
സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല ! ചോദ്യം ചെയ്തു വിട്ടയച്ചു ! പിന്തുണച്ച് പതിനായിരങ്ങൾ സ്റ്റേഷൻ വളപ്പിൽ ! അദ്ദേഹത്തിൽ രോമത്തിൽ തൊടില്ലെന്ന് കെ സുരേന്ദ്രൻ !
മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന കുറ്റത്താൽ സുരേഷ് ഗോപിയെ ഇന്ന് നടക്കാവ് പോലീസ് ചോദ്യം ചെയ്യലിന് വിളിച്ചിരുന്നു. സുരേഷ് ഗോപി നേരിട്ട് ഹാജരാകാനാണ് നിർദേശം. എന്നാൽ സ്റ്റേഷനിൽ ഹാജരാകുന്നതിന് മുന്നോടിയായി സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി ബി.ജെ.പി പ്രവർത്തകർ. ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് നടക്കാവ് സ്റ്റേഷനിലേക്ക് നേതാക്കള്‍ നടത്തിയ റാലി സ്റ്റേഷന് പരിസരത്ത് കണ്ണൂർ റോഡിൽ പോലീസ് തടഞ്ഞു. ബിജെപി പ്രതിഷേധത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സം, നേരിരുന്നു.
ഇന്ന് 11.50ഓടെയാണ് സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷന് മുന്നില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളികളുമായി പ്രതിഷേധം അറിയിച്ച് എത്തിയത്. സ്ത്രീകൾ അടങ്ങുന്ന 500 ഓളം പ്രവർത്തകരാണ് സ്റ്റേഷൻ പരിസരത്ത് തടിച്ചു കൂടിയിട്ടുള്ളത്. കൂടാതെ, കോഴിക്കോട് എസ്.ജിയ്ക്കൊപ്പം’ എന്ന പ്ലക്കാർഡും ഇവരുടെ പക്കലുണ്ട്. വേട്ടയാടാൻ ഞങ്ങൾ വിട്ടുതരില്ല എന്ന ബാനറും ഇവർ പിടിച്ചിരുന്നു.
സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യും എന്ന മുന്‍വിധിയോടെയാണ് പ്രവർത്തകർ പലരും വൻ പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നത്, എന്നാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം സുരേഷ് ഗോപിയെ ഇപ്പോൾ വിട്ടയച്ചിരിക്കുകയാണ്. വീണ്ടും ആവിശ്യപെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന നിർദേശത്തോടെയാണ് സുരേഷ് ഗോപിയെ വിട്ടയച്ചത്. ഇപ്പോഴിതാ ഈ വിഷയത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹം പറഞ്ഞത് ഇങ്ങനെ, പിണറായി സർക്കാർ ആയിരം ജന്മമെടുത്താലും സുരേഷ് ഗോപിയുടെ രോമത്തിൽ പോലും സ്പർശിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. അഴിമതിക്കും അനീതിക്കുമെതിരെ സുരേഷ് ഗോപി ശബ്ദമുയർത്താൻ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഏത് വിധേനയും തകർക്കാനുള്ള ശ്രമങ്ങൾ പിണറായി സർക്കാർ തുടങ്ങിയത്. കേരളത്തിലെ സാധാരണക്കാരെ അണിനിരത്തി ഈ രാഷ്ട്രീയ വേട്ടയാടലിനെ ഞങ്ങൾ നേരിടും. പൊതു സമൂഹത്തിന്റെ മുഴുവൻ പിന്തുണയോട് കൂടിയും സുരേഷ് ഗോപിയ്ക്കെതിരായി നടക്കുന്ന രാഷ്ട്രീയവേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധിക്കും.
ഇത് ഇവിടുത്തെ ജനങ്ങൾ മനസിലാക്കണം ഇത് പിണറായി സർക്കാരിന്റെ ഒരു അജണ്ടയാണ്, സുരേഷ് ഗോപിയോട് ഇത്ര വൈരാഗ്യം കൂടാനുള്ള കാരണം കരിവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലാണ്. പിണറായി വിജയനെയും സിപിഎം സർക്കാരിനെയും പ്രതിരോധത്തിലാക്കിയ സഹകരണബാങ്ക് കൊള്ളയ്ക്കെതിരായി അദ്ദേഹമൊരു പദയാത്രയുമായി രംഗത്തിറങ്ങി. ഇതോടെയാണ് സുരേഷ് ഗോപിയ്ക്കെതിരെ ഇത്രയും ക്രൂരമായി ഒരു വേട്ടയാടൽ സർക്കാർ നടത്തുന്നത്. സുരേഷ് ഗോപിയെ പോലെയൊരു വ്യക്തി സർക്കാരിന്റെ അനീതിയ്ക്കും അതിക്രമങ്ങൾക്കുമെതിരായി സംസാരിക്കുമ്പോൾ സിപിഎമ്മിന് പൊള്ളുന്നു. അതുകൊണ്ടാണ് അവർ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കുന്നതല്ല എന്നും സുരേന്ദ്രൻ പറയുന്നു.
Leave a Reply