പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല ! ജീവിതത്തിൽ തിരിച്ചടികൾ നേരിട്ടപ്പോഴാണ് ഞാൻ ആ തീരുമാനമെടുത്തത് ! ആൻ പറയുന്നു !

മലയാളികൾക്ക് വളരെ പ്രിയങ്കരനായ അഭിനേതാവായിരുന്നു അഗസ്റ്റിൻ. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു നിർമാതാവ് കൂടിയായിരുന്നു. 1986ൽ ആവനാഴി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ശേഷം നൂറിലേറെ ചിത്രങ്ങളിൽ അഭിനയച്ചിരുന്നു. നാടക രംഗത്തുനിന്നാണ് അഗസ്റ്റിൻ സിനിമ രംഗത്തേക്ക് വരുന്നത്.ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന ചിത്രത്തിലാണു അവസാനമായി അഭിനയിച്ചത്. ശേഷം അദ്ദേഹത്തിന് പക്ഷാഘാതത്തെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന അഗസ്റ്റിൻ കരൾ രോഗം മൂലം 2013 നവംബർ 14-ന് രാവിലെ പത്തുമണിയോടെ കോഴിക്കോട്ടെ ബേബി മെമോറിയൽ ആശുപത്രിയിൽ വച്ച് നിര്യാതനാകുകയായിരുന്നു.

നമ്മൾ ഇന്നും ഓർത്തിരിക്കുന്ന ഒരുപാട് കഥാപത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം യാത്രയായത്, അഗസ്റ്റിന്റെ മകൾ ആൻ അഗസ്റ്റിൻ ഏവർക്കും സുപരിചിതയാണ്. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ മലയളത്തിൽ എത്തിയ ആൻ വീണ്ടും അഭിനയ സാധ്യതയുള്ള ഒരുപാട് ചിത്രങ്ങളുടെ ഭാഗമായിരുന്നു.പ്രശസ്ത ക്യാമറാമാൻ ജോമോൻ ടി ജോണുമായി വിവാഹിതയായ ആൻ വളരെ പെട്ടന്ന് വിവാഹമോചനം നേടുകയായിരുന്നു.

ശേഷം ഇപ്പോൾ ഒരിടവേളക്ക് ശേഷം ആൻ വീണ്ടും സിനിമ രംഗത്ത് സജീവമാകാൻ തയാറാകുകയാണ്, ഇടക്കാലത്ത് രണ്ടു ചിത്രങ്ങൾ ആൻ ചെയ്തിരുന്നു സോളോ, നീന.ഇപ്പോൾ ബാംഗ്ലൂരില്‍ സ്വന്തമായി മിരമാര്‍ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായ ആന്‍ വീണ്ടും ആ പഴയ ജീവിതം തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെയാണ് ആന്‍ തിരികെ എത്തുന്നത്. എഴുത്തുകാരനായ എം മുകുന്ദനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ നായകന്‍.

വിവാഹ മോചനം നേടിയെങ്കിലും ആൻ ഇതുവരെ അതിനെ കുറിച്ചോ, അതിന്റെ കാരണങ്ങളെ കുറിച്ചോ ഒന്നും തന്നെ തുറന്ന് പറഞ്ഞിരുന്നില്ല. ഇപ്പോൾ നടി അതിനെ പറ്റി പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്, ഒരു ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്നെടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും എനിക്കറിയില്ല അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണാനാണ് എനിക്ക് ഇഷ്ടം.

ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, അതുകൊണ്ടു തന്നെ ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ. ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച്‌ ബാംഗ്ലൂരിലേക്ക് പോന്നു. മിരമാര്‍ തുടങ്ങി. പ്രൊഡക്ഷന്‍ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു. ഒരുപാട് അധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു.

അച്ഛന്റെ വേർപാട് അതൊരു വലിയ വേദനയാണ് ഇപ്പോഴും. അതിനെ മറികടക്കാൻ എനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നതാൻ വാസ്തവം. പക്ഷെ ഇപോഴും ഞാൻ അച്ഛനോട് സംസാരിക്കാറുണ്ട്. പിന്നെ സഹിക്കാൻ കഴിയാത്ത സങ്കടങ്ങൾ വരുമ്പോൾ ഞാൻ രഞ്ജിത്തങ്കിളിനെ വിളിക്കും, ഞാനില്ലേ നിന്റെ കൂടെ, എന്ന് മുഴങ്ങുന്ന ശബ്ദത്തില്‍ അങ്കിള്‍ അത് പറയുമ്ബോള്‍ ഒരു വലിയ ആശ്വാസമാണ്, ആൻ അഗസ്റ്റിൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *