
അമ്പല മുറ്റത്ത് കൈക്കുഞ്ഞുമായി മുല്ലപ്പൂ വിറ്റ ധന്യക്ക് സഹായവുമായി സുരേഷ് ഗോപി ! മകളുടെ വിവാഹത്തിന്റെ മുല്ലപ്പൂക്കളുടെ ഓർഡർ ധന്യക്ക് നൽകും ! സുരേഷ് ഗോപി !
സുരേഷ് ഗോപി അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയയതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിടുന്നുണ്ട് എങ്കിലും സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസ അർഹിക്കുന്നത് തന്നെയാണ്. അത്തരത്തിൽ നിരവധി വാർത്തകളാണ് ദിനം പ്രതി നമ്മൾ കേൾക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ മനസിന് കുളിർമ ഏകുന്ന ഒരു വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്.
കുടുംബം പോറ്റാൻ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യയ്ക്ക് നന്മയുള്ള മനസ്സുകളുടെ സഹായവാഗ്ദാനങ്ങൾ. പൂവിൽപ്പനയ്ക്കും രോഗിയായ ഭർത്താവ് സനീഷിന് ചെറു കച്ചവടം നടത്തുന്നതിനുള്ള ഉന്തുവണ്ടി വാങ്ങാനുമാണ് മുല്ലപ്പൂ കച്ചവടം. ധന്യക്ക് കൈത്താങ്ങുമായി സുരേഷ് ഗോപിയും എത്തി. മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓർഡർ ധന്യക്ക് നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചു കഴിഞ്ഞു. നാളെ ഗുരുവായൂരിലെത്തി ധന്യയേയും കുടുംബത്തെയും സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യാതൊരു നിവർത്തിയും ഇല്ലാതെ റെയിൽവേ സ്റ്റേഷനിലും കടത്തിണ്ണയിലും മറ്റും കഴിഞ്ഞിരുന്ന ധന്യയും കുടുംബവും ചിലരുടെ സഹായത്തിനൊടുവിലാണ് ഇപ്പോൾ ഗുരുവായൂർ നടയിൽ പൂകച്ചവടത്തിനെത്തിയത്. തന്റെ കുഞ്ഞിനെ നോക്കാൻ മറ്റാരുമില്ലാത്തത് കൊണ്ടാണ് മകനുമായി കച്ചവടത്തിനെത്തുന്നതെന്നും ധന്യ പറയുന്നു. എന്നത്തേയും പോലെ സുരേഷ് ഗോപിയുടെ ഈ നന്മനിറഞ്ഞ പ്രവർത്തിക്ക് കൈയ്യടിക്കുകയാണ് ആരാധകർ.
Leave a Reply