
തൃശൂരില്‍ സുരേഷ് ഗോപി തോൽക്കും ! അദ്ദേഹം ഒരു രാഷ്ട്രീയക്കാരനല്ല ! സിനിമാക്കാരനാണ് ! മത്സരിക്കരുതെന്ന് ഞാൻ പറഞ്ഞതാണ് ! വെള്ളാപ്പള്ളി നടേശൻ !
നടനും ബിജെപി പ്രവർത്തകനും കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ മത്സരാർത്ഥിയുമായ സുരേഷ് ഗോപി ഇപ്പോഴിതാ തൃശൂരിൽ തോൽവി ഏറ്റുവാങ്ങുമെന്നാണ് എസ് എൻ ടി പി ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. തൃശൂരില്‍ തോല്‍ക്കുമെന്ന് തന്നോട് പറഞ്ഞത് ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയാണെന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. തൃശൂരില്‍ തോറ്റു പോകുമെന്ന സൂചന സുരേഷ് ഗോപിയില്‍നിന്നു തന്നെ തനിക്കു ലഭിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, താന്‍ ഒരു രാഷ്ട്രീയക്കാരനല്ലെന്ന് സുരേഷ് ഗോപി തന്റെ വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു. താന്‍ ഒരു സിനിമക്കാരനാണ്. ഇടം വലം നോക്കാതെ താന്‍ മുന്നോട്ട് പോകും. അത് ആരെങ്കിലും തെറ്റിച്ചാല്‍ വഴക്കുണ്ടാകുമെന്നും അത് തന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇങ്ങനെ പറഞ്ഞാല്‍ അതിന്റെ അര്‍ഥമെന്താ, മുന്‍കൂര്‍ ജാമ്യം എടുത്ത് എന്നല്ലെ. സുരേഷ് ഗോപി അദ്ദേഹത്തിന്റെ സന്ദേഹം പറഞ്ഞപ്പോള്‍, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താന്‍ പറഞ്ഞതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതുപോലെ തന്നെ കഴിഞ്ഞ ദിവസം ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന അദ്ദേഹത്തിന്റെ മകന് തുഷാര്‍ വെള്ളാപ്പള്ളി ജയിക്കുമോയെന്ന് അറിയില്ലെന്നും, അതും കണ്ടു തന്നെ അറിയണമെന്നും വെള്ളാപ്പള്ളി പറയുന്നു. തുഷാറിനോട് മത്സരിക്കണ്ട എന്ന് പറഞ്ഞിരുന്നു. ഈഴവ വോട്ടുകള്‍ മുഴുവന്‍ തുഷാറിന് കിട്ടാന്‍ ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തൃശൂരിൽ താൻ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് സുരേഷ് ഗോപി തിരഞ്ഞെടുപ്പിന് ശേഷവും പറഞ്ഞത്. കെ മുരളീധരനും, സുനിൽ കുമാറുമാണ് സുരേഷ് ഗോപിക്കെതിരെ മത്സരിച്ചത്.
Leave a Reply