
എന്തൊക്കെ രാഷ്ട്രീയം പറഞ്ഞാലും, തൃശ്ശൂർ ഈപ്രാവശ്യം സുരേഷേട്ടൻ ജയിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു ! സമ്മാനവുമായി ഗായകൻ വിജയ് മാധവ് !
ഒരു സമയത്ത് ഏറെ ജനപ്രിയമായിരുന്ന റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ ഗായകനാണ് വിജയ് മാധവ്, വിജയ് ഇന്നൊരു സംഗീത സംവിധായകൻ കൂടിയാണ്. നടൻ സുരേഷ് ഗോപിയുമായി വളരെ അടുത്ത ബന്ധമുള്ള വിജയ് ഇപ്പോഴിതാ സുരേഷ് ഗോപിക്ക് വേണ്ടി തയാറാക്കിയ ഇലക്ഷൻ പ്രചാരണ ഗാനമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഗാനത്തിന് സംഗീതം നൽകിയതും ഗാനം ആലപിച്ചതും വിജയ് തന്നെയാണ്.
ഗാനം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് വിജയ് കുറിച്ച വാക്കുകൾ ഇങ്ങനെ, എന്തൊക്കെ രാഷ്ട്രീയം പറഞ്ഞാലും, തൃശ്ശൂർ ഈപ്രാവശ്യം SG ജയിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു, ഈ സോങ് വീഡിയോ അദ്ദേഹത്തിനോടുള്ള സ്നേഹം കൊണ്ട് മാത്രം ചെയ്തതാണ്, ഇതിൽ 100% രാഷ്ട്രീയമില്ല, എല്ലാരും പാട്ട് കേട്ടിട്ട് അഭിപ്രായം പറയണം എന്നും വിജയ് കുറിച്ചു.
നടിയും നർത്തകിയും ഗായികയുമായ ദേവികാ നമ്പ്യാരെയാണ് വിജയ് വിവാഹം കഴിച്ചിരിക്കുന്നത്. യൂട്യൂബിലും സോഷ്യൽ മീഡിയയിലും നിരവധി ആരാധകരെ സൃഷ്ടിച്ച താരദമ്പതിമാരാണ് വിജയ് മാധവും ദേവിക നമ്പ്യാരും. മിനിസ്ക്രീനിൽ നിരവധി പരമ്പരകളിലുടെ ദേവികയും സ്റ്റാർ സിങ്ങറിലൂടെ വിജയ് മാധവും താരമായി മാറിയത്. അടുത്തിടെയാണ് ഇവർക്ക് ഒരു ആൺ കുഞ്ഞ് പിറന്നത്. ആത്മജ മഹാദേവ് എന്നാണ് കുഞ്ഞിന് ദേവികയും വിജയിയും നൽകിയ പേര്.

ഇതിന് മുമ്പ് തന്റെ മകനെ സുരേഷ് ഗോപി എടുത്തിരിക്കുന്നതും കൊച്ചിക്കുന്നതുമായ ഒരു വീഡിയോ വിജയ് പങ്കുവെച്ചിരുന്നു, ആത്മജയുടെ സ്വന്തം സൂപ്പർസ്റ്റാർ എസ്ജി എന്ന് കുറിച്ച് കൊണ്ടാണ് വിജയ് മാധവ് വീഡിയോ പങ്കുവെച്ചിരുന്നത്. കുടുംബസമേതം സുരേഷ് ഗോപിയുടെ വീട്ടിൽ എത്തിയപ്പോഴാണ് വിജയ് മാധവ് സുരേഷ് ഗോപിയുടെയും തന്റെ മകന്റെയും ക്യൂട്ട് വീഡിയോ പകർത്തിയത്. ആത്മജയെ മതിവരാതെ സുരേഷ് ഗോപി ചുംബിക്കുന്നതും ദേവിക അത് നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. അതുപോലെ അടുത്തിടെ വിജയ് ചിട്ടപ്പെടുത്തിയ ഒരു ഗാനം സുരേഷ് ഗോപി ആലപിച്ചിരുന്നു.
Leave a Reply