ബിജെപി ഞാൻ വിട്ടാലും, ഇദ്ദേഹത്തെ വിട്ടുള്ള കളിയില്ല.. അങ്ങിനെ ആരും ധരിക്കയും വേണ്ട ! സുരേഷ് ഗോപി എന്നെ വിളിച്ചു ! രാമസിംഹൻ !

സംവിധായകൻ എന്നതിനപ്പുറം രാഷ്ട്രീയപരമായും മതപരമായും എടുത്ത ചില തീരുമാനങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ആളാണ് രാമസിംഹൻ എന്ന അലി അക്ബർ. ഇപ്പോൾ അദ്ദേഹം രാമസിംഹൻ അബൂബക്കർ എന്ന പേരിലാണ് അറിയപ്പെടുന്നത്. മതം മാറി ഹിന്ദു മതം സ്വീകരിച്ചതും ശേഷം, ബിജെപിയിൽ ചെന്നതുമെല്ലാം ആയിരുന്നു. എന്നാൽ ഇന്ന് ഏവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ബി ജെ പി വിട്ടെന്ന വാർത്ത പങ്കുവെച്ചിരുന്നു. സ്വതന്ത്ര അഭിപ്രായങ്ങൾക്ക് പാർട്ടിയിൽ സ്ഥാനം ഇല്ലാത്തതിനാലാണ് ബി ജെ പി വിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒരു ക,ലാ,കാരൻ എന്ന നിലയിൽ പലപ്പോഴും എനിക്ക് എന്റെ സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ബിജെപിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹൻ പറയുന്നു. ഇനി ഒരു രാഷ്ട്രീയ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാനില്ലെന്നും ഹിന്ദു ധർമ്മത്തോടൊപ്പം നിൽക്കുമെന്നും രാമസിംഹൻ പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ സുരേഷ് ഗോപി ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നു അഭിപ്രായപ്പെട്ട അദ്ദേഹത്തിന് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു.

അതിനു പിന്നാലെ താൻ ഇനി പൂർണ്ണമായും പൂര്‍ണ്ണമായും രാഷ്ട്രീയം ഉപേക്ഷിക്കുക ആണെന്നും വോട്ട് ചോദിച്ചു ആരും തന്റെ വീട്ടിലേയ്ക്ക് വരണ്ടെന്നും രാമസിംഹൻ വീണ്ടും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. രാഷ്ട്രീയം വേണ്ടെന്ന് വച്ചതുകൊണ്ട് മോദിക്കെതിരാണെന്ന് ആരും കരുതേണ്ട എന്നും സുരേഷ് ഗോപിയ്ക്ക് താൻ പറഞ്ഞത് മനസിലായിട്ടുണ്ടെന്നും അദ്ദേഹം വിളിച്ചിരുന്നുവെന്നും സംവിധായകൻ പറയുന്നു. അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.. പ്രിയ സുരേഷ് ഗോപി എന്നേ വിളിച്ചിരുന്നു, അദ്ദേഹത്തിന് എന്റെ വൈകാരികത മനസ്സിലായിയിട്ടുണ്ട്.

എനിക്ക് അതുമാത്രം മതി. അദ്ദേഹത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. ശത്രുക്കള്‍ക്ക് പിരിഞ്ഞു പോകാം. രാഷ്ട്രീത്തിനപ്പുറം അദ്ദേഹവുമായുള്ള ബന്ധം 1991ല്‍ തുടങ്ങിയതാണ്. ഞാൻ രാഷ്ട്രീയം വേണ്ടെന്ന് വച്ചതുകൊണ്ട് മോദിക്കെതിരാണെന്ന് ആരും കരുതേണ്ട. ജയ് ഭാരത് എന്നും രാമസിംഹൻ കുറിച്ചു.. ഇതിനു മുമ്പും സമാനമായ അഭിപ്രായം അദ്ദേഹം പങ്കുവെച്ചിരുന്നു. സുരേഷ് ഗോപിയെ എനിക്ക് വർഷങ്ങൾക്ക് മുമ്പ്തന്നെ അറിയാം..

തമിഴിലെ  എം ജി ആറും ജയലളിതയും ഉൾപ്പടെ എത്രയോ പേര് രാഷ്‌ടീയത്തിൽ എത്തി മുഖ്യമന്ത്രിയായ ചരിത്രമുണ്ട്, അതുപോലെ സിനിമയില്‍ നിന്ന് വന്നത് കൊണ്ട് മുഖ്യമന്ത്രി ആകാൻ പറ്റില്ലെന്ന് പറയാന്‍ സാധിക്കില്ല. അദ്ദേഹത്തെ ഞങ്ങള്‍ ഇപ്പോഴും മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത്. അദ്ദേഹം ഭാവിയിലൊരു മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമുള്ളത്. ഞങ്ങള്‍ ആഗ്രഹിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ്. നല്ല വിശ്വാസമുണ്ട് എന്നും രാമസിംഹൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *