
തൃശൂരിൽ ഒരുപാട് പദ്ധതികൾ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട് ! റോഡുകൾ നന്നാക്കണം ! മണ്ണുത്തി ചൂണ്ടൽ എലിവേറ്റഡ് പാത തന്റെ സ്വപ്ന പദ്ധതിയാണ് ! വാക്കുകൾ നൽകി സുരേഷ് ഗോപി !
ഇന്ന് മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം ബിജെപി രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം ഇപ്പോൾ വലിയ തിരക്കിലാണ്, ഇനി ഒരു തിരഞ്ഞെടുപ്പ് കൂടി നേരിടാൻ ഒരുങ്ങുന്ന അദ്ദേഹം ഇപ്പോൾ ഇലക്ഷൻ പ്രവർത്തനങ്ങളിൽ വളരെ സജീവമാണ്. ഇത്തവണ തൃശൂർ മാത്രമല്ല കേരളം കൂടി തരണം എന്നാണ് അദ്ദേഹം പറയുന്നത്. ഇലക്ഷനോട് അനുബന്ധിച്ച് അദ്ദേഹം അസൂത്രം ചെയ്ത് നടപ്പിലാക്കികൊടിരിക്കുന്ന പരിപാടിയാണ് ‘എസ് ജിസ് കോഫി ടൈംസ്’ കഴിഞ്ഞ ദിവസം ഈ പരിപാടിയുടെ ഭാഗമായി അദ്ദേഹം തൃശൂരുള്ള സാധാരക്കാരുമായി സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ നേരിട്ട് മാനസിലാക്കുകയുമായിരുന്നു.
അങ്ങനെ അദ്ദേഹം നഗരത്തിലെ ഓട്ടോ തൊഴിലാക്കികളുമായി സംസാരിക്കുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയും അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയുമായിരുന്നു. ഒപ്പം നഗരത്തിൽ അത്യാവശ്യം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചും സുരേഷ് ഗോപിയോട് പറഞ്ഞത്. ഇതിലൂടെ ഉദ്ദേശിക്കുന്നത് രാഷ്ട്രീയ ചർച്ചയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ ഗതാഗതക്കുരുക്ക്, റോഡുകളുടെ വീതി കുറവും ശോചനീയാവസ്ഥയും, പുഴയ്ക്കൽ റോഡിലെ കുരുക്ക് തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഡ്രൈവർമാർ അവതരിപ്പിച്ചത്. നഗരവികസനം ഇരുപത്തഞ്ചോ അമ്പതോ കൊല്ലം മുന്നിൽക്കണ്ടാകണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
എല്ലാ കാര്യങ്ങൾക്കും ഒരു വ്യക്തമായ പ്ലാൻ വേണം. നഗരത്തിലെ റോഡുകളുടെ വികസനവും ഡ്രെയിനേജും മേയറുമായി ചർച്ച നടത്തിയിരുന്നു. അവസരം ലഭിച്ചാൽ മുൻഗണനാടിസ്ഥാനത്തിൽ അക്കാര്യം പരിഗണിക്കും. അതുപോലെ തന്നെ മണ്ണുത്തി ചൂണ്ടൽ എലിവേറ്റഡ് പാത തന്റെ സ്വപ്ന പദ്ധതിയാണ്. നഗരത്തിലെ തിരക്കിന് ഒരു പരിധി വരെ ഇത് പരിഹാരമാകും. അതുപോലെ തന്നെ കൊടുങ്ങല്ലൂർ തൃശൂർ പാതയിൽ അത്യാഹിത വിഭാഗമുള്ള സർക്കാർ ആശുപത്രികളില്ലാത്തത് മൂലം നിരവധി ജീവനുകൾ റോഡപകടങ്ങളിൽ പൊലിയുന്ന കാര്യം ഡ്രൈവർമാർ ചൂണ്ടിക്കാട്ടി.

അവിണിശേരിയിൽ ആശുപത്രിക്ക് എം പി ഫണ്ടിൽ നിന്നും 50 ലക്ഷം അനുവദിച്ച കാര്യം സുരേഷ് ഗോപി പറഞ്ഞു. എന്നാൽ സംസ്ഥാന സർക്കാരിന് അത് പോരെന്നാണ് പറയുന്നത് എന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ എംപി അല്ലാത്ത താൻ എവിടെനിന്നും പണം കൊടുക്കും. ജനങ്ങളുടെ പൊതു ആവശ്യങ്ങൾ അറിയാനാണ് ഇത്തരം ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോ തൊഴിലാളികൾ സുരേഷ് ഗോപിയെ ഞങ്ങൾ ജോയിപ്പിക്കും, തൃശൂർ ഞങ്ങൾ അദ്ദേഹത്തിന് കൊടുത്തിരിക്കും എന്നാണ് പറയുന്നത്.
അതുപോലെ തന്നെ ജനങ്ങളുടെ ജീവിത ഭാരം കുറക്കുക എന്നതാവണമെന്ന് മുന്‍ എം.പി സുരേഷ് ഗോപി പറഞ്ഞു. അവസരം ലഭിച്ചാല്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ അക്കാര്യം പരിഗണിക്കും. ഇതില്‍ രാഷ്ട്രീയമില്ല. വികസനവും പ്രശ്നങ്ങളും മാത്രമാണ് ചര്‍ച്ചയെന്നും സുരേഷ് ഗോപി പറഞ്ഞു. ജില്ലയിലെ പരമാവധി കേന്ദ്രങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കും എന്നും അദ്ദേഹം പറയുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ക്കൊപ്പം തൃശൂര്‍ നടുവിലാലില്‍ നടന്ന എസ്ജീസ് കോഫി ടൈം എന്ന പരിപാടിയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലടക്കം തരംഗമായിരിക്കുന്നത്.
Leave a Reply