
ബിജെപി വേദിയിൽ പ്രധാനമന്ത്രിക്ക് ഒപ്പം തിളങ്ങി ശോഭന ! ഇത്രയധികം സ്ത്രീകളെ ഒരു ബിജെപി പരിപാടിയില്‍ കാണുന്നത് ആദ്യമായാണെന്ന് ശോഭന !
സ്ത്രീശക്തി സംഗമം എന്ന പരിപാടിയുടെ ഭാഗമായി ഇന്ന് കേരളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് വലിയ സ്വീകരണമാണ് നൽകിയത്. പതിനായിരങ്ങളെ ആകര്‍ഷിച്ച് തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഏറെ ശ്രദ്ധ നേടിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും തൃശൂരിലെ കുട്ടനെല്ലൂര്‍ ഹെലിപാഡിലേക്ക് ഹെലികോപ്റ്ററില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അതിന് ശേഷം തുറന്ന വാഹനത്തില്‍ എസ് പി ജി അകമ്പടിയോടേ തേക്കിന് കാട് മൈതാനി ചുററിയായിരുന്നു റോഡ് ഷോ നടത്തിയത്.
വാഹനത്തിൽ പ്രധാനമന്ത്രിക്ക് ഒപ്പം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ നിയുക്ത സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത എന്നിവരുമുണ്ടായിരുന്നു. ബി ജെ പി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കൂടിയായിരുന്നു ഈ റോഡ് ഷോ. പക്ഷെ തന്റെ പ്രസംഗത്തിൽ എവിടെയും സുരേഷ് ഗോപിയുടെ പേര് പരാമര്ശിക്കാഞ്ഞത് വലിയ വാർത്തയായി മാറിയിരുന്നു.

അതുപോലെ വേദിയിൽ പ്രമുഖ സ്ത്രീകളുടെ സാനിധ്യം കൂടുതൽ ശ്രദ്ധ നേടികൊടുത്തിരുന്നു, മഹിളാ സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ വനിതകള്‍ക്ക് പുറമേ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളും പങ്കെടുക്കുന്നുണ്ട്. നടി ശോഭന, ബീനാ കണ്ണന്, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമന്, മറിയക്കുട്ടി, ക്രിക്കറ്റ് താരം മിന്നു മണി എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമാണ് മോദിജി വേദി പങ്കിട്ടത്.
വേദിയിൽ ശോഭനയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു., പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപി പരിപാടിയില്‍ ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തില്‍ കാണുന്നതെന്ന് ആദ്യമായാണ്. എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാന്‍ വനിത സംവരണബില്ലിന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ത്രീകൾ കൂടുതൽ ഉയരങ്ങൾ കീഴടക്കണം, ഒരു ശകുന്തളാ ദേവിയും ഒരു കല്‍പ്പന ചൗളയും ഒരു കിരണ്‍ ബേദിയും മാത്രമാണ് നമുക്കുള്ളത്. അതിന് മാറ്റമുണ്ടാകും. സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നവരാണ് നമ്മള്. എന്നാല്‍ പലയിടത്തും അവരെ അടിച്ചമര്‍ത്തുന്നത് കാണാനാവും. എല്ലാത്തിനും വലിയ മാറ്റം കൊണ്ടുവരാൻ വനിതാ സംവരണ ബില്ലിനു കഴിയും എന്നാണ് പ്രതീക്ഷ. ഇങ്ങനെയൊരു ബില്ല് പാസ്സാക്കിയതിന് മോദിജിക്ക് ഒരായിരം നന്ദി, ഭാരതീയനെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ബില്ലിനെ കാണുന്നത്. മോദിക്കൊപ്പം വേദി പങ്കിടാന്‍ അവസരം തന്നതില്‍ നന്ദി എന്നും പറഞ്ഞ് നിർത്തുകയായിരുന്നു ശോഭന.
Leave a Reply