
നിന്നെ കെട്ടിയിടാൻ വീട്ടിൽ ഭാര്യ ഇല്ലേ എന്ന് ചോദിച്ചെങ്കിൽ അതാണ് അവൾക്കുള്ള ഏറ്റവും വലിയ അംഗീകാരം! എന്റെ ശക്തി അവളാണ് ! സുരേഷ് ഗോപി !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി, പഖ്‌ആക്ഷേ അദ്ദേഹം പിന്തുടരുന്ന രാഷ്ട്രീയത്തിന്റെ പേരിൽ സുരേഷ് ഗോപി ഏറെ വിമര്ശിക്കപെടാറുണ്ട്. അടുത്തിടെ അദ്ദേഹത്തിന് വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ വെൺപാലവട്ടത്തമ്മ ശ്രീചക്ര പുരസ്കാരം ലഭിച്ചിരുന്നു, സുരേഷ് ഗോപിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് പുരസ്‌കാരം നൽകിയത് . ഒരു ലക്ഷം രൂപയും പഞ്ചലോഹനിർമ്മിതമായ ശ്രീ ചക്രമേരുവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്‌കാര വേദിയിൽ വച്ച് സുരേഷ് ഗോപി ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഈ പുരസ്‌കാരം എനിക്ക് ലഭിച്ചതിൽ ഞാൻ ഒരുപാട് നന്ദിയുള്ളവനാണ്, ഇവിടെ ഇപ്പോൾ അടൂർ പ്രകാശ് പറഞ്ഞതുപോലെയും, ഗോകുലം ഗോപാലേട്ടൻ പറഞ്ഞതുപോലെയും ഇതൊരു സാമൂഹിക പ്രവർത്തനത്തിനുള്ള പുരസ്‌കാരം ആണെങ്കിൽ അത് ഏറ്റുവാങ്ങേണ്ടത് എന്റെ സഹധർമ്മിണിയാണ് എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്. കാരണം അവൾ ഒരുത്തിയാണ് എല്ലാ കാര്യങ്ങളും ചെയ്തുകൂടെ നിന്നിട്ടുള്ളത്.
എന്റെ സുഹൃത്തുക്കൾ പല തവണ എന്നോട് ചോദിച്ചിട്ടുണ്ട്. നിന്റെ കൈയും കാലും മനസ്സും കെട്ടിയിടാൻ വീട്ടിലെ ഭാര്യക്ക് ആകുന്നില്ലേ എന്ന്. അങ്ങനെ ഉള്ള ചോദ്യം തന്നെയാണ് അവൾക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം. അതുകൊണ്ട് ഞാൻ അമ്മയുടെ സാമിപ്യം, എനിക്ക് കിട്ടിയ ഈ അംഗീകാരം ഹൃദയം കൊണ്ട് രാധികയ്ക്ക് നൽകുകയാണ്. തെറ്റാണ് എങ്കിൽ ക്ഷമിക്കുക. ഒരുപാട് സന്തോഷം എനിക്ക് ഇങ്ങനെ ഒരു വേദിയിൽ അവസരം നൽകിയതിന് എന്നും സുരേഷ് ഗോപി പറയുന്നു.

ഞാൻ പാർലമെന്റ് അംഗം ആയിരുന്നപ്പോൾ, സർക്കാരിന്റെ പണം തൊട്ടിട്ടില്ല എന്ന ആരോപണം നേരിട്ടതിനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ, ഞാൻ എന്റെ പേഴ്സണൽ ആവശ്യത്തിന് വേണ്ടി എങ്ങനെ ആണ് സർക്കാരിന്റെ പണം വിനിയോഗിക്കുക.ആ വാർത്ത വന്നത് തന്നെ തെറ്റായ കാര്യമാണ്. അത് തൊടാൻ ആർക്കാണ് അവകാശം ഉള്ളത്. എനിക്ക് തന്ന ശമ്പളമോ, കിട്ടിയ ടി എ, പെട്രോൾ അലവൻസ്, എന്റെ ടിക്കറ്റ് പോലും ഞാൻ കൈപ്പറ്റാത്ത ആളാണ്.
എന്നെ പ,രിപാടികൾക്ക് വേണ്ടി വിളിക്കുന്ന ആ,ളുകളെ കൊണ്ട് അത് അടപ്പിച്ചിട്ട്, അതും കൂടി ചേർത്ത് രണ്ടുലക്ഷത്തിന് അടുത്തുകിട്ടിയ അവസാന വർഷത്തെ ശമ്പളം പോലും ഞാൻ പൊതുജനങ്ങൾക്ക് വേണ്ടിയാണു വിനിയോഗിച്ചത്. ഞാൻ ആകെ ഉപയോഗിച്ചത് സർക്കാർ തന്ന വീട് മാത്രമാണ്. അവിടുത്തെ കറന്റ് ചാർജൊക്കെ അത്രയും ഭീമമായ തുകയാണ് എന്നും മിനിമം ചാർജ് പോലും മുപ്പത്തിനായിരത്തിനു അടുത്ത് പൈസ ആണ്. അതെല്ലാം ഈ ശമ്പളത്തിൽ നിന്നും ഞാൻ കൊടുത്തു തീർത്തു എന്നും സുരേഷ് ഗോപി പറയുന്നു.
Leave a Reply