
ഇത് ഭാരതമാണ്, കേരളം ഭാരതത്തിലാണ്, ഇവിടെ രാമമന്ത്രം മുഴങ്ങുകതന്നെ ചെയ്യും ! അഞ്ചു തിരിയിട്ട് തെളിക്ക നിലവിളക്ക്, അന്ധകാരം മാറട്ടെ ! രാമസിംഹൻ അബൂബക്കർ !
ഇപ്പോൾ രാജ്യമെങ്ങും സംസാര വിഷയം അയോദ്ധ്യാ രാമാ ക്ഷേത്രവും, അവിടുത്തെ ഉത്ഘടനവുമാണ്, അന്നേ ദിവസം രാമന്ത്രം ചൊല്ലുകയും വീടുകളിൽ അഞ്ചു തിരിയിട്ട് വിലക്ക് തെളിയിക്കണം എന്നും പറഞ്ഞ ചിത്ര ഇപ്പോൾ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നേരിടുന്നത്. എന്നാൽ ഇപ്പോഴിതാ സംവിധായകനും മുസ്ലിം മത വിഭാഗത്തിൽ നിന്നും ഹിന്ദു മതം സ്വീകരിച്ച രാമസിംഹൻ അബൂബക്കർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
ചിത്രക്ക് പിന്തുണയായി അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ചിത്രയ്ക്ക് ചിത്രയുടെ വിശ്വാസത്തോട് ചേർന്ന് നിൽക്കാം. അത് കണ്ട് കുരുപൊട്ടുന്ന പിതൃശൂന്യർക്ക് അവരുടെ പുതിയ ദൈവത്തെ വാഴ്ത്തിപ്പാടാം.. ചിത്രയുടെ ശ്രുതി ശരിയാക്കാനിറങ്ങിയ സർക്കസ് മ്യൂസിക് ഗായക സംഘത്തിന് മറുപടി നൽകാൻ കെൽപ്പുള്ളവർ കേരളത്തിലുണ്ട്. ഇത് ഭാരതമാണ്. കേരളം ഭാരതത്തിലാണ്, ഇവിടെ രാമാ നാമം മുഴങ്ങുക തന്നെ ചെയ്യും.. എന്നും അദ്ദേഹം കുറിച്ചു..
കൂടാതെ, എങ്ങും രാമനാമം മുഴങ്ങട്ടെ.. അഭിമാനപൂർവ്വം നാമം ജപിക്ക.. അതുകേട്ടോടി ഒളിക്കട്ടെ മാളങ്ങളിൽ വൈരികൾ.. അഞ്ചു തിരിയിട്ട് തെളിക്ക നിലവിളക്ക്, അന്ധകാരം മാറട്ടെ.. ധർമ്മ വെളിച്ചം തെളിയട്ടെ… വെളിച്ചം കെടുത്താൻ വരുന്നവർ ചിറകെരിഞ്ഞു വീഴും ഈയലുകൾ പോൽ.. മുഴങ്ങട്ടെ രാമനാമം.. തകർന്നതുയർന്നു വരുമ്പോൾ അഭിമാനം നിറയണം അന്തരംഗത്തിൽ എന്നും അദ്ദേഹം കുറിച്ചു.

അതു,പോലെ കഴിഞ്ഞ ദിവസം നടൻ ഉണ്ണി മുകുന്ദനും അയോദ്ധ്യയെ കുറിച്ച് പറഞ്ഞുകൊണ്ട് എത്തി,യിരുന്നു, ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം- ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ഗായിക ചിത്രയും രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ദീപം തെളിയിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
ഈ വാക്കുകളുടെ പേ,രിൽ ചിത്ര ഇപ്പോഴും വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുകയാണ്, പ്രാണപ്രതിഷ്ഠാ ദിനത്തിൽ ദീപം തെളിയിക്കണമെന്നും അയോദ്ധ്യയിലെ പ്രതിഷ്ഠാ ദിനത്തിൽ ശ്രീരാമ മന്ത്രം ജപിച്ച് വീടുകളിൽ വിളക്ക് തെളിക്കണമെന്നുമായിരുന്നു ചിത്ര വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിക്കുകയായിരുന്നു. അതിന്റെ പേരിൽ നിരവധി പേര് ചിത്രയെ പരിഹസിച്ചും വിമർശിച്ചും രംഗത്ത് വന്നിരുന്നു.
Leave a Reply