
ഞാൻ ബിജെപി വിട്ടു ! പക്ഷെ ഈ ജന്മത്തിൽ എനിക്ക് ദാ ഇവരെ വിട്ടുള്ള ഒരു കളിയില്ല..! അങ്ങിനെ ആരും ധരിക്കയും വേണ്ട..! സുരേഷ് ഗോപി മുഖ്യമന്ത്രിയാക്കണം ! അലി അക്ബർ പറയുന്നു !
മലയാള സിനിമയുടെ ഒരു സംവിധായകൻ എന്നതിലുപരി രാമസിംഹൻ ഏറെ പ്രശസ്തിനേടിയത് അദ്ദേഹത്തിന്റെ ചില ശക്തമായ നിലപാടുകൾ കൊണ്ടാണ്. അതിൽ ഏറ്റവും പ്രധാനം. അലി അക്ബർ എന്ന അദ്ദേഹം മതം മാറി ഹിന്ദു മതം സ്വീകരിച്ചതും ശേഷം, ബിജെപിയിൽ ചെന്നതും, ശേഷം വീണ്ടും ആ പാർട്ടി വിട്ടു പുറത്തുപോരുന്നതും എല്ലാം ഏറെ ശ്രദ്ധ നേടിയ സംഭവങ്ങൾ ആയിരുന്നു.
എന്നാൽ താൻ ബിജെപി പാർട്ടി വിട്ടാലും മോദിജിയെയും സുരേഷ് ഗോപിയെയും താൻ ഒരിക്കലും വിട്ടുകളായില്ല എന്നും, അങ്ങിനെ ആരും ധരിക്കയും വേണ്ട.. എന്നാണ് രാമസിംഹൻ പറയുന്നത്. ഇതിന് മുമ്പ് ഇദ്ദേഹം സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്, സുരേഷ് ഗോപിയെ പാർട്ടി നേതൃത്വം ഏൽപ്പിക്കണം എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അണികള്‍ അറിയാതെയുള്ള നീക്കങ്ങളും അണികളെ ഒതുക്കലും അവസാനിപ്പിക്കണമെന്ന് കേന്ദ്രനേതൃത്വത്തിന് തോന്നി കാണും. മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണമെന്ന് കേന്ദ്രത്തിന് തോന്നിയിട്ടുണ്ടാകും.

മ,നുഷ്യരുടെ മ,നസ് തി,രിച്ചറിയാൻ കഴിവുള്ള സുരേഷ് ഗോപിയെ പോലെ ഉള്ളൊരു ആളെ കേന്ദ്രം കോര്‍ കമ്മി,റ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. സുരേഷ് ഗോപിയിലൂടെ പാ,ര്‍,ട്ടിയുടെ ഇപ്പോഴത്തെ ഈ മുരടിപ്പില്‍ നിന്നൊരു മോചനമുണ്ടാകും. എല്ലാ പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമുണ്ടാകും. സമൂഹം അംഗീകരിക്കുന്നവര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണം. ചേരി തിരിഞ്ഞ് ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്നവര്‍ അല്ല, മനുഷ്യന്റെ പ്രശ്‌നങ്ങള്‍ അറിയുന്നവര്‍ നേതൃനിരയിലേക്ക് വരണം.
ആ മനുഷ്യനെ എനിക്ക് വർഷങ്ങൾക്ക് മുമ്പ്തന്നെ അറിയാം, എം ജി ആറും ജയലളിതയും ഉൾപ്പടെ എത്രയോ പേര് രാഷ്‌ടീയത്തിൽ എത്തി മുഖ്യമന്ത്രിയായ ചരിത്രമുണ്ട്, അതുപോലെ സിനിമയില്‍ നിന്ന് വന്നത് കൊണ്ട് മുഖ്യമന്ത്രി ആകാൻ പറ്റില്ലെന്ന് പറയാന്‍ സാധിക്കില്ല. അദ്ദേഹത്തെ ഞങ്ങള്‍ ഇപ്പോഴും മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത്. അദ്ദേഹം ഭാവിയിലൊരു മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമുള്ളത്. ഞങ്ങള്‍ ആഗ്രഹിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ്. നല്ല വിശ്വാസമുണ്ട്. എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കും എന്നും രാമസിംഹൻ അബൂബക്കർ പറയുന്നു… ഈ വാക്കുകളെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്ത് എത്തുന്നത്. രാമസിംഹൻ
Leave a Reply