
സുരേഷ് ഗോപിക്ക് തിരിച്ചടി ! വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത കേസ് റദ്ദാകില്ല !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി ഇന്ന് രാഷ്ട്രീയ രംഗത്ത് വളരെ സജീവമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന സുരേഷ് ഗോപിക്ക് ഇപ്പോൾ വലിയൊരു തിരിച്ചടി ഉണ്ടായിരിക്കുകയാണ്. വിവാദമായ പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാകില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സുരേഷ് ഗോപിയുടെ ഹർജികൾ എറണാകുളം എ.സി.ജെ.എം കോടതി തള്ളി.
ഒരു സമയത്ത് വലിയ വിവാദമായ ഒരു കേസായിരുന്നു ഇത്, വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രിതിയിൽ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ.
എന്നാൽ സുരേഷ് ഗോപി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോ,ടതി,യിൽ ഹർജി നൽകിയത്. ഇത് കോടതി തളളി. കേസിന്റെ വിചാരണ നടപടികൾ മെയ് 28ന് ആരംഭിക്കുമെന്നും കോടതി അറിയിച്ചു. ഈ വിഷയത്തെ കുറിച്ച് മുമ്പൊരിക്കൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

എന്റെ അച്ഛനെന്ന രാഷ്ട്രീയക്കാരൻ ഒരു യഥാർഥ രാഷ്ട്രീയക്കാരൻ അല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നൂറ് രൂപ ജനങ്ങൾക്ക് കൊടുത്താൽ അതിൽ ആയിരം രൂപ എവിടുന്ന് എങ്ങനെ പിരിക്കാം എന്ന് അറിയുന്നവരാണ് യഥാർഥ രാഷ്ട്രീയക്കാരൻ. അച്ഛൻ എങ്ങനെയാണെന്ന് വച്ചാൽ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ചു അതിൽ കുറച്ച് കടം കൂടി വാങ്ങിച്ച് നൂറ് രൂപ ജനങ്ങൾക്ക് കൊടുക്കുന്ന ആളാണ്.
ഇ,ത്രയും ന,ന്മയുള്ള ഒരു മനുഷ്യനെയാണ് അവർ നി,കുതി വെട്ടിച്ച ക,ള്ള,ൻ എന്ന് വിളിച്ചത്. ആ ജനത അച്ഛനെ അർഹിക്കുന്നില്ല. തൃശ്ശൂ,രിൽ അച്ഛൻ തോറ്റപ്പോൾ അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ആളാണ് ഞാൻ, അതിനു കാരണം അച്ഛൻ ജയിച്ചിരുന്നുവെങ്കിൽ അത്രയും കൂടെയുള്ള അച്ഛനെ എനിക്ക് നഷ്ടപ്പെട്ടേനേ. എന്റെ അച്ഛ,ന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ, സമ്മർദ്ദം കൂടിയേനേ, അച്ഛന്റെ ആയുസ് കുറഞ്ഞേനേ. അച്ചൻ ഞങ്ങളോടൊപ്പം ഉള്ളതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. അച്ഛനെ മേഖല സിനിമ ആകുന്നതാണ് ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം അച്ഛൻ സിനിമയിലേക്ക് തിരിച്ചു വന്നതിൽ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ട്. അങ്ങനെ തന്നെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹവും എന്നും ഗോകുൽ പറയുന്നു.
Leave a Reply