മറിയക്കുട്ടിയെ കാണാൻ സുരേഷ് ഗോപിയെത്തി ! എല്ലാ മാസവും 1600 രൂപ വീതം മറിയക്കുട്ടിക്കും അന്നയ്ക്കും നൽകുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്താണ് മടങ്ങിയത് !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിയുടെയും അന്നമ്മയുടെയും വാർത്ത വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇവരെ നേരിട്ട് വീട്ടിൽ എത്തി കൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി. ബിജെപി പ്രാദേശിക നേതാക്കൾക്കൊപ്പം ആയിരുന്നു സന്ദർശനം. ക്ഷേമപെൻഷനിൽ കേന്ദ്ര വിഹിതം നൽകാത്തത് സംസ്ഥാന സർക്കാർ തെറ്റായ  കണക്കുകൾ സമർപ്പിച്ചതിനാലാണ്  ക്ഷേമ പെൻഷന് വേണ്ടി പിരിക്കുന്ന രണ്ട് രൂപ സെസ് നൽകില്ലെന്ന് ജനം തീരുമാനിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. എം പി പെൻഷനിൽ നിന്നും എല്ലാ മാസവും 1600 രൂപ വീതം മറിയക്കുട്ടിക്കും അന്നയ്ക്കും നൽകുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്താണ് മടങ്ങിയത്.

അതുപോലെ തന്നെ ഇവർക്ക് പെൻഷൻ കിട്ടാത്തതിന്റെ കാരണവും സുരേഷ് ഗോപി ചോദിച്ചറിഞ്ഞു, മറിയക്കുട്ടിയുടെ പോരാട്ടം ആരംഭിച്ചിട്ട് പത്ത് ദിവസം പിന്നിടുന്നു. നിരവധി പേരാണ് ഇവർക്ക് പിന്തുണ അറിയിച്ച് എത്തുന്നത്. എന്നാൽ തനിക്ക് രാഷ്ട്രീയമില്ലെന്നും തനിക്ക് നീതിയാണ് ആവശ്യമെന്നുമാണ് മറിയക്കുട്ടിയുടെ നിലപാട്. ‘കേന്ദ്രസർക്കാർ കള്ളത്തരം കാണിച്ചിട്ടുണ്ടെങ്കിൽ അത് ചോദ്യം ചെയ്യൂ’ എന്നായിരുന്നു ക്ഷേമപെൻഷൻ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള സുരേഷ് ​ഗോപിയുടെ മറുപടി.

അതുപോലെ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ സുരേഷ് ഗോപിയുടെ കേസുമായി ബന്ധപ്പെട്ട വിഷയം മറിയക്കുട്ടി ചാനൽ ചർച്ചകളിൽ ഉന്നയിച്ചിരുന്നു. കേന്ദ്രത്തിന്റെ കാശ് എവിടെ പോകുമെന്ന് താൻ ചോദിക്കുമെന്ന് മറിയക്കുട്ടി സുരേഷ് ഗോപിയോട് പറഞ്ഞു. ബിജെപിയെ കുറ്റം പറഞ്ഞ് കള്ളക്കടത്ത് നടത്തുന്നു. തനിക്ക് മഞ്ഞ കാർഡ് ഇല്ല. അത് സിപിഎംകാർക്കുള്ളതാണ്. ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഇതുപോലെ ഒരു മുഖ്യമന്ത്രിയെ താൻ കണ്ടിട്ടില്ല. മടുത്തിട്ടാണ് ഇക്കാര്യം പറയുന്നതെന്നും മറിയക്കുട്ടി ആരോപിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *