
എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ ഉടനെ പിടിച്ചങ്ങ് സംഘിയാക്കും, അവസാനം അതില്‍ ദുഖിക്കേണ്ടി വരും. കാരണം ഇങ്ങനെ വിളിക്കുന്നവരൊക്കെ അവസാനം ഒരു ദിവസം സംഘിയായി മാറും ! ഹരീഷ് പേരടി !
മലയാള സിനിമ രംഗത്ത് ഇന്ന് ശ്രദ്ധ നേടിയ നടൻ ഹരീഷ് പേരടി ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് തന്നെ ഏറെ തിരക്കുള്ള നടനാണ്. അതുപോലെ തന്നെ അദ്ദേഹം സാമൂഹ്യ രാഷ്ട്രീയപരമായ കാര്യങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ആളുകൂടിയാണ്, അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹം ഒരു മലയാളം ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, നരേന്ദ്രമോദിയെ വിമര്‍ശിച്ചതുകൊണ്ടല്ല. കേരളം നിങ്ങളുദ്ദേശിക്കുന്നതുപോലുള്ള ഒരു ലോകമല്ലെന്നും ഇവിടേയും പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തോട് പറയേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് അത്. നരേന്ദ്രമോദിയെ ആളുകള്‍ വിമര്‍ശിക്കുന്നത് താങ്കള്‍ക്കൊരു പ്രശ്നമല്ലേ എന്ന ചോദ്യത്തിന് നരേന്ദ്രമോദിയെ ധാരാളം വിമര്‍ശിക്കുന്ന ഒരാളാണ് താനെന്നായിരുന്നു ഹരീഷ് പേരടിയുടെ മറുപടി.
മോദിജി നല്ല കാര്യം ചെയ്തപ്പോള്‍ ഞാന്‍ പിന്തുണച്ചിട്ടുണ്ട്. അത് ഇനിയും തുടരും, കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചിട്ടുണ്ട്. കാരണം എന്റെ വീടിന്റെ അടുത്താണ്. ഞാന്‍ അതിനെ അനുകൂലിക്കുന്നു. വന്ദേഭാരത് കേരളത്തിന് അനുവദിച്ചപ്പോള്‍ ഞാന്‍ അതിനെ അനുകൂലിക്കുന്നു. കാരണം ഏറ്റവും നല്ല കാര്യമാണ്. റെയില്‍വേയുടെ വളവ് നികത്തുമെന്നും 130 സ്പീഡിന് മുകളില്‍ ഓടിയാല്‍ ഞാന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നു. എന്താ എനിക്ക് പറഞ്ഞൂടേ ബി.ജെ.പി ഇന്ത്യ ഭരിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

പക്ഷെ പല അഭിപ്രായ വ്യത്യാസങ്ങള്‍ എനിക്കുമുണ്ട്. എന്നുകരുതി തൊട്ടുകൂടായ്മയുടെ ആവശ്യമില്ല. കാരണം ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് അത്. ചന്ദ്രയാനെ അനുമോദിച്ചുകൊണ്ടുള്ള ഒരു കുറിപ്പില്‍ എന്നെ ഒരു സംഘിയാക്കാന്‍ മറക്കരുതേ എന്ന് പറഞ്ഞിരുന്നു. അങ്ങനെ ഒരു രീതി കേരളത്തില്‍ ഉണ്ട് എന്നതിന് കൊടുത്ത കൊട്ടാണോ അത് എന്ന ചോദ്യത്തിന് തീര്‍ച്ചയായും ആണെന്നായിരുന്നു ഹരീഷ് പേരടിയുടെ മറുപടി. നമ്മള് എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ ഉടനെ പിടിച്ചങ്ങ് സംഘിയാക്കും.
അത് വളരെ എളുപ്പമാണ്. അവസാനം അതില്‍ ദുഖിക്കേണ്ടി വരും. കാരണം ഇങ്ങനെ വിളിക്കുന്നവരൊക്കെ അവസാനം ഒരു ദിവസം സംഘിയായി മാറും. അങ്ങനെ ഒരു ഉദ്ദേശം ഇല്ലാത്തവര്‍ പോലും. എന്തായാലും പേര് വീണു എന്നാല്‍ സംഘിയായേക്കാമെന്ന് കരുതും. അങ്ങനെ ആക്കി മാറ്റരുത് ഈ വിളി. ബി.ജെ.പിക്കും വേണമെങ്കില്‍ ഒരു നാടകം ചെയ്യാം. നിങ്ങള്‍ എന്നെ സംഘിയാക്കി എന്ന് പറഞ്ഞിട്ട്.
Leave a Reply