
കൃഷണകുമാറിന്റെ കുഴികഞ്ഞിയുടെ ഭൂതകാലകുളിരിനോട് ബിജെപി യോജിക്കുന്നുണ്ടെങ്കിൽ നിങ്ങൾ കേരളം മുഴുവൻ കുഴികഞ്ഞി ഫെസ്റ്റ് നടത്തുക ! ഹരീഷ് പേരടി
ഒരു നടൻ എന്നതിനപ്പുറം കൃഷ്ണകുമാർ ഇന്ന് ബിജെപിയുടെ ദേശിയ അംഗം കൂടിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം തന്റെ പാർട്ടി നിലപാടുകളും അഭിപ്രായങ്ങളും എല്ലാം സമൂഹ മാധ്യമം വഴി പങ്കുവെക്കാറുണ്ട്, എന്നാൽ ഇപ്പോൾ അദ്ദേഹം ഏറെ വിമർശിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ സിന്ദുകൃഷ്ണയുടെ യുട്യൂബ് വിഡിയോയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വിവാദമായി മാറുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, പണ്ട് തൃപ്പൂണിത്തറയില്‍ താമസിക്കുന്ന കാലത്ത് പറമ്പ് ഒക്കെ വൃത്തിയാക്കാന്‍ ആളുകള്‍ വരും. അവര്‍ രാവിലെ വരുമ്പോൾ ഒരു കട്ടന്‍ ചായ കുടിച്ചിട്ടായിരിക്കും വരുന്നത്. അങ്ങനെ ഒരു 11 മണിയാകുമ്പോൾ ഇവര്‍ക്ക് പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്ത് വച്ചിരിക്കും. പണി എടുത്ത പറമ്പിൽ തന്നെ ചെറിയ കുഴി എടുത്ത് അതില്‍ വട്ടയില വയ്ക്കും. അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും. ചേമ്പില വിരിച്ച ആ കുഴിയില്‍ നിന്ന് പണിക്കാര് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓർക്കുമ്പോൾ തന്നെ ഇപ്പോഴും കൊതി വരും എന്നുമാണ് കൃഷ്ണകുമാർ പറഞ്ഞത്.

എന്നാൽ ജാതീയതയാണ് കൃഷ്ണകുമാർ പങ്കുവെച്ചത് എന്നും, ഒരു ‘അസമത്വത്തെക്കുറിച്ച് എങ്ങനെയാണ് നിങ്ങൾക്ക് ഇത്ര നൊസ്റ്റാള്‍ജിയയായി തോന്നുന്നത് എന്നുമാണ് വിമർശന കമന്റുകൾ, എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, “കൃഷണകുമാറിന്റെ കുഴികഞ്ഞിയുടെ ഭൂതകാലകുളിരിനോട് കേരളത്തിലെ BJP നേത്യത്വം യോജിക്കുന്നുണ്ടെങ്കിൽ നിങ്ങൾ കേരളം മുഴുവൻ കുഴികഞ്ഞി ഫെസ്റ്റ് നടത്തുക.. അല്ലെങ്കിൽ ആ മാടമ്പി കുളിരിനോട് കേരളീയ പൊതുസമൂഹത്തോട് മാപ്പ് പറയാൻ പറയുക.. തീരുമാനമെടുക്കേണ്ടത് BJPയാണ്” എന്നും ഹരീഷ് കുറിച്ചു..
കൃഷ്ണകുമാറിന്റെ ഈ വാക്കുകള ഇപ്പോൾ വലിയ ട്രോളുകളായും മാറുകയാണ്, അദ്ദേഹത്തിന്റെ മക്കളുടെ പോസ്റ്റുകൾക്കും പരിഹാസ കമന്റുകളാണ് ലഭിക്കുന്നത്, കുഴികുത്തി കുറച്ച് കഞ്ഞി എടുക്കട്ടേ.. വീട്ടിൽ വന്നാൽ കുഴി കുത്തി കുറച്ചു വെള്ളച്ചോർ കിട്ടുമോ തബ്രാട്ടി.. എന്നൊക്കെയുള്ള കമന്റുകളാണ് ലഭിക്കുന്നത്. ഒപ്പം തമ്പുരാന്റെ ഒരു നൊസ്റ്റാൾജിയ .. ഇയാളുടെ വീട്ടിലെ ഇന്റര്‍ലോക്ക് മാറ്റി അവിടെ കുഴി കുത്തി പഴങ്കഞ്ഞി കൊടുക്കണം എന്നും പറയുന്നവരുണ്ട്.
Leave a Reply