
സ്ത്രീകളുടെ ശക്തിയാണ് നാടിനെ വികസിതമാക്കുന്നത്, മോദി പ്രസംഗിച്ചത് 41 മിനിറ്റ്, പ്രസംഗത്തിലെവിടെയും സുരേഷ് ഗോപിയില്ല !
ഇപ്പോഴിതാ കേരളമൊട്ടാകെ പ്രധാനമത്രി നരേന്ദ്ര മോദിയാണ് സംസാര വിഷയം. ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിക്കായി തൃശൂരിൽ എത്തിയ മോദി കേരളത്തെയും കേരളം സ്ത്രീകളെയും വാനോളം പുകഴ്ത്തിയാണ് സംസാരിച്ചത്. 10 വർഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിത സുരക്ഷിതമാക്കാൻ നിരവധി പദ്ധതികള്‍ നടപ്പാക്കി. 10 കോടി ഉജ്ജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്.12 കോടി കുടുംബങ്ങൾക്ക് ശൗചാലയം മോദിയുടെ ഗ്യാരണ്ടിയാണ്. സൈനിക സ്കൂളുകളിൽ പെൺകുട്ടികൾക്ക് സംവരണം, നിയമ പാർലമെന്റുകളിൽ വനിതാ സംവണവും മോദിയുടെ ഗ്യാരണ്ടിയാണ്.
അതുപോലെ തന്നെ കേന്ദ്ര സർക്കാറിന്റെ വിവിധ പദ്ധതികള്‍ എടുത്ത് പറഞ്ഞ അദ്ദേഹം സംസ്ഥാന സർക്കാർ സ്വജനപക്ഷപാതത്തിലും അഴിമതിയിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി. എന്നാൽ ഇവിടെ ചർച്ചചെയ്യപ്പെട്ടത് മറ്റൊന്നാണ്, അതേസമയം, സുരേഷ് ഗോപിയെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗത്തില്‍ ഒരിടത്തും പരാമർശിക്കാതിരുന്നതും ശ്രദ്ധേയമായി. ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തേക്കാള്‍ ബി ജെ പി സാധ്യത കാണുന്ന മണ്ഡലമാണ് തൃശ്ശൂർ. അതുകൊണ്ട് തന്നെയാണ് ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി തൃശ്ശൂർ മണ്ഡലത്തില്‍ സംഘടിപ്പിച്ചതും.

ഇത്തവണ തൃശൂരിൽ സുരേഷ് ഗോപി ആയിരിക്കും സ്ഥാനാർഥി എന്നത് ഒളിഞ്ഞും തെളിഞ്ഞും സംസാരം നടന്നു എന്നല്ലാതെ ഔദ്യോഹികമായി ഇതുവരെയും ഒരു അറിയിപ്പ് ഉണ്ടായിട്ടില്ല. എന്നാൽ പ്രധാനമന്ത്രി നഗരത്തില്‍ വരുന്നതിന് മുന്നോടിയായി സുരേഷ് ഗോപിക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള ചുമരെഴുത്തുകളും നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. റോഡ് ഷോയില്‍ കെ സുരേന്ദ്രനൊപ്പം സുരേഷ് ഗോപിയും പ്രധാനമന്ത്രിയുടെ വാഹനത്തിലുണ്ടായിരുന്നു. എന്നാല്‍ പ്രസംഗത്തില്‍ അദ്ദേഹം സുരേഷ് ഗോപിയെക്കുറിച്ച് പരാമർശിക്കാന്‍ തയ്യാറായില്ല.
അതിനായി ഏറെ ആവേശത്തോടെ കാത്തിരുന്ന പ്രവർത്തകരും നിരാശപെടുകയാണ് ഉണ്ടായത്. അതേസമയം പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി സാമുദായിക നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തി. ധീവരസഭ, എൻഎൻഎസ് നേതാക്കളുമായാണ് കൂടിക്കാഴ്ച നടന്നത്. ശേഷം തൃശൂരിൽ നിന്ന് മോദി മടങ്ങി. മലയാളത്തിൽ തുടങ്ങിയ പ്രസംഗത്തിൽ നിരവധി തവണ അമ്മമാരെ സഹോദരിമാരേ എന്ന് തുടങ്ങിയ വാക്കുകൾ മോദി ആവർത്തിച്ചു.
Leave a Reply