
റിയൽ ലൈഫിലെ ഹീറോ, 1.5 ബില്യൺ ജനങ്ങളുടെ നേതാവാണ്…! അദ്ദേഹത്തിനെതിരെയുള്ള ആ വാക്കുകൾക്ക് വലിയ വില കൊടുക്കേണ്ടിവരും ! നാഗാർജുന പറയുന്നു !
ഇന്ത്യൻ സിനിമ ആരാധിക്കുന്ന സൂപ്പർ ഹീറോകളിൽ ഒരാളാണ് നാഗാർജുന, ഇപ്പോഴിതാ അദ്ദേഹം മാലിദ്വീപിലേക്കുള്ള യാത്ര ക്യാൻസൽ ചെയ്ത ശേഷം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, ഇന്ത്യയും മാലിദ്വീപും തമ്മിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെ മുൻനിർത്തിയാണ് ഇപ്പോൾ അദ്ദേഹം സംസാരിക്കുന്നത്. നാഗാർജുന തന്റെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ മാലദ്വീപിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നുവെന്ന് വ്യക്തമാക്കി . “കുടുംബത്തിനായി കൂടുതൽ സമയം നീക്കിവെക്കാൻ കഴിയാത്തതിനാൽ ജനുവരി 17 ന് മാലദ്വീപിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകാൻ തീരുമാനിച്ചു .
തുടർച്ചയായുള്ള ഷൂട്ടിങ് തിരക്കുകൾ കാരണം തനിക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞിരുന്നില്ല, എന്നാൽ മാലിദ്വീപിലേക്ക് എന്റെ ആ ടിക്കറ്റുകൾ റദ്ദാക്കി, അടുത്ത ആഴ്ച ലക്ഷദ്വീപിലേക്ക് പോകാൻ ആലോചിക്കുന്നു. ഞാൻ പലതവണ മാലദ്വീപിൽ പോയിട്ടുണ്ട്. ജനുവരി 17 ന് ഞാൻ അവധിക്ക് മാലദ്വീപിലേക്ക് പോകേണ്ടതുമായിരുന്നു, എന്നാൽ ഈ വർഷം മാലദ്വീപിലേക്ക് പോകേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു.

കാരണം അവിടുത്തെ മന്ത്രിമാരുടെർ ഇന്ത്യയ്ക്കും പ്രധാനമന്ത്രി മോദിക്കും എതിരെ നടത്തിയ പരാമർശങ്ങൾ ഭയങ്കരമായിരുന്നു. അതിന് അവർ വില നൽകേണ്ടിവരും. പ്രധാനമന്ത്രി നരേന്ദ്രമോദി 1.5 ബില്യൺ ജനങ്ങളുടെ നേതാവാണ്, ലോകമെമ്പാടും അദ്ദേഹം ബഹുമാനിക്കപ്പെടുന്നു റിയൽ ഹീറോയാണ്. അദ്ദേഹത്തിന്റെ കരങ്ങളിൽ ഇന്ത്യ ഇനിയും നേട്ടങ്ങൾ കൈവരിക്കും, ലോകത്തിന് മുന്നിൽ ഇന്ത്യക്ക് ഇന്ന് വലിയ വിലയാണ് ഉള്ളത്, അതിന് പിന്നിൽ ഒരേ ഒരു പേര് മാത്രമേ ഉള്ളു നരേന്ദ്ര മോദി.. ആരാധിച്ചുപോകുന്നു… എന്നും അദ്ദേഹം പറയുന്നു.
Leave a Reply