പ്രിയപ്പെട്ട സുരേഷ് ഗോപി, താങ്കൾ മത്സരിക്കരുതെന്ന് രാമസിം​ഹൻ; ‘തൃശൂരിലെ കാര്യം ഞങ്ങൾ തീരുമാനിച്ചോളാം കോയാ’എന്ന് മറുപടി

ഒരു സംവിധായകൻ എന്നതിനപ്പുറം ചില രാഷ്ട്രീയ തീരുമാനങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ ആളാണ് രാമസിംഹൻ. അലി അക്ബർ എന്ന അദ്ദേഹം മതം മാറി ഹിന്ദു മതം സ്വീകരിച്ചതും ശേഷം, ബിജെപിയിൽ ചെന്നതുമെല്ലാം ആയിരുന്നു. എന്നാൽ ഇന്ന് ഏവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ബി ജെ പി യിൽ നിന്നും വിട്ടുനിന്ന വാർത്ത വളരെ അധികം ശ്രദ്ധ നേടിയിരുന്നു.സ്വതന്ത്ര അഭിപ്രായങ്ങൾക്ക് പാർട്ടിയിൽ സ്ഥാനം ഇല്ലാത്തതിനാലാണ് ബി ജെ പി വിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു കലാകാരൻ എന്ന നിലയിൽ പലപ്പോഴും എനിക്ക് എന്റെ സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ബിജെപിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹൻ പറഞ്ഞിരുന്നു.

ഇപ്പോഴിതാ സുരേഷ് ​ഗോപി മത്സരിക്കരുതെന്ന്  രാമസിംഹൻ. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിമർശനം. രാമസിംഹൻ അബൂബക്കറിന്റെ  ഈ പോസ്റ്റിനെതിരെ ഇപ്പോൾ  വ്യാപകമായ വിമർശനങ്ങൾ വരികയാണ്. തൃശൂരിൽ സുരേഷ് ​ഗോപി ബിജെപി മത്സരിക്കുന്നതെന്നാണ് രാമസിംഹൻ ഉദ്ദേശിച്ചതെന്നും ബിജെപിയുടെ കാര്യം രാമസിംഹൻ നോക്കേണ്ടെന്നും അണികൾ അറിയിച്ചു. കുത്തിത്തിരുപ്പുകാർക്ക് സന്തോഷം കൊണ്ട് ഉറങ്ങാൻ വയ്യ.

ഇവിടെ തൃശ്ശൂരിലെ കാര്യം ഞങ്ങൾ തൃശ്ശൂർക്കാർ തീരുമാനിച്ചോളാം കോയാ എന്നാണ് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ കെകെ ഈ പോസ്റ്റിനു കമന്റ് ചെയ്തത്, ഇതിന് മറുപടിയായി രാമസിം​ഹനും രം​ഗത്തെത്തി. താങ്കൾ ബിജെപിയുടെ ജില്ലാ പ്രസിഡന്റല്ലേ, ബിജെപി യിൽ ഒരു സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് നാട്ടുകാരാണോ? എന്റെ അറിവിൽ കേന്ദ്ര കമ്മറ്റിയാണ്, അതിന് വ്യവസ്ഥകളുമുണ്ട്, ഒരു ജില്ലാ പ്രസിഡന്റിന് അതുകൂടെ അറിയില്ലെങ്കിൽ ആ സ്ഥാനത്തിരിക്കാൻ താങ്കൾക്ക് എന്ത് യോഗ്യതയാണ്…

താ,ങ്കളെപ്പോലുള്ളവരാണ് ഈ പാർട്ടിയെ മുച്ചൂടും മുടിക്കുന്നത്. കോയാ എന്നുള്ള വിളി ഇഷ്ടായി. എപ്പോഴും കോയമാരെക്കുറിച്ച് ചിന്തിക്കയും അവരിൽ നിന്ന് വാങ്ങി ഭുജിക്കയും ചെയ്‌താൽ ആ പേരെ വായിൽ വരൂ. ഏതായാലും ബെസ്റ്റ് ജില്ലാ പ്രസിഡന്റ്. സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പറ്റിയ മുതൽ എന്നും പരിഹസിച്ചുകൊണ്ട് രാമസിംഹനും മറുപടി നൽകി.

താൻ ബിജെപി യിൽ നിന്നും വിട്ടുനിന്നാലും സുരേഷ് ഗോപിയും മോദിജിയും എന്നും തനിക്ക് പ്രിയപെട്ടതായിരിക്കും എന്ന് ഇതിന് മുമ്പും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിയെ പാർട്ടി നേതൃത്വം ഏൽപ്പിക്കണം എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അണികള്‍ അറിയാതെയുള്ള നീക്കങ്ങളും അണികളെ ഒതുക്കലും അവസാനിപ്പിക്കണമെന്ന് കേന്ദ്രനേതൃത്വത്തിന് തോന്നി കാണും. മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണമെന്ന് കേന്ദ്രത്തിന് തോന്നിയിട്ടുണ്ടാകും എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *