എനിക്ക് അങ്ങനെ ഒരാളെ വേണ്ട എന്ന് ഞാൻ അച്ഛനോട് പറഞ്ഞിരുന്നു ! പക്ഷെ അച്ഛൻ ആ തീരുമാനത്തിൽ ഉറച്ചു നിന്നു ! തന്റെ വിവാഹ കഥയുമായി ലക്ഷ്മി നായർ !!

മലയാളികൾക് ഏറെ പരിചിതയായ ആളാണ് ലക്ഷ്മി നായർ, മാജിക് ഓവന്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ലക്ഷ്മി പ്രേക്ഷക പ്രീതി നേടി എടുത്തത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ലക്ഷ്മി. പാചകത്തില്‍ ഡോക്ട്രേറ്റ് വരെ കരസ്ഥമാക്കിയിട്ടുള്ള ലക്ഷ്മി നിരവധി പരിപാടികളില്‍ അവതരിപ്പിക്കുകയും വിധികർത്താവായും എത്തിയിരുന്നു. ഇപ്പോള്‍ യൂട്യൂബ് ചാനലിലൂടെ പാചകവും മറ്റ് വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കുകയാണ്.

ലക്ഷ്മി തന്റെ യുട്യൂബ് ചാനലിലൂടെ തനറെ കുടുംബ വിശേഷങ്ങളും യാത്ര വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. അത്തരത്തിൽ തനറെ വിവാഹത്തിന്റെ കഥ ലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു. തങ്ങളുടെ വിവാഹ വാർഷിക ദിനത്തിലാണ് താരം ആ കാര്യങ്ങൾ പറഞ്ഞിരുന്നത്. ഒപ്പം അവരുടെ പഴയ വിവാഹ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു, ആ കഥയാണ് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്..

ഒരു വക്കീൽ കുടുംബത്തിലാണ് താൻ ജനിച്ചതും വളർന്നതും, ചെറുപ്പം മുതല്‍ വക്കീലന്മാരെ കണ്ട് വളര്‍ന്നത് കൊണ്ട് തന്നെ വിവാഹ ആലോചന വന്ന സമയത്ത്  വക്കീലിനെ വേണ്ടെന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞിട്ടുണ്ട്. വക്കീലിനെ വേണ്ട എന്നുള്ളത് മാത്രമല്ല, ഭാവി വരന്‍ കാണാന്‍ നല്ല ലുക്ക് ഉള്ള ആളായിരിക്കണം എന്നൊരു നിബന്ധന കൂടി എനിക്കുണ്ടായിരുന്നു. കൂടാതെ ഒരു പ്രണയ വിവാഹത്തിന് സാധ്യതയുമുള്ള കുടുംബത്തില്‍ അല്ലായിരുന്നു ഞാന്‍ ജനിച്ച് വളര്‍ന്നത്. അതുകൊണ്ട് അതും നടന്നില്ല..

എനിക്ക് വിവാഹം ഒക്കെ കഴിഞ്ഞ് വിദേശത്തൊക്കെ പോയി താമസിക്കണം, വക്കീലിനെ വേണ്ട എന്നൊക്കെയുള്ള ആഗ്രഹങ്ങളിൽ ആയിരുന്നു. അതും പറഞ്ഞ് ഒരുപാട് കരഞ്ഞിട്ടുണ്ട്. പക്ഷെ അച്ഛന് അതൊന്നും താല്‍പര്യം ഇല്ലായിരുന്നു. ഒരു വക്കീലിനെ കൊണ്ട് എന്നെ കെട്ടിക്കുമെന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്. അത് പറ്റില്ല എന്നൊക്കെ പറഞ്ഞ് ഞാൻ ഒരുപാട് വഴക്കുകൾ നടന്നിരുന്നു. പക്ഷെ അതൊന്നും ഫലം കണ്ടില്ല അച്ഛന്റെ ആഗ്രഹമാണ് നടന്നത്…

നായര്‍ അജയ് കൃഷ്ണന്‍ ആണ് ഭര്‍ത്താവ്. നോര്‍ത്ത് ഇന്ത്യയിലോക്കെ പഠിക്കുമ്പോള്‍ അവിടെ സര്‍ നെയിം ആണ് പേരിന് മുന്‍പില്‍ ചേർക്കുക. അദ്ദേഹം പൂനെയിലാണ് ഡിഗ്രി ഒക്കെ ചെയ്തത്. വീട്ടില്‍ അദ്ദേഹത്തെ ബോബി എന്നും എന്നെ മോളിയും എന്നാണ് വിളിക്കുന്നത്. അത് കൊണ്ട് ബോബനും മോളിയുമെന്ന് പറഞ്ഞ് എല്ലാവരും ഞങ്ങളെ ഒരുപാട്  കളിയാക്കാറുണ്ടായിരുന്നു. 1988 മേയ് 7 നായിരുന്നു ഞങ്ങളുടെ വിവാഹം.

ഞങ്ങളുടേത് ലവ് മ്യാരേജ് ആണോന്ന് ഒരുപാട് പേര്‍ക്ക് സംശയം ഉണ്ടായിരുന്നു. കാരണം അദ്ദേഹം ലോ അക്കാദമിയിലെ ഒരു പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്നു. പക്ഷെ അത് എല്ലാവരുടെയും തെറ്റിദ്ധാരണയായിരുന്നു. ഞാന്‍ വരുന്നതിന് മുന്‍പ് തന്നെ അദ്ദേഹം കോളേജില്‍ നിന്നും പോയിരുന്നു എന്നും ലക്ഷ്മി പറയുന്നു..

ലോ അക്കാദമിയിലെ ഗസ്റ്റ് ലെക്ചറായി അവർ പ്രവർത്തിച്ചിരുന്നു. പാചകത്തില്‍ ഡോക്ടറേറ്റ് വരെ സ്വന്തമാക്കിയ ലക്ഷ്മി കേറ്ററീന എന്നൊരു കേറ്ററിങ് സ്ഥാപനവും നടത്തി വരുന്നുണ്ട്. ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ എന്ന പരിപാടിയുടെ വതാരകയായി ലക്ഷ്മി നിരവധി വിദേശയാത്രകൾ നടത്തിയിരുന്നു.. ഇപ്പോള്‍ യൂട്യൂബ് ചാനലിന് വേണ്ടിയാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *