
കൃഷ്ണകുമാറിന്റെ വീട്ടിൽ കല്യാണ മേളം ! അഹാനയ്ക്കും മുൻപേ വിവാഹിതയാകാനൊരുങ്ങി ദിയ കൃഷ്ണ ! സെപ്റ്റംബറില്‍ വിവാഹം !
നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ വീട്ടിൽ വിവാഹ ഒരുക്കങ്ങൾ തുടങ്ങുന്നു, ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒരു താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. നാല് മക്കളും ഇന്ന് താരങ്ങളാണ്, ഇപ്പോഴിതാ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണ വിവാഹിതയാകുന്നു.
സെപ്റ്റംബറില്‍ വിവാഹിതയാകുമെന്ന് ദിയ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയച്ചത്. കാമുകൻ അശ്വിൻ ഗണേഷുമായിട്ടുള്ള ചിത്രം പങ്കുവച്ചാണ് ദിയ സെപ്റ്റംബർ 2024 എന്ന ടാഗില്‍ സന്തോഷവാർത്ത പങ്കുവച്ചത്. ചിത്രത്തിന് താഴെ അശ്വിൻ കണ്ണമ്മ എന്നിട്ട കമന്റിനും ദിയ മറുപടി നല്‍കിയിട്ടുണ്ട്. വൈകാതെ മിസിസ് കണ്ണമ്മ ആകുമെന്നാണ് ദിയയുടെ ഉത്തരം.
ദിയ കൃഷ്ണ എപ്പോഴും വാർത്തകളിൽ നിരയാറുണ്ട്, താരത്തിന്റെ പ്രണയവും പ്രണയ പരാജയങ്ങളും എല്ലാം തുറന്ന പറയാറുള്ള ദിയ ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും തുറന്ന് പറയുകയാണ്. ഇരുവരുടെയും വിവാഹമാണോ അതോ നിശ്ചയമാണോ സെപ്റ്റംബറിലെന്ന് വ്യക്തമായിട്ടില്ല. കല്യാണം കഴിക്കാന്‍ നല്ല ആഗ്രഹമുള്ളയാളാണ് ഞാന്‍. ചെറുപ്പം മുതല്‍ സിനിമയിലെ റൊമാന്‍സൊക്കെ കണ്ട് കല്യാണം കഴിക്കാനും കുട്ടികളുമായി ജീവിക്കാനുമൊക്കെ എനിക്ക് വലിയ ആഗ്രഹമാണ്.

വിവാഹത്തെ കുറിച്ച് മുമ്പൊരിക്കൽ ദിയ പറഞ്ഞിരുന്നത് ഇങ്ങനെ, പക്ഷെ എന്റെ ചേച്ചി ഈ അടുത്ത കാലത്തൊന്നും കെട്ടത്തില്ല. ചേച്ചിയേക്കാള്‍ രണ്ട് വയസ് ഇളയതാണ് ഞാന്‍. എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല. മിക്കവാറും ചേച്ചിയെ ഓവര്‍ ടേക്ക് ചെയ്യേണ്ടി വരുമെന്നാണ് തോന്നുന്നത് എന്നാണ് അന്ന് ദിയ പറഞ്ഞിരുന്നത്. ഏതായാലും താരത്തിന് ആശംസകൾ അറിയിക്കുകയാണ് ആരാധകർ.
Leave a Reply