
വേദനകളില്ലാത്ത ലോകത്തേക്ക് കനകലത യാത്രയായി ! സഹോദരങ്ങൾക്ക് വേണ്ടി ജീവിത കലാകാരി ! ആ ജീവിതം ഇങ്ങനെ !
മലയാള സിനിമ പ്രേമികൾക്ക് വളരെ സുപരിചിതയായ അഭിനേത്രിയാണ് കനകലത. ഇപ്പോഴിതാ ആ അനുഗ്രഹീത കലാകാരി നമ്മെ വിട്ടു പിരിഞ്ഞു എന്ന വാർത്തയാണ് ഏവരെയും ഏറെ വിഷമിപ്പിക്കുന്നത്. തിരുവന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി 350-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഏറെ കാലമായി പാർക്കിൻസൺസും ഡിമെൻഷ്യയും ബാധിച്ച് ചികിത്സയിലായിരുന്ന കനകലത. ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും മലയാളി ഒരിക്കലും മറക്കാത്ത കലാകാരിയാണ്.
പ്രിയം എന്ന സിനിമയിലെ കഥാപാത്രം പുതുതലമുറക്ക് വരെ ഈ അഭിനേത്രിയെ പ്രിയങ്കരിയാക്കി മാറ്റിയിരുന്നു, വർഷങ്ങൾക്ക് മുമ്പ് വരെ വളരെ ആരോഗ്യവതിയായി അഭിനയ രംഗത്ത് സജീവമായിരുന്ന നടിയിൽ 2021 ഡിസംബര്‍ തൊട്ടാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. സഹോദരി വിജയമ്മയാണ് കനകലതയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചത്. അവരുടെ വാക്കുകൾ ഇങ്ങനെ.. ആദ്യം അന്ന് ലോക്ക്ഡൗണിന്റെ പ്രശ്നമാണെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് ഡോക്ടറെ കാണാമെന്ന് പറഞ്ഞപ്പോള്‍ ആവശ്യമില്ല എന്ന് പറഞ്ഞു കനകലത ഒഴിഞ്ഞുമാറുകയായിരുന്നു എന്നും സഹോദരി പറയുന്നു.
പക്ഷെ ഉറക്കക്കുറവ് കാര്യമായി ബാധിച്ചതോടെ, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഞങ്ങള്‍ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയില്‍ കായംകുളത്തുള്ള ഞങ്ങളുടെ ചേച്ചി മരണപ്പെട്ടു. മരണാനന്തര ചടങ്ങുകള്‍ക്കായി പോയപ്പോള്‍ പരുമല ഹോസ്പിറ്റലില്‍ കാണിച്ച് എം.ആര്. എ സ്കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്കാനിങ്ങില്‍ വ്യക്തമായി.

ശേഷം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു, തീര്‍ത്തും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. വിശപ്പും ദാഹവും ഒന്നും അറിയില്ല. നമ്മള് നിര്‍ബന്ധിച്ചു കഴിപ്പിക്കണം, അങ്ങനെ അവസ്ഥ വീണ്ടും മോശമായപ്പോൾ അവളെ വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോള്‍ ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ല. ഒരു അമ്പത്തേഴുകാരി പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാല്‍ എങ്ങനെയിരിക്കും, അതായിരുന്നു അവസ്ഥ..
സിനിമയിൽ സജീവമായിരുന്ന കാലത്ത് കനകലത പ്രണയിച്ച് വിവാഹിതയായത്. വിവാഹശേഷം ഭര്‍ത്താവ് നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും കനകലതയുടെ പണമെല്ലാം ധൂര്‍ത്തിലൂടെ തീര്‍ക്കുകയും ചെയ്തു. 16 വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിന് ശേഷമാണ് കനകലത വിവാഹ മോചിതയായത്. ഇനിയൊരു വിവാഹമോ ദാമ്പത്യ ജീവിതമോ തൻ്റെ ജീവിതത്തില്‍ ഉണ്ടാകില്ലെന്ന് താരം തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മക്കളില്ലാത്ത അവര്‍ സഹോദരങ്ങളുടെ മക്കളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയും അവരുടെ വിവാഹം നടത്തുകയും ചെയ്തു. ശേഷം ഒറ്റക്കുള്ള ജീവിതമായിരുന്നു അവരുടേത്. തങ്ങളുടെ ഇഷ്ട നടിയുടെ വിയോഗത്തിൽ ദുഃഖം അറിയിക്കുകയാണ് ഇപ്പോൾ സിനിമ ലോകവും ആരാധകരും.
Leave a Reply