
‘എന്റെ പ്രതീക്ഷയും വീടും’ പുതിയ ജീവിതത്തിന് തുടക്കം കുറിച്ച് പ്രശസ്ത ക്യാമറാമാനും നടി ആൻ അഗസ്റ്റിന്റെ മുൻ ഭർത്താവുമായിരുന്ന ജോമോൻ ടി ജോൺ !
മലയാളികൾക്ക് അഭിമാനമായി മാറിയ ക്യാമറാമാൻ ആണ് ജോമോൻ ടി ജോൺ. സമീര്‍ താഹിറിന്റെ അസിസ്റ്റന്റ് ആയി സിനിമാരംഗത്തെത്തിയ ജോമോന് ടി ജോണ്‍ സമീര്‍ താഹിര്‍ ആദ്യമായി സംവിധാനം ചെയ്ത ‘ചാപ്പാ കുരിശി’ലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായത്. ശേഷം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു ജോമോൻ, മലയാളവും കടന്ന് തമിഴ്, ഹിന്ദി ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചു. ബ്യൂട്ടിഫുള്‍, തട്ടത്തിന് മറയത്ത്, എബിസിഡി, തിര, നീന, എന്നു നിന്റെ മൊയ്തീന്, ചാര്‍ലി തുടങ്ങി നിരവധി ശ്രദ്ധേയ വര്‍ക്കുകളുണ്ട് ജോമോന്റേതായിട്ടുണ്ട്.
ബോളിവുഡിൽ നിരവധി ആരാധകരുള്ള ജോമോൻ ആദ്യം വിവാഹം കഴിച്ചത് നടി ആൻ അഗസ്റ്റിനെ ആയിരുന്നു, പ്രണയ വിവാഹമായിരുന്ന ഇരുവരും നീന എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ചിരുന്നു, പക്ഷെ വിവാഹ ജീവിതം അധികനാൾ നീണ്ടുപോയിട്ടില്ല, ഇപ്പോഴിതാ ജോമോൻ വീണ്ടും വിവാഹിതനായ വാർത്തയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അൻസു എൽസ വർഗ്ഗീസ് എന്നാണ് ജോമോന്റെ വധുവിന്റെ പേര്. എൻജിനിയർ ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമൊക്കെയാണ് വധു.
രൺവീർ സിംഗ്, കൃതി ഷെട്ടി തുടങ്ങി നിരവധി താരങ്ങളാണ് ജോമോന് ആശംസകൾ അറിയിച്ച് എത്തിയത്. വിവാഹ മോചിതയായ ശേഷം ആൻ അഗസ്റ്റിൻ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, ബാംഗ്ലൂരില്‍ സ്വന്തമായി മിരമാര്‍ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായ ആന്‍ വീണ്ടും ആ പഴയ ജീവിതം തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ്.

നടിയുടെ വാക്കുകൾ ഇങ്ങനെ, ഒരു ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്നെടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും എനിക്കറിയില്ല അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണാനാണ് എനിക്ക് ഇഷ്ടം. ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, അതുകൊണ്ടു തന്നെ ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ.
മനസിന് ഇഷ്ടപെടുന്ന രീതിയിൽ ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച് ബാംഗ്ലൂരിലേക്ക് പോന്നു. മിരമാര്‍ തുടങ്ങി. പ്രൊഡക്ഷന്‍ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു. ഒരുപാട് അധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു. അച്ഛന്റെ വേർപാട് അതൊരു വലിയ വേദനയാണ് ഇപ്പോഴും. അതിനെ മറികടക്കാൻ എനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നതാൻ വാസ്തവം. പക്ഷെ ഇപോഴും ഞാൻ അച്ഛനോട് സംസാരിക്കാറുണ്ട്. പിന്നെ സഹിക്കാൻ കഴിയാത്ത സങ്കടങ്ങൾ വരുമ്പോൾ ഞാൻ രഞ്ജിത്തങ്കിളിനെ വിളിക്കും, ഞാനില്ലേ നിന്റെ കൂടെ, എന്ന് മുഴങ്ങുന്ന ശബ്ദത്തില്‍ അങ്കിള്‍ അത് പറയുമ്പോൾ ഒരു വലിയ ആശ്വാസമാണ്, ആൻ അഗസ്റ്റിൻ പറയുന്നു.
Leave a Reply