
മോഹൻലാൽ എന്നോട് വല്ലാത്ത സ്നേഹം കാണിക്കാറുണ്ട് ! കപടമാണോ എന്നറിയില്ല ! പക്ഷെ മമ്മൂട്ടി അങ്ങനെയല്ല ! ബാബു നമ്പൂതിരി പറയുന്നു !
മലയാള സിനിമയിലെ പ്രശസ്ത നടൻ എന്നതിനപ്പുറം അധ്യാപകൻ, വലിയ തിരുമേനി എന്നീ പേരുകളിലും അദ്ദേഹം പ്രശസ്തനാണ്. മലയാള സിനിമ രംഗത്ത് 40 വർഷം, 215 സിനിമകൾ.. സഹനടനായും വില്ലനായും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയാണ്. ക്രിസ്ത്യൻ കോളേജായ കുറുവിലങ്ങാട് ദേവമാതാ കോളജിൽ ഞാൻ വർഷങ്ങളോളം പഠിപ്പിക്കുന്ന സമയത്താണ് തന്റെ ആദ്യ ചിത്രം തൂവാനത്തുമ്പികൾ റിലീസായത് എന്ന് ഇന്നും അദ്ദേഹം ഓർക്കുന്നു. മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള ബാബു നമ്പൂതിരി രണ്ട് സൂപ്പർ താരങ്ങളുമായും തനിക്കുള്ള ആത്മബന്ധം എത്തരത്തിലുള്ളതാണെന്ന് മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, തന്നോട് ഇന്റിമസി കൂടുതലായും കാണിച്ചിട്ടുള്ളത് മോഹൻലാൽ ആണെന്നും കോൾ കണ്ടാൽ അദ്ദേഹം തിരിച്ച് വിളിക്കുമെന്നും എന്നാൽ മമ്മൂട്ടിയുമായി ബന്ധപ്പെടാൻ പോലും ബുദ്ധിമുട്ടാണെന്നുമാണ് ബാബു നമ്പൂതിരി പറയുന്നത്. താനും മോഹൻലാലും തമ്മിൽ നല്ലൊരു കെമിസ്ട്രി നിലനിൽക്കുന്നുണ്ടെന്നും അത് ഒരുമിച്ച് സിനിമ ചെയ്യുമ്പോൾ വളരെ അധികം പ്രതിഫലിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ അതേസമയം ലാലിനേക്കാൾ കൂടുതൽ ‘മമ്മൂട്ടിയുമായി ഒരുപാട് സംസാരിക്കുകയും ഒരുമിച്ച് യാത്ര ചെയ്യുകയുമെല്ലാം ചെയ്തിട്ടുമുണ്ട്. മുമ്പൊരിക്കൽ മമ്മൂട്ടി എന്റെ വീട്ടിൽ വന്നിട്ടുണ്ട്.

പക്ഷെ ഇപ്പോൾ മമ്മൂട്ടിയേയും മോഹൻലാലിനേയും കംപയർ ചെയ്യുമ്പോൾ കൂടുതൽ ഇന്റിമസി കാണിക്കുന്നത് ലാലാണ്. കപടമാണോയെന്ന് അറിയില്ല. കപടത കാണിക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ല. അതുപോല ലാലിനെ വിളിച്ചാൽ അപ്പോൾ ഫോൺ എടുത്തില്ലെങ്കിലും പിന്നീട് തിരിച്ച് വിളിക്കും. മമ്മൂട്ടി അതൊന്നും ചെയ്യാറില്ല. പക്ഷെ മമ്മൂട്ടിയുമായി ഡയറക്ട് റീച്ച് ഇല്ല. കോൾ വിളിക്കുമ്പോൾ ജോർജിനാണ് കോൽ പോവുക. അതുപോലെ മമ്മൂട്ടി അങ്ങനെ ഒപ്പം അഭിനയിക്കുന്ന ആരെയും അഭിനന്ദിച്ച് കണ്ടിട്ടില്ല. അതുപോലെ രണ്ടുപേരം അഭിനയിക്കുകയല്ല ബിഹേവ് ചെയ്യുകയാണ്.
മോഹൻലാൽ ശെരിക്കും ബോൺ ആക്ടർ ആണ്, അദ്ദേഹം കണ്ണിലൂടെയും ചെറിയ എക്സ്പ്രഷൻ വരെ കൊണ്ടുവരും. ഡബ്ബിങ് ചെയ്യുമ്പോൾ ശബ്ദത്തിൽ മാറ്റം വരുത്തി ഗംഭീരമാക്കാൻ മമ്മൂട്ടിക്ക് അറിയാം. അതുപോലെ സിനിമയിലെ ലാലിന്റെ സംസാരം ആർട്ടിഫിഷലാണ്. ആരും അങ്ങനെ സംസാരിക്കാറില്ല. പക്ഷെ ലാലിന്റെ ഡയലോഗ് പറയുന്ന രീതി ആളുകൾക്ക് ഇഷ്ടപ്പെട്ടുപോയി. പുതുതലമുറയിലുള്ള പലരും അത് അനുകരിക്കാറുണ്ട്. ശരീര ഭാഷപോലും അനുകരിച്ച് കണ്ടിട്ടുണ്ട്. മോഹൻലാലിന്റെ അഭിനയശൈലിയാണ് എനിക്ക് കൂടുതൽ ഇഷ്ടം. പിന്നെ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ഒരു കെമിസ്ട്രി വരും. മമ്മൂട്ടിയും അസാധ്യ നടനാണ് എന്നതിൽ എനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Leave a Reply