.
കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഇപ്പോഴത്തെ നമ്മുടെ എല്ലാ പ്രശ്നങ്ങളും മാറി കേരളം വികസനത്തിന്റെ പാതയിൽ എത്തുമെന്നും, എത്രത്തോളം താമര വിരിയുന്നുവോ അത്രത്തോളം വികസനം ഉണ്ടാകുമെന്നും, നമ്മെ നയിക്കാൻ ശക്തനായ മോദിജി ഉണ്ടാകുമെന്നും, അധികം വൈകാതെ കേരളത്തെ കാവി പുതപിക്കുമെന്നും അടുത്തിടെ കൃഷ്ണകുമാർ പറഞ്ഞിരുന്നു.
Leave a Reply